എനിക്കൊരു കേണൽ പദവി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് മോഹൻലാൽ അദ്ദേഹത്തെ വിളിച്ച് ചോദിക്കുകയായിരുന്നു ! പക്ഷെ ആ ഡയലോഗ് ഞാൻ മമ്മൂട്ടിക്ക് വേണ്ടി എഴുതിയതാണ് ! ശ്രീനിവാസൻ !

മലയാള സിനിമ ലോകത്ത് ശ്രീനിവാസൻ എന്ന നടന് പകരംവെക്കാൻ മറ്റൊരു നടനില്ല. നടൻ സംവിധായകൻ, തിരക്കഥാകൃത്ത് നിർമ്മാതാവ് എന്നിങ്ങനെ സിനിമ രംഗത്ത് അദ്ദേഹം കൈവെക്കാത്ത മേഖലകൾ വളരെ കുറവാണ്. എന്നാൽ അടുത്തിടെയായി അദ്ദേഹം തുറന്ന് പറയുന്ന ചില കാര്യങ്ങൾ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു, മലയാള സിനിമയുടെ  തന്നെ ഏറ്റവും ഹിറ്റ് കോംബോകളിൽ ഒന്നാണ് ദാസനും വിജയനുമായി എത്തിയ മോഹൻലാലും ശ്രീനിവാസനും.

എന്നാൽ ഇപ്പോൾ വ്യക്തിപരമായി ഇവർ ഇരുവരും അത്ര നല്ല ബന്ധത്തിലല്ല എന്നത് അടുത്തിടെ ധ്യാൻ തന്നെ തുറന്ന് പറഞ്ഞിരുന്നു, ഇപ്പോഴിതാ മോഹനലാലിനെയും മമ്മൂട്ടിയെയും കുറിച്ച്  ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, മഴയെത്തും മുമ്പേ എന്ന സിനിമ ഇറങ്ങിയ സമയം. അതേ ദിവസം തന്നെയാണ് സ്ഫടികം എന്ന മോഹൻലാലിന്റെ സിനിമയും ഇറങ്ങുന്നത്. രണ്ടും തരക്കേടില്ലാതെ ഓടിയ സിനിമകളാണ്. അന്ന് ഞാനും മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും കൂടെ എംജി റോഡിലൂടെ ഒരു മീറ്റിംഗിന് പോവുകയായിരുന്നു. മമ്മൂട്ടിയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. മമ്മൂട്ടി റോഡ് സൈഡിലുള്ള സ്ഫടികത്തിന്റേയും മഴയെത്തും മുന്‍പേയുടേയും പോസ്റ്ററുകള്‍ നോക്കുകയാണ്.

അതുകണ്ടു സ്പടികം സിനിമയുടെ പോസ്റ്ററുകളിൽ മോഹൻലാലിൻറെ പടം മാത്രമാണ് ഉള്ളത്, പക്ഷെ എന്റെ സിനിമയുടെ പോസ്റ്ററിൽ ശോഭനയും പിന്നാരൊക്കയോ. നീ ആ മാധവന്‍ നായരെ വിളിച്ച് ഒന്നു പറ, എന്റെ ചിത്രം മാത്രാമായിട്ട് പോസ്റ്റര്‍ ഇറക്കാൻ. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വിളിച്ചാല്‍ ഒരു പ്രശ്‌നമുണ്ട്. എന്റെ മുഖം വച്ച് ഫ്ലക്സ്‍ ഇറക്കാൻ ഞാന്‍ പറയും. പിന്നെ മമ്മൂട്ടി പ്രോത്സാഹിപ്പിക്കാൻ വന്നില്ല.

ശേഷം മീറ്റിങ് കഴിഞ്ഞ് ഇറങ്ങിയ മമ്മൂട്ടി ഈ വിഷയം തന്നെ ആവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു മോഹന്‍ലാലിന്റെ കഴിഞ്ഞ രണ്ടുമൂന്ന് സിനിമകള്‍ വീക്കായിരുന്നു. അതുകൊണ്ട് മോഹന്‍ലാലിന് അതിന്റെ ആവശ്യമുണ്ട്, നിങ്ങള്‍ക്ക് അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചതോടെ തീര്‍ന്നു…, ഉദയനാണ് താരത്തിൽ ഞാൻ പറയുന്നില്ലേ ‘എന്റെ തല, എന്റെ ഫുൾ ഫിഗർ’ അത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ ആഗ്രഹമാണ് ഞാൻ ആ സിനിമയിൽ പറഞ്ഞത്’ ശ്രീനിവാസന്‍ പറഞ്ഞു.

അതുപോലെ തന്നെ മോഹൻലാലിൻറെ കേണൽ പദവി, അത് മോഹൻലാൽ രാജീവ് നാഥിനെ വിളിച്ച് കേണൽ പദവി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചത് എനിക്ക് തന്നെ സത്യത്തിൽ വളരെ വിചിത്രമായി തോന്നി, അതാണ് സരോജ് കുമാർ എന്ന ചിത്രത്തിനുള്ള ഇൻസ്പിരേഷനെന്നും ശ്രീനിവാസൻ പറഞ്ഞു. ‘ഇതൊക്കെ ഇങ്ങനെ കിട്ടേണ്ട സാധനം ആണോ. നമുക്ക് ആത് ആസ്വദിക്കാൻ പറ്റുമോ.. എനിക്ക് പറ്റില്ല, അതാണ് തുടക്കം. രാജീവ് നാഥ് സൈനിക് സ്‌കൂളില്‍ പഠിച്ചതാണ്, തിരുവനന്തപുരം കഴക്കൂട്ടത്ത്. ആ ബന്ധമൊക്കെ വച്ചാണ് മോഹന്‍ലാലിന് കേണല്‍ പദവി കിട്ടുന്നതെന്ന്, രാജീവ് നാഥ് പറയുന്നത് ഞാന്‍ ടിവിയിൽ കണ്ടിട്ടുണ്ട്. ആ സിനിമയുടെ തുടക്കം അതൊക്കെയായിരുന്നു എന്നും  ശ്രീനിവാസന്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *