അല്പം പോലും ബുദ്ധിയില്ലാത്ത കാലത്ത് ഞാൻ എസ്‌എഫ്‌ഐ ആയിരുന്നു ! പക്ഷെ ബുദ്ധിവെച്ചപ്പോൾ ഞാൻ എബിവിപി ആയി ! ശ്രീനിവാസൻ !

നടൻ സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ മലയാളികളുടെ പ്രിയങ്കരമായി മാറിയ ആളാണ് ശ്രീനിവാസൻ. അദ്ദേഹം ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമ ലോകത്തുനിന്നും മാറിനിൽക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ കുടുംബം കമ്യൂണിസ്റ്റ് പാർട്ടിയില്‍ അടിയുറച്ച്‌ വിശ്വസിച്ച കുടുംബമായിരുന്നുവെന്നും അച്ഛന്റെ തകർച്ചയോടെ കുടുംബത്തിലെ കമ്യൂണിസവും അവസാനിച്ചുവെന്ന് ശ്രീനിവാസൻ പറഞ്ഞു. അല്പം പോലും ബുദ്ധിയില്ലാത്ത സമയത്ത് താൻ എസ്‌എഫ്‌ഐ ആയിരുന്നുവെന്നും ബുദ്ധി വന്നപ്പോള്‍ താൻ എബിവിപി ആയെന്നും അദ്ദേഹം പറയുന്നു..

കമ്യൂണിസ്റ്റ് ആശയത്തില്‍ നിന്നും മാറാനുണ്ടായ കാരണം വ്യകതമാക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. ആ വാക്കുകൾ വിശദമായി ഇങ്ങനെ.. എന്റെ അച്ഛൻ ഭയങ്കര സിപിഎമ്മുകാരനായിരുന്നു. അച്ഛന്റെ പ്രധാന ജോലി തന്നെ കോണ്‍ഗ്രസുകാരെ തല്ലാൻ പോകുന്നതായിരുന്നു.

ഒരു  അദ്ധ്യാപകനാണെങ്കിലും അച്ഛനും  ത,ല്ലാ,ൻ പോയിട്ടുണ്ട്. അക്കാലത്ത് ഞാൻ സ്കൂളിലൊക്കെ പഠിക്കുമ്പോൾ കുടുംബത്തിന് പാരമ്പര്യം പോലെ ഞാനും ചെങ്കൊടിയും പിടിച്ച്‌ നാട്ടിൽ കൂടെ മുദ്രാവാക്യം വിളിച്ചു നടക്കുമായിരുന്നു. ‘ചെങ്കൊടി തൊട്ടു കളിക്കേണ്ട, ഇത് ചന്ദ്രനിലെത്തിയ കൊടിയാണ്’ എന്നായിരുന്നു മുദ്രാവാക്യം വിളിച്ചിരുന്നത്. അല്പം പോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് ഞാൻ എസ്‌എഫ്‌ഐ ആയിരുന്നു. കുറച്ച്‌ ബുദ്ധി വന്നപ്പോള്‍ ഞാൻ കെഎസ്‍യു ആയി. അല്പം കൂടി ബുദ്ധി വന്നപ്പോള്‍ ഞാൻ എബിവിപി ആയി എന്നും ശ്രീനിവാസൻ പറയുന്നു.

പ്രധാനമായും ഞാൻ കമ്മ്യൂണിസത്തോട് വിടപറഞ്ഞത് പാർട്ടിയിൽ ശക്തനായി നിന്ന എന്റെ അച്ഛന്റെ തകർച്ച കണ്ട ശേഷമാണ്. അത് കണ്ടിട്ടാണ് ഞാൻ വരവേൽപ്പ് എന്ന സിനിമ ചെയ്തത്. അച്ഛൻ സ്കൂളില്‍ നിന്ന് പെൻഷനായി ഇറങ്ങിയ ശേഷം വീടും സ്ഥലവും വിറ്റ് ഒരു ബസ് വാങ്ങിയ കഥയാണ് ഞാൻ പിന്നീട് വരവേല്‍പ്പ് സിനിമയാക്കി മാറ്റിയത്.

അറിയാത്ത പരിപാടി അച്ഛൻ ചെയ്തു. കമ്യൂണിസ്റ്റുകാരനായ അച്ഛൻ ബസ് വാങ്ങിയപ്പോള്‍ അദ്ദേഹം അക്കാരണത്താൽ ഒരു ബൂർഷ്വാസിയായി എന്നും പറഞ്ഞ് മുഴുവൻ കമ്യൂണിസ്റ്റുകാരും അച്ഛന്റെ ശത്രുക്കളായി. ബസിന് മുന്നില്‍ കൊടിയും കുത്തി തലശ്ശേരി ബസ് സ്റ്റാന്റില്‍ തടഞ്ഞു വച്ചു. പിന്നീട് ബസ് മുഴുവൻ തല്ലിപ്പൊളിച്ചു. പിന്നെ ബസ് ജപ്തി ചെയ്തു. ഇതോടെ കുടുംബത്തിന് കമ്യൂണിസവുമായുള്ള ബന്ധം കുറഞ്ഞു എന്നും ശ്രീനിവാസൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *