മലയാളികൾ കാണാൻ കാത്തിരുന്ന ആ നിത്യഹരിത ജോഡികൾ വീണ്ടും ഒന്നിക്കുകയാണ് ! ഒരുമിച്ചുള്ള 56 മത് ചിത്രമെന്ന് ശോഭന ! കണക്ക് ശെരിയാകുന്നില്ലെന്ന് ആരാധകരും !

മലയാള സിനിമയിൽ ശോഭന, ഉർവശി, രേവതി, പാർവതി എന്നിങ്ങനെ നീളുന്ന നായികമാരുടെ ആരാധകരാണ് ഇന്നത്തെ പുതുതലമുറപോലും. അതുപോലെ ചില ജോഡികളെ നമ്മൾ എത്ര കണ്ടാലും മതിവരാരാറില്ല, മലയാള സിനിമയിലെ ഏറ്റവും നല്ല വിജയ ജോഡികളുടെ ലിസ്റ്റ് എടുക്കുകയാണെങ്കിൽ അതിൽ ആദ്യം തന്നെ മോഹൻലാൽ ശോഭന കൂട്ടുകെട്ട് ഉണ്ടാകും. ഇവർ വിസ്മയം തീർത്ത എത്ര എത്ര സിനിമകൾ ഇന്നും കുടുംബ പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നവയാണ്,

ഇപോഴിതാ ആ വിജയ ജോഡികൾ വീണ്ടും ഒന്നിക്കുകയാണ്, നാല് വർഷങ്ങൾക്ക് ശേഷം ശോഭന മലയാളത്തിലേക്ക് മടങ്ങിവരവ് പ്രഖ്യാപിച്ചു കഴിഞ്ഞു. മോഹൻലാലിന്റെ 360-ാം ചിത്രവും മോഹൻലാൽ, ശോഭന കോംബോയുടെ 56-ാമത് ചിത്രവും എന്നാണ് പ്രഖ്യാപന വേളയിൽ ശോഭന നൽകിയ വിവരം. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർക്കൊപ്പം അഭിനയിച്ച നായികയാണ് ശോഭന. ഇതിൽ ദിലീപിന്റെ മാത്രം നായികയായില്ല എങ്കിലും നിറയെ കോമ്പിനേഷൻ സീനുകളുള്ള ചിത്രം ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ അവർ മലയാളത്തിൽ വേഷമിട്ട ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ നായകൻ സുരേഷ് ഗോപിയായിരുന്നു.

എന്നാൽ തങ്ങളുടെ ഇഷ്ട താരങ്ങൾ ഒന്നിക്കുന്നു എന്ന സന്തോഷത്തിലുപരി ശോഭന പറഞ്ഞ ആ 56 ചിത്രങ്ങൾ ഏതൊക്കെയാണെന്ന് തിരയുകയാണ് മലയാളികൾ, എത്ര കൂട്ടിയിട്ടും 56 സിനിമകൾ ആവുന്നില്ല എന്നാണ് ആരാധകരുടെ കണ്ടെത്തൽ, ‘അവിടുത്തെപ്പോലെ ഇവിടെയും’ എന്ന ചിത്രം മോഹൻലാൽ, ശോഭന ജോഡികളെ ആദ്യമായി നായികാ നായകന്മാരാക്കി. ഇതിൽ മമ്മൂട്ടിയുടെ സഹോദരിയായും ശോഭനയെത്തി. ശേഷം വസന്ത സേന, അനുബന്ധം, രംഗം, ടി.പി. ബാലഗോപാലൻ എം.എ.,

കുഞ്ഞാറ്റ,കിളികൾ, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, അവിടുത്തെപ്പോലെ ഇവിടെയും, പടയണി, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ആര്യൻ, അവിടുത്തെപ്പോലെ ഇവിടെയും, വാസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, പവിത്രം, തേന്മാവിൻ കൊമ്പത്ത്, പക്ഷേ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് സിനിമകളിൽ മോഹൻലാലിനെയും ശോഭനയെയും പ്രേക്ഷകർ കണ്ടു..

ഇങ്ങനെ എല്ലാ ചിത്രങ്ങളുടെയും കണക്ക് എടുത്താൽ തന്നെ 56 സിനിമകൾ ആവുന്നില്ല എന്നാണ് ഒരുകൂട്ടം ആരാധകർ സ്മൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് ശോഭനയും മോഹൻലാലും നായികാനായകന്മാരായി എത്തുന്നത്. “കുറേ വർഷത്തിനു ശേഷം ഞാനൊരു മലയാളചിത്രം ചെയ്യുന്നു. ലാൽജിയുടെ 360മത്തെ ചിത്രമാണിത്. ഞങ്ങൾ ഒന്നിച്ചുള്ള 56മത്തെ ചിത്രം. ഞാൻ ഒരുപാട് എക്സൈറ്റഡാണ്,” വീഡിയോയിൽ ശോഭന പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *