
വിവാഹം പോലെ പവിത്രമായ ഒന്നാണ് വിവാഹ മോചനവും ! അതിലൂടെ രണ്ടു വ്യക്തികള്‍ക്ക് വീണ്ടും ജീവിക്കാനുളള അവസരമാണ് ഉണ്ടാവുന്നത് ! സ്വാസിക പറയുന്നു !
സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സ്വാസിക. ഇപ്പോഴിതാ അദ്ദേഹമായി ഒരു ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്തതിന്റെ സന്തോഷത്തിലാണ് സ്വാസിക. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത് ‘ചതുരം’ എന്ന ‘എ’ പടത്തിൽ ശ്രദ്ദേയ വേഷം ചെയ്തതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ സ്വാസിക. അതുകൊണ്ട് തന്നെ ഇപ്പോൾ സ്വാസിക പറയുന്ന ഓരോ കാര്യങ്ങൾക്കും ഏറെ ശ്രദ്ധ സ്മൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.
അത്തരത്തിൽ ഇതിനുമുമ്പ് സ്വാസികയുടെ ചില തുറന്ന് പറച്ചിലുകളാണ് വീണ്ടും ചർച്ചയാകുന്നത്, വിവാഹ ബന്ധം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന് പറയുകയാണ് സ്വാസിക. വിവാഹ മോചനം നേടുന്നതിന് എന്തിനാണ് പേടിക്കുന്നത്, അതിൽ ഒരു തെറ്റുമില്ല എന്നൊക്കെ ചില സിനിമകളിൽ കാണിക്കുണ്ടെങ്കിലും ഇപ്പോഴും സ്ത്രീകൾ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട്.
അങ്ങനെ അവർ ആ ദുഷ്കരമായ ജീവിതം തുടരുന്നതിന് കാരണം അനാവശ്യമായി സമൂഹവും കുടുബവും അവർക്ക് കൊടുക്കുന്ന പ്രേഷറിന്റെ പുറത്താണ്. വിവാഹം എല്ലവരുടെയും കാഴ്ചപ്പാടിൽ ഒരു പാവുത്രമായ കാര്യമാണ് അതുപോലെ വിവാഹ മോചനവും പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും ഉണ്ടാവേണ്ടത്’. കാരണം പരസ്പരം പൊരുത്തപ്പെടാൻ സാദിക്കുന്നില്ല എന്ന് പൂർണ ബോധ്യമുള്ളവർ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്, അതിലൂടെ രണ്ടു വ്യക്തികള്‍ക്ക് വീണ്ടും ജീവിക്കാനുളള അവസരമാണ് ഉണ്ടാവുന്നത് എന്നും സ്വാസിക പറയുന്നു.. നടിയുടെ വാക്കുകളെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ എത്തുന്നുണ്ട്..

അതുപോലെ തന്റെ ചതുരം സിനിമയിൽ ഗ്ലാമറസായി അഭിനയിച്ചതിന്റെ പേരിൽ സ്വാസിക വിമർശനം നേരിടുന്നുണ്ട്, അതിനെ കുറിച്ച് നടിയുടെ വാക്കുകൾ ഇങ്ങനെ, ഒരു ‘നല്ല കുട്ടി ഇമേജ്’ പോകുമെന്ന ഭയം തനിക്ക് ഉണ്ടായിരുന്നില്ലെന്നും എല്ലാ രംഗങ്ങളും താൻ തന്നെ ചെയ്തത് തന്നെ ആണ്. മറ്റെല്ലാ സീനുകൾ ചെയ്തപ്പോൾ തോന്നിയത് തന്നെയാണ് ഇന്റിമേറ്റ് സീനുകൾ ചെയ്‌തപ്പോഴും തോന്നിയത്. അലൻ ചേട്ടൻ ആയാലും റോഷൻ ആയാലും ഞാനുമായി സംസാരിച്ച് നമുക്ക് കംഫര്‍ട്ടബിൾ ആയി എങ്ങനെ ഒരു സീൻ ചെയ്യാം എന്ന് തീരുമാനിച്ചാണ് ക്യാമറക്ക് മുന്നിൽ എത്തുന്നത്.
സിനിമ കാണുമ്പോൾ നിങ്ങൾക്ക് തോന്നുന്ന വികാരമല്ല അത് ചെയ്യുമ്പോൾ അഭിനേതാക്കളായ ഞങ്ങൾക്ക് തോന്നുന്നത്. റിഹേഴ്സൽ ചെയ്തും വീണ്ടും വീണ്ടും ടേക്ക് എടുത്തുമാണ് ഒരു രംഗം പൂർത്തിയാക്കുന്നത്. ചതുരത്തിലെ കഥാപാത്രത്തെ കണ്ടിട്ട് എന്നെക്കുറിച്ച് മോശമായി ധരിക്കുന്നവരോട് ഒന്നും പറയാനില്ല. ഒരു കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന തരത്തിൽ അഭിനയിക്കാൻ മടിയില്ല. ചിത്രത്തിൽ ഡ്യൂപ് ഒന്നുമില്ല. എല്ലാ സീനുകളും ഒറിജിനൽ ആണ്. ഞാൻ ഇതിനു മുൻപ് എന്റെ ശരീരഭാഗങ്ങൾ കാണിക്കുന്ന വസ്ത്രം ധരിച്ചിട്ടില്ല. അതുകൊണ്ട് എന്റെ ശരീരം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ല. സിനിമയിൽ കാണിച്ച ആ ഭംഗിയുള്ള കാലുകൾ എന്റേത് തന്നെയാണ് എന്നും സ്വാസിക പറയുന്നു.
Leave a Reply