
അച്ഛൻ ഇനി അധികകാലം ജീവിച്ചിരിക്കില്ല എന്ന സ്ഥിതിയിലൊക്കെ കഴിയുന്ന അവസ്ഥയിൽ അമ്മക്ക് പൊറോട്ടയും ബീഫ് റോസ്റ്റും കഴിക്കണം ! ധ്യാൻ പറയുന്നു !
മലയാള സിനിമ രംഗത്ത് നടൻ ശ്രീനിവാസനും അദ്ദേഹത്തിന്റെ മക്കളും നൽകിയ സംഭാവനകൾ വളരെ വലുതാണ്. ശ്രീനിവാസൻ എന്ന നടനും സംവിധായകനും, തിരക്കഥാകൃത്തും, നിർമാതാവും എല്ലാം പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചതാണ്. അദ്ദേഹം ഇപ്പോൾ ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എങ്കിലും ഇപ്പോഴിതാ നടി സ്മിനു പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ഇപ്പോൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടുനാകയാണ്. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർഥിച്ച എല്ലാവർക്കുമുള്ള ഒരു സന്തോഷ വാർത്തയാണ് ഇതെന്നാണ് സ്മിനു പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ചെറിയ ചില ആരോഗ്യപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന് ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്. ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും, കണ്ട ഉടന്നെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാന്‍ന്റെ ഇന്റ്റര്‍വ്യൂ തമാശകള്‍ പറയുമ്ബോള്‍ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും, ധ്യാന്‍ ഇന്റ്റര്വ്യൂവില് പറയാന്‍ മറന്നതൊ അതൊ അടുത്ത ഇന്റ്റര്‍വ്യുവില്‍ പറയാന്‍ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്പിക്കാതെ ധ്യാന്‍ മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും….

അദ്ദേഹത്തിന്റെയും, മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്, പൂര്‍ണ്ണ ആരോഗ്യവാനായി എഴുതാന്‍ പോവുന്ന അടുത്ത മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടന്. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മള് മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്.. എന്ന കുറിപ്പോടെ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും സ്മിനു പങ്കുവെച്ചിരുന്നു.
അതുപോലെ ധ്യാൻ ഇപ്പോൾ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളും ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ധ്യാന്റെ വാക്കുകൾ ഇങ്ങനെ, കുറച്ച് നാളുകൾക്ക് മുമ്പ് അച്ഛൻ ആശുപത്രിയിൽ കിടക്കുകയാണ്, അച്ഛൻ ഈ മൈദ, അലോപ്പതി മരുന്ന് എന്നിവക്ക് ഒക്കെ എതിരാണ്,
അദ്ദേഹം ഇനി അധികകാലം ജീവിച്ചിരിക്കില്ല എന്ന സ്ഥിതിയിലൊക്കെ നിലനിക്കുന്ന ഒരു സമയം. അപ്പോൾ ആശുപത്രിയിൽ അമ്മയും ഞാനുമാണ് ഉണ്ടായിരിക്കുന്നത്. അങ്ങനെ ഞാൻ അമ്മയോട് ചോദിച്ചു, എന്തെങ്കിലും കഴിക്കേണ്ട എന്ന്..
നീ എന്തെങ്കിലും വിളിച്ച് പറ എന്ന് അമ്മ പറഞ്ഞു, അങ്ങനെ ക്യാറ്റീനിൽ വിളിച്ചപ്പോൾ പൊറോട്ടയും, ചപ്പാത്തിയും ഉണ്ടന്ന് പറഞ്ഞു, അമ്മ പറഞ്ഞു നീ പൊറോട്ടയും ബീഫും ഓർഡർ ചെയ്യാൻ പറഞ്ഞു, അപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു, അച്ഛൻ ഇവിടെ മരിക്കാൻ കിടക്കുമ്പോൾ ആന്നോ നിങ്ങൾക്ക് പൊറോട്ടയും ബീഫ് റോസ്റ്റും എന്ന്… അപ്പോൾ അമ്മ പറഞ്ഞു ഇപ്പോഴല്ലേ ഇതൊക്കെ കഴിക്കാൻ പറ്റൂ എന്നും ചിരിച്ചുകൊണ്ട് പറയുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.
Leave a Reply