
ഇതാണ് ഇപ്പോഴത്തെ എന്റെ ആരോഗ്യസ്ഥിതി ! ഞാനിന്ന് ഒരു രോഗിയാണ് ! തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ശ്രുതി ഹാസൻ !
ലോകമെങ്ങും ആരാധകരുള്ള താരമാണ് നടൻ കമൽ ഹാസൻ. അദ്ദേഹം ഇന്നും അഭിനയ രംഗത്ത് വളരെ സജീവമാണ്. അടുത്തിടെ ഇറങ്ങിയ അദ്ദേഹത്തിന്റെ ചിത്രം ‘വിക്രം’ വലിയ വിജയമായിരുന്നു. വ്യക്തി ജീവിതത്തിൽ അദ്ദേഹത്തിന് വലിയ പരാജയങ്ങൾ ആയിരുന്നു കാത്തിരുന്നത്. അദ്ദേഹത്തിന്റെ ആദ്യ വിവാഹം 1978 ൽ ആയിരുന്നു, വാണി ഗണപതി എന്ന ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസർ ആയിരുന്നു, പക്ഷെ 1988 ൽ ആ ബന്ധം അവസാനിച്ചു. ശേഷം അതെ വര്ഷം തന്നെ സരിക എന്ന യുവതിയെ വിവാഹം കഴിച്ചു. ഈ ബദ്ധത്തിൽ ഇവർക്ക് രണ്ടു മക്കളുണ്ട് ശ്രുതി ഹാസനും, അക്ഷര ഹാസനും. പക്ഷെ 2004 ൽ ഇവർ വേർപിരിഞ്ഞിരുന്നു.. വീണ്ടും അതെ വർഷം തന്നെ പ്രശസ്ത നടി ഗൗതമിയെ വിവാഹം കഴിച്ചിരുന്നു.
പക്ഷെ ആ ബന്ധവും ഒടുവിൽ അവസാനിച്ചു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൾ ശ്രുതി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ മാതാപിതാക്കളുടെ വിവാഹ മോചനത്തിൽ തനിക്ക് യാതൊരു സങ്കടവും നിരാശയും ഇല്ലായിരുന്നു, അതിലുപരി സന്തോഷമായിരുന്നു. അവർ വേര്പിരിഞ്ഞപ്പോൾ ഒരു മകൾ എന്ന നിലയിൽ തന്നെ അത് നിരാശയിലേക്ക് തള്ളിവിട്ടിരുന്നില്ല, അതുമാത്രവുമല്ല അവർ വ്യത്യസ്തമായ ജീവിതം നയിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷവും ഒരുപാട് ആവേശവുമാണെന്നാണ് തോന്നിയത് എന്നും ശ്രുതി പറയുന്നു.

ശ്രുതി ഒരു അഭിനേത്രി മാത്രമല്ല മറിച്ച് അവർ ഒരു മികച്ച ഗായിക കൂടിയാണ്. വർഷങ്ങളായി താനൊരു കടുത്ത മ,ദ്യ,പാ,നി ആണെന്നും, അതുമാത്രമല്ല താനൊരു രോഗിയാണ്, കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി താൻ രോഗത്തോട് പോരടികൊണ്ടരിക്കുകയാണ്, ചിട്ടയില്ലാത്ത ജീവിതരീതി എന്റെ ശരീരത്തിന്റെ താളം തെറ്റിച്ചു. പിസിഒഎസ് എന്ന അസുഖമാണ്, കൂടാതെ തനിക്ക് ഹോർമോൺ പ്രശ്നങ്ങളുണ്ടെന്നുമാണ് ശ്രുതി പറയുന്നു. എന്റെ ശരീരം ഇപ്പോൾ പൂർണ്ണമായും രോഗത്തിന് അടിമപ്പെട്ടു, പക്ഷെ മനസ് ഇപ്പോഴും തോറ്റു കൊടുത്തിട്ടില്ല, പോരാടുകയാണ് ഞാൻ എന്നും ശ്രുതി പറയുന്നു.
കൂടാതെ ശ്രുതി മുഖത്ത് പല സർജറികൾ നടത്തിയിരുന്നു അതിനെ തുടർന്നും താരത്തിന് പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും റിപോർട്ടുകൾ ഉണ്ട്. താരം ഇപ്പോൾ ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ പോകുന്ന സന്തോഷത്തിലാണ്. അതുപോലെ പ്രണയ ബന്ധങ്ങളുടെ കാര്യത്തിലും ശ്രുതി അച്ഛന്റെ മകൻ ആണെന്നുള്ളത് തെളിയിച്ചിരുന്നു. നടിയുടെ ആദ്യ പ്രണയം മൈക്കൽ കോർസലെയുമായി ആയിരുന്നു. ലണ്ടനിൽ ഉള്ള അദ്ദേഹം ഒരു ഡ്രാമ ആർട്ടിസ്റ് ആയിരുന്നു. ഇവർ വളരെ കാലമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ആ ബദ്ധം വിവാഹത്തിലെത്താതെ അവസാനിക്കുകയിരുന്നു.. ശേഷം ഡൂഡിൽ ആർട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമായ ശന്തനു ഹസാരികയാണ് ശ്രുതിയുടെ പുതിയ കാമുകൻ.
Leave a Reply