
ശാലിനിയെ വിവാഹം കഴിക്കാതിരുന്നത് എന്തുകൊണ്ടാണ് ! താൻ ഏറ്റവും കൂടുതൽ കേട്ട ചോദ്യത്തിനുള്ള ഉത്തരം ആദ്യമായി ചാക്കോച്ചൻ തുറന്ന് പറയുന്നു !
മലയാളികൾ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഏറ്റവും ഇഷ്ടമുള്ള താര ജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. ഇരുവരുടെയും ആദ്യ തുടക്കം ഒരേ ചിത്രത്തിലായിരുന്നു. ശാലിനി മലയാള സിനിമയിൽ ബാലതാരമായി തിളങ്ങിയതിനു ശേഷം നായികയായി ആദ്യമായി അഭിനയിച്ച ചിത്രമാണ് അനിയത്തി പ്രാവ്. കുഞ്ചാക്കോ ബോബൻ എന്ന നടന്റെയും ആദ്യ ചിത്രവും അതുതന്നെ. ഇരുവരും ഒന്നിച്ച മലയത്തിലെ ഇവർ ഗ്രീൻ പ്രണയ ചിത്രമാണ് അനിയത്തിപ്രാവ്. രണ്ടുപേരും മത്സരിച്ച് അഭിനയിച്ചു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
അനിയത്തിപ്രാവ് സിനിമ ഇറങ്ങിയോടി 25 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ഈ ജോഡിക്ക് പകരംവെക്കാൻ മറ്റാരുമില്ല. വിവാഹത്തോടെ ശാലിനി സിനിമ ലോകം വിട്ട് വീട്ടമ്മയായി ഒതുങ്ങുക ആയിരുന്നു. ചാക്കോച്ചൻ ഇന്നും സിനിമ ലോകത്ത് മുൻനിര നായകനായി നിലകൊള്ളുന്നു. തന്റെ സിനിമ ജീവിതത്തിലും അല്ലാതെയും താൻ ഏറ്റവും കൂടുതൽ നേരിട്ട ഒരു ചോദ്യത്തെ കുറിച്ച് ഇപ്പോൾ ചാക്കോച്ചൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സ്ക്രീനില്‍ ഇത്രയും ഹിറ്റായി നിന്ന നിങ്ങളെന്താണ് യഥാര്‍ഥ ജീവിതത്തില്‍ വിവാഹം കഴിക്കാത്തതെന്നായിരുന്നു ചോദ്യം. ഇപ്പോഴും ശാലിനിയുമായി പഴയ സൗഹൃദമുണ്ടോന്നുമാണ് പലരും തന്നോട് ചോദിക്കാറ്.

ചില ബന്ധങ്ങൾ നമുക്ക് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാതായിട്ടുണ്ട്, ആ ഗണത്തിൽ പെടുന്ന ഒന്നാണ് ഞങ്ങളുടെ ബന്ധം. ഞാനും ശാലിനിയും ‘സ്കോര്‍പിയോ’ ആണ്. അതിന്റേതായ പൊരുത്തം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അങ്ങനൊരു പ്രത്യേകത എനിക്കും തോന്നിയിട്ടുണ്ട്. പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമല്ല പ്രണയിച്ചത്. ഞങ്ങള്‍ക്ക് വേറെ വേറെ പ്രണയങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന സൗഹൃദം അതിര്‍വരമ്പുകളൊന്നുമില്ലാത്തതാണ്. അജിത്തുമായി ശാലിനി പ്രണയത്തിലായിരിക്കുന്ന സമയത്ത് ഞാന്‍ അവരെ സഹായിച്ചിട്ടുണ്ടെന്ന്’, ചാക്കോച്ചന് പറയുന്നു.
ഞങ്ങൾ രണ്ടാളും വിവാഹം കഴിഞ്ഞ് രണ്ടു വഴിക്ക് പോയെങ്കിലും ആ സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്ന് കരുതി എല്ലാ ദിവസവും വിളിക്കുകയും മെസേജ് അയക്കുകയുമൊന്നുമില്ല. പക്ഷെ എങ്കിലും ആ സൗഹൃദത്തിന്റെ ഫീല്‍ അവിടെ എന്നും പഴയത് പോലെ തന്നെയുണ്ടാവും. അതിനാണ് ഏറ്റവും മൂല്യം കൊടുക്കുന്നതെന്ന് എന്നും കുഞ്ചാക്കോ ബോബന് പറയുന്നു. മലയാളത്തിൽ തിളങ്ങി നിന്ന സമയത്താണ് ശാലിനി തമിഴിലേക്ക് പോകുന്നതും, അവിടെ അജിത്തുമായി പ്രണയത്തിൽ ആകുന്നതും ശേഷം വിവാഹം. ഇന്ന് ഇവർക്ക് ഒരു മകളും മകനുമുണ്ട്. മക്കളുടെ കാര്യങ്ങൾ നോക്കി വളരെ തിരക്കുള്ള വീട്ടമ്മയായി ശാലിനി മാറുക ആയിരുന്നു. സിനിമയിൽ നിന്നും മികച്ച അവസരങ്ങൾ ശാലിനിക്ക് ലഭിക്കുന്നുണ്ട് എങ്കിലും അതെല്ലാം ശാലിനി ഒഴിവാക്കുക ആയിരുന്നു.
Leave a Reply