സാമന്തയെ അനുകരിക്കാൻ ശ്രമിച്ചു ! കീർത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം വൻ പരാജയം ! ബജറ്റ് 200, ഇതുവരെ നേടിയത് 50 കോടി മാത്രം…

മലയാള സിനിമയിൽ നിന്നും തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികയായി മാറിയ ആളാണ് കീർത്തി സുരേഷ്. കീർത്തിയുടെ ആദ്യ ബോളിവുഡ് ചിത്രമായ  ‘ബേബി ജോണ്‍’. അറ്റ്ലി സംവിധാനം ചെയ്ത വിജയ്‍യുടെ സൂപ്പർഹിറ്റ് ചിത്രം ‘തെരി’യുടെ റീമേക്ക് ആയി ഏറെ പ്രതീക്ഷയോടെ എത്തിയ സിനിമയായിരുന്നു ‘ബേബി ജോൺ. എന്നാൽ ബേബി ജോണ്‍’ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നാണ്. 2024ന്റെ എന്‍ഡിംഗില്‍ എത്തി ബോളിവുഡിന് ഏറെ ചീത്തപ്പേര് ഉണ്ടാക്കിയ ചിത്രം കൂടിയായി മാറിയിരിക്കുകയാണ് ബേബി ജോണ്‍. വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.

വലിയ പ്രതീക്ഷകളോടെയും ഒപ്പം വമ്പൻ പ്രമോഷനോടെയും എത്തിയ ചിത്രം ഒരുക്കിയത് 160 കോടി ബജറ്റിലായിരുന്നു. എന്നാൽ ഇതുവരെ ചിത്രത്തിന് നേടാൻ കഴിഞ്ഞത് വെറും 50 കോടിയിൽ താഴെ മാത്രമാണ്. വിജയിയെയും സമാനത്തെയും ആനുകാരിക്കാൻ ശ്രമിച്ച വരുൺ ധവാനും കീർത്തി സുരേഷിനും വലിയ ട്രോളുകളാണ് ലഭിക്കുന്നത്. കീർത്തി സുരേഷിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയാണ് ബേബി ജോൺ ഇപ്പോൾ നടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാകുകയാണ്.

സുവർ സ്റ്റാർ സൽമാൻ ഖാൻ ഏറെ പ്രധനപ്പെട്ട കാമിയോ റോളിൽ എത്തിയെങ്കിലും സിനിമയെ പരാജയത്തിൽ നിന്നും രക്ഷിക്കാനായില്ല. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഏറെക്കുറെ നെഗറ്റീവ് പ്രതികരണങ്ങളാണ് ബേബി ജോണിന് ലഭിക്കുന്നത്. രാജ്യവ്യാപകമായി 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് എട്ടു ദിവസം പിന്നിടുമ്പോൾ 1800 സ്‌ക്രീനുകളിലേക്ക് ചുരുങ്ങുകയാണ് ചെയ്തത്.

ഇതിൽ നിന്ന്  തന്നെ ബേബി ജോണിൻ്റെ പരാജയം എത്രത്തോളം മോശമാണെന്നത് വ്യക്തമാണ്. വരുൺ ധവാനും കീർത്തിക്കും  വിജയ്‌യുടെയും സമാന്തയുടെയും പെർഫോമൻസിനൊപ്പം എത്താൻ പോലും പറ്റിയില്ല എന്ന അഭിപ്രായങ്ങളാണ് ഉയർന്നത്. തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോൺ എന്നും സിനിമയിൽ ഒരു പുതുമയും കാണാൻ സാധിച്ചില്ല എന്നുമൊക്കെയാണ്  പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

അടുത്തിടെയായി കീർത്തിയുടെ മിക്ക ചിത്രങ്ങളും വലിയ പരാജയങ്ങളായിരുന്നു. ഇടക്ക് തുടരെ തുടരെ എന്റെ സിനിമകള്‍ പരാജയപ്പെട്ടു കൊണ്ടിരുന്നു. പഠിക്കാനുള്ള ഓരോ പാഠങ്ങളായിരുന്നു ഓരോ സിനിമയും. അതില്‍ അല്‍പം വിഷമം ഉണ്ടായിരുന്നു. ഒരു ഡിപ്രഷന്‍ പോലെ സംഭവിച്ചു. ഞാനപ്പോള്‍ വീട്ടില്‍ തന്നെ ഉണ്ടാവാറുണ്ടായിരുന്നു. മാനസികമായി തകര്‍ന്നു പോകുമ്പോൾ  എന്റെ വീട്ടില്‍ പോയി ഇരിക്കും. അതിലും വലിയ, സമാധാനം എനിക്ക് വേറെ എവിടെ പോയാലും കിട്ടില്ല എന്നാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കീർത്തി പറഞ്ഞത്.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *