
അവരുടെ ഒക്കെ ഭാര്യമാരെ പോലെ ആയിക്കൂടെ എന്നാണ് എന്നോട് പറഞ്ഞത് ! അതെല്ലാം എനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ! മേതിൽ ദേവിക പറയുന്നു !
മുകേഷിന്റെ മുൻ ഭാര്യ എന്നതിലുപരി മേതിൽ ദേവിക വളരെ അറിയപ്പെടുന്ന പ്രശസ്ത നർത്തകി കൂടിയാണ്, പക്ഷെ മുകേഷുമായുള്ള വിവാഹ ശേഷം മേതിൽ ദേവിക കൂടുതലും അറിയപ്പെടുന്നത് മുകേഷിന്റെ ഭാര്യ, ഇപ്പോൾ മുൻ ഭാര്യ എന്നൊക്കെയുള്ള മേൽവിലാസത്തിലാണ് . ഇപ്പോഴിതാ വിവാഹ മോചനത്തിന് ശേഷമായുള്ള തന്റെ അവസ്ഥയെ കുറിച്ച് ദേവിക പറയുന്നു.
എന്നെ ഇപ്പോൾ ഗൂഗിൾ ചെയതു നോക്കിയാല്‍ മുഴുവനായും കാണുന്നത് വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ ആണ്. സത്യത്തിൽ അതെന്നെ വല്ലാതെ ബുദ്ധിമുട്ടിയ്ക്കുന്നുണ്ട് എന്നായിരുന്നു ദേവികയുടെ പ്രതികരണം. പുറത്തുള്ള പല യൂണിവേഴ്സിറ്റികളില്‍ നിന്നും ലെക്ചേഴ്സും മറ്റും കൊടുക്കാനായി ബന്ധപ്പെടാറുണ്ട്. ആ സമയത്ത് എന്റെ പേര് ഗൂഗിള്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നത് മുഴുവന്‍ ഇതൊക്കെയാണ്.
അതുപോലെ തന്നെ എനിക്കിപ്പോൾ പുറത്ത് നിന്ന് ഫെലോഷിപ്പ് എല്ലാം കിട്ടുമ്പോഴും അവൻ ആദ്യം എന്നെ കുറിച്ച് സെർച്ച് ചെയ്ത് നോക്കും, ഇപ്പോൾ എന്നെ കുറിച്ചുള്ള ഏറ്റവും വലി ഇന്‍ഫര്‍മേഷന്‍ എന്ന് പറയുന്നത് എന്റെ ദാമ്പത്യമാണ്. എന്നാൽ ഞാന്‍ അത് മാത്രമല്ല, എനിക്ക് ഒരു സ്ട്രോങ് അക്കാഡമിക് ബാക്ക്ഗ്രൗണ്ട് ഉണ്ട്. അത് കാരണം ഞാന്‍ മറ്റൊരു കാര്യം ചെയ്തു, വളരെ പെട്ടന്ന് ഒരു വെബ്സൈറ്റ് തുടങ്ങി. അതില്‍ എന്റെ ഡാന്‍സും ക്ലാസും ലെക്ചറുകളും എല്ലാം ഉണ്ട്. അത് എല്ലാം ആളുകള്‍ കാണുന്നുണ്ട് എന്നതും വലിയ സന്തോഷമാണ്.

ഇപ്പോഴും ഞാനെടുത്ത തീരുമാനത്തെ വിമർശിക്കുന്നവർ ഉണ്ട്. എന്നെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരുന്നവരുണ്ട് . എന്നാൽ അവര്‍ മുന്‍പും ഇതുപോലെ ബോള്‍ഡ് ആയി കാര്യങ്ങള്‍ സംസാരിക്കുന്ന ആളാണ്’ എന്നൊക്കെയുള്ള കമന്റുകള്‍ കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നും. നൂറ് പേര് നമ്മളെ കുറിച്ച് കമന്റ് എഴുതുമ്പോള്‍ അതില്‍ കുറച്ച് പേര് എങ്കിലും നെഗറ്റീവ് കമന്റിന് എതിരെ വന്ന് സംസാരിക്കുന്നുണ്ടല്ലോ…
പിന്നെ വിവാഹ മോചനത്തെ കുറിച്ച് പറയുക ആണെങ്കിൽ, എല്ലാം സംഭവിച്ചു പോകുന്നതാണ് എന്ന് പറയാന്‍ പറ്റില്ല. എന്ത് ചെയ്യുമ്പോഴും പറയുമ്പോഴും അത് മറ്റൊരാളെ എങ്ങിനെ ബാധിയ്ക്കും എന്ന് ആലോചിച്ചാല്‍ മതി. വളരെ എളുപ്പത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പക്ഷെ അതെങ്ങനെ ഒഴിവാക്കാം എന്നതാണ് വലിയകാര്യം. അതുപോലെ ഞാനുമായി ഏറ്റവും അടുത്ത നില്ക്കുന്ന ഒരു വ്യക്തി ഒരു സൂപ്പര്‍സ്റ്റാറിന്റെ പേര് പറഞ്ഞിട്ട് എന്നോട് പറഞ്ഞു, ‘അവരുടെ ഭാര്യമാരെ പോലെ എല്ലാം ആയിക്കൂടെ തനിക്ക്’ എന്ന്. അതാണ് എന്നെ സംബന്ധിച്ച് എനിക്ക് എന്നോട് ചോദിച്ച ഏറ്റവും കടുത്ത ചോദ്യമായി തോന്നിയത് എന്നും മേതിൽ ദേവിക പറയുന്നു…
Leave a Reply