
പേരുദോഷം കേൾപ്പിക്കരുത് എന്ന് ഞാൻ കീർത്തിയോട് പറഞ്ഞിരുന്നു ! ഇന്നും കുറ്റബോധം എന്നെ വേട്ടയാടുന്നു ! ചീത്തപ്പേര് കേൾപ്പിക്കരുത് എന്നും പറഞ്ഞിരുന്നു ! മേനക പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു മേനക. സൂപ്പർ സ്റ്റാറുകളുടെ നായികയായി മറ്റു ഭാഷകളിലും മേനക നേടിയിരുന്നു. മേനക ശങ്കർ കോംബോ ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ്. ഇന്ന് മകൾ കീർത്തി സുരേഷ് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടിയായി മാറിക്കഴിഞ്ഞു. മികച്ച നടിക്കുള്ള ദേശിയ പുരസ്കരം വരെ നേടിയ കീർത്തി മലയാള സിനിമയുടെ അഭിമാനമാണ്. ഇപ്പോഴിതാ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ മേനക അതിഥിയായി എത്തിയപ്പോൾ മകൾ കീർത്തിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
എന്റെ മകൾ കീർത്തി ചെറുപ്പം മുതൽ വളരെ വയലിൽ വായിക്കുമായിരുന്നു. നന്നായി അവൾ അത് പഠിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ ഒരുപാട് പരിപാടികൾക്ക് ഒക്കെ അവൾ വയലിൻ വായിക്കാൻ പോയിരുന്നു. ആ സമയത്താണ് ഞങ്ങൾ മദ്രാസിൽ നിന്ന് ഇങ്ങോട്ടേക്ക് വന്ന കാലഘട്ടമായിരുന്നു അത്. എനിക്ക് അപ്പോൾ വെളിയിലേക്ക് ഒന്നും പോകാൻ താത്പര്യമില്ലായിരുന്നു. അവിടെ നിന്ന് ഇങ്ങോട്ട് വന്നത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആ സമയത്ത് ശംഖുമുഖം ദേവി ക്ഷേത്രത്തിൽ മോൾ വയലിൻ വായിക്കാൻ പോകുമായിരുന്നു. ചെന്നൈയിൽ ആയിരുന്നപ്പോൾ അവളുടെ കൂടെ ഇത്തരം കാര്യങ്ങൾക്ക് ഞാൻ കൂടെ പോകുമായിരുന്നു.

എന്നാൽ തിരുവനന്തപുറത്തേക്ക് താമസം മാറിയതിന് ശേഷം എനിക്കങ്ങളെ എവിടെയും പുറത്ത് പോകാനൊന്നും ഒരു താല്പര്യവും തോന്നിയിരുന്നില്ല. മടിയായിരുന്നു. അവളുടെ ഒപ്പം കുറച്ചധികം പരിപാടികൾക്ക് ഞാൻ പോയിട്ടേ ഇല്ല. മാനസികമായി, അമ്മ വന്നില്ല എന്നൊരു വിഷമം അവൾക്കും ഉണ്ടായിരുന്നു. ഈയിടെ ആയിട്ട് മകളുടെ ആൽബമൊക്കെ നോക്കുമ്പോഴാണ് ഈ പരിപാടികൾക്ക് ഒന്നും ഞാൻ പോയിട്ടില്ലല്ലോ എന്ന് ഓർക്കുന്നത്. നമ്മൾ എത്രതന്നെ പ്രോത്സാഹനം നൽകിയിട്ടുണ്ട് എന്ന് പറഞ്ഞാലും ഒരു അമ്മ എന്ന നിലയിൽ എനിക്ക് ആ കാര്യത്തിൽ ഒരു പിഴ പറ്റിയിട്ടുണ്ടായിരുന്നു. അതിൽ എനിക്ക് വിഷമം തോന്നിയിരുന്നു. അതിന് ഞാനിപ്പോൾ മാപ്പ് ചോദിക്കുക്കയാണ്. കീർത്തി ഐ ആം വെരി വെരി വെരി സോറി ഡിയർ, എന്ന് പറഞ്ഞുകൊണ്ട് പൊട്ടിക്കരയുന്ന മേനകയേ അവതാരകയായ സ്വാസിക ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം.
അതുപോലെ തന്നെ കീർത്തിക്ക് നൽകിയ ഉപദേശത്തെ കുറിച്ചും മേനക പറയുന്നു. അതിൽ ഒന്ന് നമ്മൾ സമയം പാലിക്കുക. രണ്ടാമത്തെ കാര്യം ചെറിയ ആള് മുതല്‍ വലിയ ആളുടെ അടുത്തും ഒരുപോലെ പെരുമാറുക,അഹങ്കാരി എന്ന പേര് കേൾപ്പിക്കരുത് എന്നുമാണ് മകളോട് പറഞ്ഞിട്ടുള്ളത്. പിന്നെ നിനക്ക് അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല, മറ്റുള്ളവർ അത്രയേ പറയുകയുള്ളു. അവള്‍ക്ക് വിദ്യഭ്യാസമൊക്കെ ഉള്ളത് കൊണ്ട് അതൊന്നും പ്രശ്നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം വാങ്ങരുത്. കാരണം അത് ഞാന്‍ വേണ്ടുവോളം സമ്പാദിച്ച് വെച്ചതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും മേനകപറയുന്നു.
Leave a Reply