ജയ് ശ്രീറാം ! ആ സത്യം ഉറക്കെ വിളിച്ചുപറയേണ്ട സമയം ഇതുതന്നെയാണ് ! അതെ ഞാൻ വിശ്വാസിയാണ് ! രാം ലല്ലയുടെ ചിത്രം പങ്കുവച്ച്‌ നടി രേവതി !

ഇന്ത്യൻ സിനിമ ആരാധിക്കുന്ന നടിമാരിൽ ഒരാളാണ് രേവതി. മലയാളികൾക്ക് അവർ എന്നും പ്രിയങ്കരിയാണ്, സിനിമ രംഗത്തെ പല അനീതികൾക്ക് എതിരെയും ശക്തമായ പ്രതിഷേധം അറിയിക്കാറുള്ള രേവതിയുടെ ഓരോ വാക്കുകൾക്കും വലിയ പ്രാധാന്യമാണ് ആരാധകർക്കിടയിൽ ഉള്ളത്. കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ നടന്ന രാമാ പ്രതിഷ്ഠ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. പലരും തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ഈ അവസരം ഉപയോഗിക്കുന്നുമുണ്ട്.

അത്തരത്തിൽ ഇപ്പോഴിതാ നടി രേവതി പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ജയ് ശ്രീറാം വിളിച്ചാണ് രേവതി തന്റെ നിലപാട് വ്യക്തമാക്കിയത്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിലൂടെ താനൊരു വിശ്വാസിയാണെന്ന് അടിവരയിടുന്ന മനോവികാരമാണ് ഉണ്ടാകുന്നതെന്ന് രേവതി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അയോധ്യയിൽ പ്രതിഷ്ഠിച്ച രാമന്റെ ചിത്രത്തോടൊപ്പമാണ് രേവതി കുറിപ്പ് പങ്കുവച്ചത്.

വളരെ സുന്ദരമായ ബാലനായ രാമന്റെ വശീകരിക്കുന്ന മുഖം കണ്ടപ്പോൾ തന്റെ ഉള്ളിൽ എന്തോ ഇളകി മറിഞ്ഞെന്നും ഹിന്ദുവായി ജനിച്ചവർ സ്വന്തം വിശ്വാസം മുറുകെപ്പിടിക്കുന്നതിനോടൊപ്പം മറ്റു വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും രേവതി പറഞ്ഞു. ശ്രീരാമന്റെ ഗൃഹപ്രവേശം കാര്യങ്ങളെല്ലാം മാറ്റിമറിച്ചു എന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും രേവതി പറയുന്നു.

എന്റെ ജീവിതത്തിൽ  ഇന്നലെ ഒരു മറക്കാനാവാത്ത ദിവസമായിരുന്നു. രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എന്റെയുള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല. അത്യധികം സന്തോഷം തോന്നി, എന്റെ ഉള്ളിൽ എന്തോ ഇളകിമറിയുകയായിരുന്നു. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുമുണ്ട്. ഒരു പക്ഷേ ആദ്യമായി ഞങ്ങള്‍ അത് ഉറക്കെ പറഞ്ഞു, ഞങ്ങള്‍ വിശ്വാസികളാണ്’ ജയ് ശ്രീറാം” എന്നാണ് രേവതി കുറിച്ചത്.

രേവതിയുടെ പോസ്റ്റ് ഇപ്പോൾ വലിയ ശ്രദ്ധ നേടി മുന്നേറുകയാണ്. പലരും രേവതിയെ അനുകൂലിച്ചും പരിഹസിച്ചും രംഗത്ത് വരുന്നുണ്ട്. ”പൊയ് മുഖങ്ങള്‍ അഴിഞ്ഞുവീഴുന്ന ദിവസം ആണെന്ന് കേട്ടിരുന്നു. തെളിയിച്ചു”വെന്നും ഒരാള്‍ കുറിച്ചു. ‘അയ്യേ’ എന്നായിരുന്നു സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ പ്രതികരണം. അതേസമയം നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗായകരായ സിത്താര, വിധു, സയനോര തുടങ്ങി നിരവധി താരങ്ങൾ കഴിഞ്ഞ ദിവസം രാമപ്രതിഷ്ഠയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *