35-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ‘തളത്തിൽ ദിനേശനും ശോഭയ്ക്കും’ ആശംസകളുമായി ആരാധകർ !

ചില സിനിമകളും കഥാപത്രങ്ങളും കാലങ്ങൾ എത്ര കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങൾ അങ്ങനെ തന്നെ മനസ്സിൽ ഉണ്ടാകും, അത്തരത്തിൽ ഇന്നും മലയാളികൾ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സിനിമകളിൽ ഒന്നായ ഒരു ശ്രീനിവാസൻ മാജിക് കൂടിയായ ചിത്രം ‘വടക്കുനോക്കി യന്ത്രം’ അതിലെ തലത്തിൽ ദിനേശനെയും ഭാര്യ ശോഭയേയും മലയാളികൾ ഒരിക്കലും മറക്കില്ല. 1989 മെയ് 19ന് ആയിരുന്നു വടക്കുനോക്കി യന്ത്രം പുറത്തിറങ്ങിയത്.

ദിനേശനായി പകർന്നാട്ടം നടത്തിയ ശ്രീനിവാസൻ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും സം‌വിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും.. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തിൽ ദിനേശനും ശോഭയും ഇന്നും പ്രേക്ഷക മനസിൽ മായാതെ നിലനിൽക്കുന്നുണ്ട്. ശോഭ എന്ന നായിക കഥാപാത്രമായി എത്തിയത് പാർവതിയും. 2024 മെയ് 19 ആയപ്പോഴേക്കും സിനിമ റിലീസ് ആയിട്ട് 35 വർഷം തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇപ്പോഴിതാ വീണ്ടും ആ സിനിമയുടെ മധുര ഓർമ്മകളിലേക്ക് നമ്മെ വീണ്ടും കൂട്ടിക്കൊണ്ടുപോയത് പരസ്യ സംവിധായകനും ക്രിയേറ്റീവ് ഡയറക്ടറുമായ കുമാർ നീലകണ്ഠനാണ്. അദ്ദേഹം ആ സിനിമയിൽ വൈറലായ ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ദിനേശനും ശോഭക്കും ആശംസകൾ അറിയിച്ചത്. പിന്നിൽ. 35-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ‘തളത്തിൽ ദിനേശനും ശോഭയ്ക്കും’ ആശംസകൾ എന്ന് പറഞ്ഞ് കൊണ്ടാണ് ചിത്രം വൈറലാകുന്നത്. ‘തളത്തിൽ ദിനേശന്‍റെ’ വിവാഹ വാർഷിക ഫോട്ടോ ട്രെന്‍റായതോടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്ത് എത്തുന്നത്.

ആ ചിത്രത്തിനൊപ്പം അദ്ദേഹം വളരെ ഹൃദ്യമായ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.. അതിലെ ചില വാക്കുകൾ ഇങ്ങനെ.. മൂന്നു മണിക്കൂർ തികച്ചില്ലാത്ത ഒരു സിനിമ അതിന്റെ മുപ്പത്തിഅഞ്ചാം വർഷം തികയ്ക്കുമ്പോൾ അത് വളരെ യുണിക്ക് ആയി നമ്മുടെ മനസിൽ നിൽക്കാൻ കാരണം അതിന്റെ പാത്ര സൃഷ്ടിയും അതിനു അനുസരിച്ചൊരുക്കിയ തിരനാടകവുമാണ്. ശ്രീനിവാസൻ എഴുതി, ആദ്യമായി സംവിധാനം ചെയ്ത്, മുഖ്യ കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ച വടക്കുനോക്കിയന്ത്രം അന്നും ഇന്നും ജനശ്രദ്ധയിൽ നിൽക്കുന്നതും അതുകൊണ്ട് തന്നെയാണ്.

നായകൻ മാനസാന്തരപ്പെട്ടു വന്ന ക്ലൈമാക്സിന്റെ ആശ്വാസത്തിൽ തീയറ്റർ വിടാൻ ഒരുങ്ങുന്നവരുടെ മനസിലേയ്ക്ക്, ഇരുട്ടിൽ ഒരു ടോർച്ച് വെട്ടത്തിൽ ഒരു ആന്റി ക്ലൈമാക്സ് ഒരുക്കി ശ്രീനിവാസൻ ആ കഥാപാത്രത്തിന്റെ ഐഡന്റിറ്റി ഒന്നു കൂടി ഉറപ്പിച്ചാണ് നമ്മളെ ഇറക്കി വിടുന്നത്. നമുക്ക് അതൊരു “ഒപ്പം കൊണ്ടുപോരലും, ആ സിനിമയുടെ മുപ്പത്തി അഞ്ചാം വർഷത്തിൽ, എന്റെ മനസിൽ കിടക്കുന്ന, മനസുകൊണ്ട് ഒരു മാറ്റവും വരാത്ത ദിനേശനെ കാണിക്കാൻ ഇങ്ങിനെ ഒരു ഇമേജ് ആവും കൃത്യം എന്നു തോന്നി.. എന്നുമാണ് അദ്ദേഹം കുറിച്ചത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *