
ശ,രീരം കാണിക്കുന്ന തരത്തിലുള്ള വേഷങ്ങൾ ചെയ്തിട്ടില്ല ! ഇനി ചെയ്യുകയുമില്ല ! അങ്ങനെയുള്ള കഥാപാത്രങ്ങൾ ഒഴിവാക്കാൻ കാരണമുണ്ട് ! രേവതി പറയുന്നു !
ഒരു സമയത്ത് ഇന്ത്യൻ സിനിമ തന്നെ അടക്കിവാണ താരറാണിയായിരുന്നു രേവതി, സൗത്തിന്ത്യൻ സിനിമകൾ കൂടാതെ അവർ ബോളിവുഡിലും സജീവമായിരുന്നു. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന രേവതി തന്റെ ഉറച്ച നിലപാടുകൾ കൊണ്ടും തീരുമാനങ്ങൾ കൊണ്ടും ഏവരെയും അതിശയിപ്പിച്ചിട്ടുള്ള നടിയാണ്. മലയാളത്തിൽ എത്രയോ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗാമായിരുന്ന രേവതി ഇപ്പോഴും അഭിയ രംഗത്ത് സജീവമാണ്. മലയാളികളെ സംബദ്ധിച്ച്, മികച്ച ഒരുപാട് കഥാപാത്രങ്ങളിൽ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ് രേവതി. ദേവാസുരം, കിലുക്കം തുടങ്ങിയ ചിത്രങ്ങൾ ഇപ്പോഴും വിജയ ചിത്രങ്ങളാണ്. ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് രേവതി സിനിമ ലോകത്ത് എത്തുന്നത്.
സിനിമ രംഗത്തും വ്യക്തി ജീവിതത്തിലും എപ്പോഴും ഉറച്ച നിലപാടുകൾ ഉള്ള ആളാണ് രേവതി. ഇപ്പോഴിതാ തന്റെ കഥാപത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന് കുറിച്ച് രേവതി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുകൾ, പ്രണയ ചിത്രങ്ങൾ ഞാൻ ഒരുപാട് ചെയ്തിട്ടുണ്ട്, അതെല്ലാം വളരെ ഇഷ്ടപെട്ട് ചെയ്തതാണ്. പക്ഷെ പ്രണയം ആണെങ്കിൽ പോലും എവിടെയെങ്കിലും എന്നെ ഐഡന്റിഫൈ ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരിക്കണം. എനിക്ക് രണ്ടു മൂന്ന് കഥാപാത്രങ്ങൾ വന്നത് ഞാൻ നിരസിച്ചിട്ടുണ്ട്.

അതുപോലെ ഞാൻ ചെയ്യാൻ ഇഷ്ടപെടാത്ത വേഷങ്ങളും ഉണ്ട്. വീട്ടിൽ മാത്രം ഒതുങ്ങി കഴിയുന്ന ഭാര്യ അവരെ ഭർത്താവ് അടിക്കുന്നു എന്നാൽ അവർ ഒന്നും പറയുന്നില്ല. കാലിൽ വീഴുന്നു. അങ്ങനെയുളള കഥാപാത്രങ്ങൾ എനിക്ക് ചെയ്യാൻ പറ്റില്ല. കാരണം എനിക്ക് അവ ഒട്ടും തന്നെ ഉൾകൊള്ളാൻ പറ്റില്ല. ചില സിനിമകൾ ശരീര ഭാഗങ്ങൾ കാണിക്കേണ്ട സിനിമകൾ ഉണ്ടാവും. അത് ചിലപ്പോൾ ആ സിനിമയ്ക്ക് ആവശ്യവുമായിരിക്കും. എന്നാൽ എനിക്ക് എന്റെ ശരീരം കാണിക്കാൻ അത്ര കംഫർട്ടബിൾ അല്ല. അതുകൊണ്ട് ഞാൻ അത്തരം കഥാപാത്രങ്ങൾ നിരസിച്ചിട്ടുണ്ട്.
വിവാദ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും കൂടുതൽ കംഫർട്ടബിൾ ആയിട്ട് തോന്നിയിട്ടുള്ളത് തമിഴിൽ ആണെന്ന് രേവതി പറയുന്നുണ്ട്. അഅതിനൊരു കാരണമുണ്ട്. എനിക്ക് സിനിമ കംഫർട്ടബിൾ ആവുന്നത് ഭാഷ അറിയുമ്പോഴാണ്. എനിക്ക് നന്നായി അറിയുന്ന ഭാഷ തമിഴാണ്. ഞാൻ അവിടെ ഒരുപാട് നാൾ താമസിച്ചിട്ടുണ്ട്. അതുപോലെ മലയാളത്തിനോട് എനിക്ക് എന്നും ഒരു പ്രത്യേക സ്നേഹമാണ്. അവിടേക്ക് വരുമ്പോൾ എനിക്ക് എന്റെ വേരുകളിലേക്ക് ഇറങ്ങി ചെല്ലുന്നത് പോലെയാണ് തോന്നുന്നത് എന്നും രേവതി പറയുന്നു.
Leave a Reply