
എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി ! പക്ഷെ ഞാൻ തോൽക്കില്ല ! നമ്മൾ ഒന്ന് ആഗ്രഹിക്കുന്നു ദൈവം മറ്റൊന്ന് നടപ്പാക്കുന്നു ! മനോജ് പറയുന്നു !
ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ബീന ആൻറണിയും മനോജ് കുമാറും. ഇരുവരും സിനിമ സീരിയൽ രംഗത്ത് വളരെ സജീവമാണ്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ 19 മത് വിവാഹ വാർഷികം ആഘോഷിച്ചത്. ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമായി കുടുംബം മുന്നോട്ട് പോകുന്നു എന്നും ഏവരുടെയും അനുഗ്രഹവും പ്രാർഥനയും ഒപ്പം ഉണ്ടാകണം എന്നും താരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പറഞ്ഞിരുന്നു. 2003 ലാണ് ഇരുവരും വിവാഹിതരായിരുന്നത്. ഇവർക്ക് ആരോമൽ എന്നൊരു മകനുമുണ്ട്.
മനുവിന് ഒരു യുട്യൂബ് ചാനൽ ഉണ്ട്, മാനൂസ് വിഷൻ, എന്ന ഈ ചാനലിലൂടെ തങ്ങളുടെ സന്തോഷങ്ങളും ദുഖങ്ങളും അതുപോലെ ചില പ്രശ്നങ്ങളിൽ തന്റെ അഭിപ്രയവും എല്ലാം ചാനലിലൂടെ തുറന്ന് പറയാറുള്ള മനോജിന്റെ വിഡിയോകൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മനോജ് പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ കൂടി ശ്രദ്ധ നേടുന്നത്. ‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി… പക്ഷെ…. ഞാൻ തോൽക്കില്ല’ എന്ന തലക്കെട്ടോടെയാണ് വീഡിയോ മനോജ് കുമാർ പങ്കുവെച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ വിഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുക ആയിരുന്നു, കാരണം അത്രയധികം ആരാധകരുള്ള താര ദമ്പതികളാണ് ഇവർ ഇരുവരും. ബീനയും മനോജും വിവാഹമോചിതരായോയെന്നും ആരാധകർ ആശങ്കപ്പെട്ടു. എന്നാൽ വീഡിയോയിലെ ട്വിസ്റ്റ് വീഡിയോ പകുതി പിന്നിടുമ്പോഴാണ് പ്രേക്ഷകർക്ക് മനസിലാവുക. വീഡിയോയിൽ മനോജ് കുമാർ പറയുന്നത് ഇങ്ങനെയാണ്. ‘എന്റെ എന്ത് കാര്യമുണ്ടെങ്കിലും അത് നിങ്ങളെ ഞാൻ അറിയിക്കാറുണ്ട്. വീഡിയോയുടെ ടൈറ്റിലൊക്കെ കണ്ട് നിങ്ങളും ഇപ്പോൾ കൺഫ്യൂഷനിലായിരിക്കും എന്താണ് ഈ വീഡിയോയുടെ അർഥം, പ്രശ്നം എന്നോർത്ത്. കാരണം അത്ര നിസാരമായ ടൈറ്റിലല്ലോ വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്.

എന്നാൽ ഞാൻ പറഞ്ഞത് ശെരിയാണ് എന്റെ ഭാര്യ എന്നെ ഇട്ടിട്ടു പോയി, നമ്മൾ ഒന്ന് ആഗ്രഹിക്കുന്നു. ദൈവം ഒന്ന് നടപ്പിലാക്കുന്നു. ആള് നമ്മളെ ഇട്ടിട്ട് പോയി. ആ വേദനയുമുണ്ട്. പറഞ്ഞിട്ട് കാര്യമില്ലല്ലോ. നിൽക്കാൻ നിർവാഹമില്ല. നമ്മളെ ആര് ഉപേക്ഷിച്ചാലും നമുക്ക് മുന്നോട്ട് ജീവിച്ചല്ലേ പറ്റു. നമ്മളെ ആരെങ്കിലും ഉപേക്ഷിച്ച് പോയാൽ മറ്റൊരാൾ സ്വീകരിക്കാൻ വരുമല്ലോ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നടി രശ്മി സോമനെ പരിചയപ്പെടുത്തുക ആയിരുന്നു.
ശേഷം മനോജ് പറയുന്നുണ്ട്, ഇപ്പോൾ നിങ്ങൾ എന്തെല്ലാം ചിന്തിച്ച് കാണുമെന്ന് എനിക്ക് ഊഹിക്കാം, പക്ഷെ അങ്ങനെ ഒന്നും വിചാരിക്കല്ലേ, എന്റെ ഭാര്യ എന്ന് ഞാൻ ഉദ്ദേശിച്ചത് എന്റെ ‘ഭാഗ്യലക്ഷ്മി’ എന്ന സീരിയലിൽ എന്റെ ഭാര്യ വേഷം ചെയ്ത സോണിയയെയാണ്. സോണിയ ഇപ്പോൾ സീരിയലിൽ നിന്നും വിട്ടുപോയിരിക്കുകയാണ്. പകരം എത്തിയിരിക്കുന്നത് നടി രശ്മി സോമൻ ആണെന്നും, തങ്ങൾ ഇപ്പോൾ സീരിയലിന്റെ ലൊക്കേഷനിലാണ് ഉള്ളതെന്നും, ബീനയോട് ഈ വീഡിയോയെ കുറിച്ച് പറഞ്ഞിട്ടില്ല എന്നും, അവൾക്ക് ഇപ്പോൾ തന്നെ കോളുകൾ ചെന്നുകാണും എന്നും മനോജ് വിഡിയോയിൽ കൂടി പറയുന്നു.
Leave a Reply