
അച്ഛനും മമ്മൂക്കയും തമ്മിൽ വളരെ ആഴത്തിലുള്ള ആത്മബന്ധം ഉണ്ടായിരുന്നു ! അത് എനിക്ക് ബോധ്യമായത് അച്ഛന്റെ മ,ര,ണശേഷമാണ് ! കിഷോർ പറയുന്നു !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടനാണ് മാള അരവിന്ദൻ. ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച അദ്ദേഹത്തെപോലെയുള്ള നടന്മാരുടെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ട്ടമാണ്. അതുപോലെ മലയാളികൾക്ക് എന്നും പ്രിയങ്കരനായ ഒരു അഭിനേതാവാണ് മാള അരവിന്ദിൻ. നാടക വേദികളിലൂടെ സിനിമയിൽ തുടക്കം കുറിച്ചു. പ്രൊഫഷണൽ നാടകവേദികളിൽ സ്ഥിര സാന്നിധ്യമായതോടെ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. 1967-ൽ അഭിനയിച്ച തളിരുകളാണ് ആദ്യ സിനിമയെങ്ങിലും ആദ്യമായി തിയറ്ററുകളിലെത്തിയത് 1968 ൽ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രമാണ്. പിന്നീടങ്ങോട്ട് അനേകം കഥാപത്രണങ്ങളിലൂടെ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മാള 2015 ലാണ് ഈ ലോകത്തുനിന്നും വിടപറഞ്ഞത്.
ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് മകൻ കിഷോർ അരവിന്ദൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമ രംഗത്തോ സമൂഹ മാധ്യമങ്ങളിലോ കിഷോർ അത്ര സജീവമല്ല. സിനിമ രംഗത്തുള്ള ആരുമായും ഇപ്പോൾ ബന്ധങ്ങളൊന്നുമില്ല. അച്ഛൻ മരിച്ച സമയത്ത് എല്ലാവരും വിളിക്കാറൊക്കെയുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ ആരും വിളിക്കാറുമില്ല ആരുമായും വലിയ ബന്ധവുമില്ല. അച്ഛനെ അനുകരിക്കുമ്പോള്‍ അപൂര്‍ണ്ണമായാണ് തോന്നാറുള്ളതെന്ന് കിഷോര്‍ പറയുന്നു. മമ്മൂട്ടിയും അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം തുറന്ന് പറയുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ അച്ഛനോടൊപ്പം ഞാനും പോകാറുണ്ടായിരുന്നു.
എനിക്ക് സ്കൂളിൽ ക്ലാസ്സ് ഉള്ള സമയത്തും അച്ഛൻ എന്നെ ഷൂട്ടിങ്ങിന് കൊണ്ടുപോകാറുണ്ടായിരുന്നു. പാദമുദ്ര എന്ന സിനിമയുടെ സെറ്റിലേക്കാണ് അന്ന് എന്നെ കൊണ്ടുപോയത്. സിനിമ രംഗത്ത് അച്ഛന് ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടായിരുന്നത് മമ്മൂക്കയോട് ആയിരുന്നു, അവർക്ക് ഇടയിൽ വളരെ ആഴത്തിലുള്ള ആത്മബന്ധം ഉള്ളതായി എനിക്ക് ബോധ്യമായത് അച്ഛന്റെ മരണ ശേഷമാണ്. അച്ഛൻ ആഹാര കാര്യങ്ങളിൽ ഒരു നിയന്ത്രണവും വെച്ചിരുന്നില്ല.

അദ്ദേഹം വലിയ ഭക്ഷണ പ്രിയനായിരുന്നു. ആസ്വദിച്ച് ആഹാരം കഴിക്കും. പക്ഷെ ആഹാരം നിയന്ത്രിക്കണം എന്ന് ഞങ്ങൾ പറയുമ്പോൾ പറയുന്ന മറുപടി ഇതായിരുന്നു. “ഞാൻ മ,രി,ച്ചാൽ മമ്മൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട്” എന്നാണ്, ഒരുബന്ധവുമില്ലാത്ത ഈ മറുപടി കേട്ട് ഞാൻ അന്ധാളിച്ച് നിന്ന് പോയിട്ടുണ്ടെന്നും കിഷോര്‍ പറയുന്നു. അന്ന് ആ മറുപടിയുടെ പൊരുള്‍ മനസ്സിലായിരുന്നില്ല, എന്നാല്‍ മമ്മൂട്ടി ആ വാക്കിനെ അന്വര്‍ത്ഥമാക്കുകയായിരുന്നു എന്നും അവർ ഓർക്കുന്നു, അച്ഛൻ മരിക്കുമ്പോൾ മമ്മൂട്ടി ദുബായിൽ ആയിരുന്നു.
പക്ഷെ ഈ വാർത്ത അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം ആ പരിപാടികൾ എല്ലാം കാൻസൽ ചെയ്ത് അച്ഛൻ പറഞ്ഞത് പോലെത്തന്നെ അച്ഛനെ അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി അദ്ദേഹം ഓടിയെത്തിയിരുന്നു. പറഞ്ഞ സമയത്തിന് മുമ്പുതന്നെ മമ്മൂക്ക എത്തിയിരുന്നു. സംസ്കാര ചടങ്ങുകളെല്ലാം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പോയത്. അവരുടെ ആത്മബന്ധത്തെക്കുറിച്ച് അന്നാണ് തനിക്ക് മനസ്സിലായതെന്നും കിഷോര്‍ പറയുന്നു. മാള അരവിന്ദന് അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചുള്ള ഒരംഗീകാരവും ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്കാര ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി പറഞ്ഞത് കിഷോർ ഓർക്കുന്നു.
Leave a Reply