വെറുപ്പിന്റെ മൂർദ്ധന്യതയിൽ നിന്നവർ ആയിരുന്നു താനും കീർത്തിയും, എന്നാൽ ഇന്ന് പിരിയാൻ ആകാത്ത സാഹോദര്യ ബന്ധത്തിലേക്ക് എത്തി ! വിജയിയുടെ അസിസ്റ്റന്റ് ജഗദീഷ് പറയുന്നു !

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കീർത്തി സുരേഷ് വിവാഹിതയായത്, 15 വർഷത്തെ പ്രണയമാണ് ഇപ്പോൾ പൂവണിഞ്ഞത്.  ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷ് ആന്റണി തട്ടിൽ വിവാഹം നടന്ന  വിവാഹവിശേഷങ്ങൾ ഇതുവരെയും പ്രിയപ്പെട്ടവർ പറഞ്ഞു തീർന്നിട്ടില്ല. മൊബൈൽ ഫോണിനും മറ്റും നിയന്ത്രണം ഏർപ്പെടുത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ വളരെ വൈകിയാണ് ഓരോന്നായി സോഷ്യൽ മീഡിയയിൽ എത്തുന്നത്.

സാക്ഷാൽ വിജയ് നേരിട്ടെത്തി കീർത്തിയെ അനുഗ്രഹിച്ചതും അവരോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളുമെല്ലാം ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. അതുപോലെ തന്നെ ഇപ്പോഴിതാ ജഗദീഷ് പളനിസാമിക്ക് ഒപ്പം നിൽക്കുന്ന കീർത്തിയുടെ ചിത്രങ്ങളാണ് ഇപ്പോൾ മനം കവരുന്നത്. ഒപ്പം മനോഹരമായ ഒരു കുറിപ്പും ജഗദീഷ് പങ്കുവച്ചു. നിർമ്മാതാവും നടൻ വിജയുടെ പേർസണൽ സെക്രട്ടറിയുമായ ജഗദീഷ് പളനിസ്വാമിയുമായി കീർത്തിക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്.

അത്തരത്തിൽ കീർത്തിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ജഗദീഷ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ‘2015ൽ പരസ്പരം ഏറെ വെറുത്തിരുന്നവർ ആണ് തങ്ങൾ. എന്നാൽ, അതിനു ശേഷം ഏറ്റവും മികച്ച സഹോദരബന്ധം സൃഷ്‌ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. നീ എന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറി. പത്തു വർഷങ്ങൾക്ക് മുൻപ് നിന്റെ വിവാഹം പ്ലാൻ ചെയ്തത് ഞാൻ ഓർക്കുന്നു. നിന്റെ വിവാഹത്തിൽ എന്നേക്കാൾ സന്തോഷവാനായ മറ്റൊരാൾ ഉണ്ടാകുമോ. പത്തു വർഷങ്ങളായി എഴുതപ്പെട്ട സ്വപ്നത്തിൽ ജീവിക്കുന്നത് പോലെയുണ്ടായിരുന്നു…

കീർത്തിയെ പോലെ ഒരു കുട്ടിയെ വിവാഹം ചെയ്യാൻ പോകുന്നയാൾ ഭാഗ്യവാനായിരിക്കും എന്ന് ഞാൻ പലപ്പോഴും മനസിലാക്കിയിരുന്നു. പക്ഷെ, ആന്റണി, സഹോദരാ, നിന്നെ അറിയാൻ തുടങ്ങിയതില്പിന്നെ, നിന്റെ കൈപിടിക്കാൻ അവസരം ലഭിച്ച കീർത്തിയാണ് ഭാഗ്യവതി എന്ന് ഞാൻ മനസിലാക്കുന്നു’ എന്ന് ജഗദീഷ് പളനിസാമി. കൂളിംഗ് ഗ്ലാസ് വച്ചതു തന്റെ ആനന്ദാശ്രുക്കൾ മറച്ചു പിടിക്കാനാണ് എന്നും ജഗദീഷ് കുറിച്ചിട്ടുണ്ട്.

ജഗദീഷ് നിലവിൽ കീർത്തിയുടെയും മാനേജരാണ്, മാസ്റ്റർ, ലിയോ തുടങ്ങിയ സിനിമകളുടെ കോ-പ്രൊഡ്യൂസർ എന്ന നിലയിലാണ് ജഗദീഷ് പളനിസാമിയെ സിനിമാ ലോകത്തിനു പരിചയം. ഇറോഡ് മഹേഷ്, എ.ആർ. മുരുഗദോസ്, ജി.വി. പ്രകാശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സിനിമാ മേഖലയിലേക്ക് ചുവടുവച്ച വ്യക്തിയാണ് ജഗദീഷ് പളനിസാമി. 2015ന്റെ മധ്യത്തിൽ ജഗദീഷ് വിജയ്‌യുടെ മാനേജർ ആയി. ഇതിനു ശേഷം കീർത്തി സുരേഷ് ഉൾപ്പെടെ ഒരുപറ്റം ശ്രദ്ധേയ താരങ്ങളുടെ മാനേജർ എന്ന നിലയിൽ ഇദ്ദേഹം സിനിമാ ലോകത്ത് സജീവമാണ്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *