
എന്നും എന്നോട് പോക്കറ്റ് മണി ചോദിക്കാൻ മടിയാണെന്ന് പറഞ്ഞ് കുഞ്ഞാറ്റ ഇപ്പോൾ ഒരു കമ്പനിയിൽ ജോലിക്ക് കയറി ! ഭാര്യയും മകനും ലണ്ടനിൽ ആണ് ! കണ്ണ് നിറഞ്ഞുപോയി നിമിഷത്തെ കുറിച്ച് മനോജ് കെ ജയൻ !
മലയാള സിനിമ രംഗത്ത് വളരെ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് തന്റെ സ്ഥാനം നേടിയെടുത്ത കലാകാരനാണ് മനോജ് കെ ജയൻ. കുട്ടൻ തമ്പുരാനായി തുടക്കം ശേഷം നായകനായും വില്ലനായും, സഹ നടനായും കൊമേഡിയനായും നിരവധി കഥാപാത്രങ്ങൾ, കൂടാതെ രണ്ടു തലമുറക്ക് ഒപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നുള്ള അതിയായ സന്തോഷത്തിലാണ് ഇപ്പോൾ മനോജ്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മനോജിന്റെ വാക്കുകൾ ഇങ്ങനെ, സിനിമ കഴിഞ്ഞാൽ പിന്നെ അതുമായി ബന്ധപ്പെട്ടുള്ള ആരുമായും അങ്ങനെ അടുത്ത ബന്ധമൊന്നും ഇല്ല, സെറ്റിൽ ചെല്ലുമ്പോൾ എല്ലാവരുമായി നല്ല കമ്പനിയാണ്, അതിനു ശേഷം അങ്ങനെ അതങ്ങനെ തുടർന്ന് കൊണ്ടുപോകാറില്ല. അതുപോലെ ചാൻസ് ചോദിച്ച് ഞാൻ ആരെയും വിളിക്കാറുമില്ല, അത് അന്നും ഇന്നും അതിനൊരു മാറ്റമില്ല, അങ്ങനെ ഓടിനടന്ന് ഒരുപാട് സിനിമകളൊന്നും ചെയ്യണമെന്നില്ല..
ചെയ്യുന്നത് മികച്ചതാവണം എന്നൊരു ആഗ്രഹം മാത്രമേ ഉള്ളു. ദുൽഖറിനെയും അപ്പുവിനെയും കുറിച്ച് ഞാൻ സംസാരിക്കുന്നത് അവർ അത്ര നല്ല കുട്ടികൾ ആയതുകൊണ്ടാണ്. എന്റെ ജന്മദിനത്തിൽ ദുൽഖർ എന്നെ കുറിച്ച് എഴുതിയ കുറിപ്പ് വായിച്ച് എന്റെ കണ്ണ് നിറഞ്ഞുപോയി എന്നും അദ്ദേഹം പറയുന്നു. ചുറ്റുമിരിക്കുന്ന ആളുകളെ മുഴുവന്‍ പോസിറ്റീവാക്കി അവിടെ ഒരു പ്രകാശം പരത്തുന്ന പേഴ്സണാലിറ്റിയാണ് മനോജേട്ടനെന്നും ഭയങ്കര ലവിങ് ആണെന്നും ഒക്കെ അവന് എഴുതിഎന്നും മനോജ് പറയുന്നു.

അതുപോലെ എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ചിത്രമാണ് അനന്തഭദ്രം എന്നും അദ്ദേഹം പറയുന്നു. ഞാന്‍ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത് എങ്കിലും ചെറിയ ഇടവേള കിട്ടിയാല്‍ ഞാന്‍ തമാശ പറയാനും റിലാക്സ് ചെയ്യാനും പോകും. അതേസമയം മറ്റുള്ള നടന്മാരാണെങ്കില് ക്യാരക്ടര്‍ വിടാതെ ബുക്കൊക്കെ വായിച്ച് സീരിയസായി എവിടെയെങ്കിലും മാറിയിരിക്കുന്നതായിരിക്കും. നേരത്തെ ഞാൻ മ,ദ്യ,പിക്കാറുള്ള ആളായിരുന്നു. ഒരു സ്മോള്‍ അടിച്ച് പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും, പിന്നീട് ഇതുവരെ ഒരു തുള്ളി കഴിച്ചിട്ടില്ല, മകൾ വളരുന്നതിന് ശേഷമാണ് ഞാൻ ആ ശീലം ഉപേക്ഷിച്ചത്. 16 വർഷമായി ഒരു ദുശീലങ്ങളും ഇല്ലന്നും മനോജ് പറയുന്നു.
മകൾ കു,ഞ്ഞാറ്റ ഇപ്പോൾ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. അവൾ ഇതുവരെ സിനിമാ മോഹം പറഞ്ഞിട്ടില്ല. എന്നും എന്നോട് പോക്കറ്റ് മണി ചോദിക്കാൻ മടിയാണെന്നും അതുകൊണ്ട് ഞാൻ സ്വന്തമായി അധ്വാനിക്കാൻ ചെറിയൊരു ജോലിക്ക് കേറുന്നുവെന്ന് അവൾ പറഞ്ഞിരുന്നു. ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിൽ നിന്നാണ് അവൾ പഠനം പൂർത്തിയാക്കിയത്. അതുപോലെ ഭാര്യ ആശയും മകനും ഇപ്പോൾ ലണ്ടനിൽ ആണ്. അവിടെ ഞങ്ങൾക്ക് വീടുണ്ട്. മകൻ അവിടെ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ് എന്നും മനോജ് പറയുന്നു.
Leave a Reply