
എല്ലാത്തിനേക്കാളും വലുത് ബന്ധങ്ങളാണ് ! അത് പോയാൽ പിന്നെ തിരിച്ച് കിട്ടില്ല ! നമ്മൾ വിചാരിക്കുന്ന പോലെ അല്ല ജീവിതത്തിൽ സംഭവിക്കുന്നത് ! ബാല !
മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് ബാല. തമിഴ് നടൻ എന്നതിനപ്പുറം ഇന്ന് മലയാളികളിൽ ഒരാളായി മാറാനും, മലയാള സിനിമകളിൽ കൂടുതൽ തിളങ്ങാനും ബാലാക്ക് കഴിഞ്ഞു, പക്ഷെ വിവാദങ്ങളും വാർത്തകളും എന്നും അദ്ദേഹത്തെ പിന്തുടർന്നു, കഴിഞ്ഞ കുറച്ച് ദിവസമായി ടിനി ടോമും, രമേശ് പിഷാരടിയും ബാലയുടെ സംഭാഷണത്തില്‍ ട്രോളുമായി എത്തുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ വച്ചാണ് ഇരുവരും തമാശ നിറഞ്ഞ ഡയലോഗ് പറഞ്ഞത്. ഇത് വൈറലാവുകയും ചെയ്തിരിന്നു.
ഇതിന് ആദ്യം തന്റെ പ്രതികരണം അദ്ദേഹം വളരെ രൂക്ഷമായ രീതിയിൽ ടിനി ടോമിനെയും രമേശ് പിഷാരടിയെയും വിമർശിച്ചിരുന്നു. എനിക്ക് ആ വീഡിയോ കണ്ടപ്പോൾ അത്ര സന്തോഷമൊന്നും തോന്നിയിരുന്നില്ല എന്നും, ശരിക്കും അന്ന് അവരെ നേരിട്ട് കണ്ടാല്‍ കൊ,ല്ലാ,നുള്ള ദേ,ഷ്യ,മുണ്ടായിരുന്നു എന്നും ബാല പറഞ്ഞിരുന്നു, കൂടാതെ എയര്‍പോര്‍ട്ട് മുതല്‍ എല്ലായിടത്തും ആളുകള്‍ ലൈം ടീയെ കുറിച്ചാണ് സംസാരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇപ്പോഴിതാ താൻ അതിനെ ഇപ്പോൾ വളരെ കൂളായിട്ടാണ് കാണുന്നത് എന്ന് പറയുകയാണ് ബാല. എന്റെ ആ ചിത്രം ഹിറ്റ്ലിസ്റ്റ് ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച് ചിത്രീകരിച്ച ഒരു ചിത്രമായിരുന്നു. ഞാൻ തന്നെ ക്രിയേറ്റിവിറ്റിയെ പൊക്കി പറയുകയല്ല. ആ പടം വളരെ അഡ്വാൻസ്ഡായ ഒന്നായിരുന്നു. ടെക്നീഷ്യന്മാർ അടക്കം എല്ലാവരും നല്ല ടോപ്പ് മോസ്റ്റ് ആളുകളായിരുന്നു. പക്ഷെ എന്തുകൊണ്ടോ ആ സിനിമ ഇറങ്ങാൻ ഒരുപാട് പ്രയാസപ്പെട്ടു.

ആ ചിത്രത്തിന്റെ റിലീസിന് മുമ്പ് സിനിമാ മേഖലയിൽ തന്നെ ഒരു സ്ട്രൈക്ക് വന്നു, അങ്ങനെ മൂന്ന് മാസത്തോളം നീണ്ടു. അന്നെ അതിന്റെ വിധി തീരുമാനമായി. സിനിമ ഇറക്കുന്നതിന് വേണ്ടി പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പോയി സംസാരിച്ചിരുന്നു. അവർ പെർമിഷൻ തന്നു. പക്ഷെ പിന്നേയും ഡിസ്ട്രിബ്യൂട്ടേഴ്സ് സ്ട്രൈക്ക് വന്നു. പക്ഷെ പിന്നീട് സിനിമ നല്ല രീതിയിൽ ബിസിനസായി. ഇപ്പോൾ എല്ലാവരും ആ സിനിമയെ കുറിച്ച് ചോദിക്കുന്നുണ്ട്. ചിലരൊക്കെ രണ്ടാം പാർട്ട് ഇറക്കാം എന്നൊക്കെ പറഞ്ഞ് വരാറുണ്ട്.
ആ ചിത്രത്തിന് വേണ്ടി അവസാന നിമിഷമാണ് അനൂപ് മേനോനോട് അഭിനയിക്കാൻ വരുമോ എന്ന് ചോദിച്ചത്, ആ നിമിഷം തന്നെ മറ്റൊന്നും ആലോചിക്കാതെ വന്ന് ചെയ്തുതന്നു. അതുപോലെ രാജുവും ചെയ്യാൻ ഇരുന്ന പടമാണ്, പക്ഷെ ചില ഡേറ്റ് പ്രശ്നം കാരണം അത് നടന്നില്ല. അതുപോലെ തന്നെയാണ് രാജുവിന്റെ ലൂസിഫറിലേക്ക് എന്നെ വിളിച്ചതും, ലാലേട്ടനെ ഇടിക്കണം ചിലയിടത്ത് ഇടികൊള്ളണം അത്രയെ ഞങ്ങൾ സംസാരിച്ചിരുന്നുള്ളൂ, ആ പടം ഞാൻ ചെയ്തുകൊടുത്തു. അതാണ് സൗഹൃദം. പണത്തേക്കാളും പ്രശസ്തിയെക്കാളും വലുത് റിലേഷൻഷിപ്പാണ്. പോയാൽ പോയി തിരിച്ച് കിട്ടില്ല, എല്ലാവരും അത് മനസിൽ വെക്കുക എന്നും ബാല പറയുന്നു.
Leave a Reply