അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാണ് ! ഇന്ന് ഞാനൊരു രോഗിയാണ് ! തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ശ്രുതി ഹാസൻ !

ഉലക നായകൻ കമൽ ഹാസൻ ഇന്നും ആരാധകർ ഒരുപാടാണ്. അദ്ദേഹത്തിന്റെ ചിത്രം വിക്രം സൂപ്പർ ഹിറ്റായിരുന്നു. തന്റെ ഇതുവരെ ഉള്ള കരിയറിൽ അദ്ദേഹത്തിന് ഒരുപാട് ഹിറ്റുകൾ ഉണ്ടായിരുന്നു. ഒരുപാട് നേട്ടങ്ങൾ ഉണ്ടായിരുന്നു. പക്ഷെ വ്യക്തി ജീവിതത്തിൽ വലിയ പരാജയങ്ങൾ ആയിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. അദ്ദേഹത്തിന്റെ ആദ്യ വിവാഹം 1978 ൽ ആയിരുന്നു, വാണി ഗണപതി എന്ന ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസർ ആയിരുന്നു, പക്ഷെ 1988 ൽ ആ ബന്ധം അവസാനിച്ചു. ശേഷം അതെ വര്ഷം തന്നെ സരിക എന്ന യുവതിയെ വിവാഹം കഴിച്ചു. ഈ ബദ്ധത്തിൽ ഇവർക്ക് രണ്ടു മക്കളുണ്ട് ശ്രുതി ഹാസനും, അക്ഷര ഹാസനും. പക്ഷെ 2004 ൽ ഇവർ വേർപിരിഞ്ഞിരുന്നു.. വീണ്ടും അതെ വർഷം തന്നെ പ്രശസ്ത നടി ഗൗതമിയെ വിവാഹം കഴിച്ചിരുന്നു…

പക്ഷെ നിർഭാഗ്യവശാൽ ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. അങ്ങനെ ഗോസിപ്പുകളുടെ കാര്യത്തിൽ കമൽ ഹസൻ ഒട്ടും പുറകിൽ ആയിരുന്നില്ല, ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൾ  ശ്രുതി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ മാതാപിതാക്കളുടെ വിവാഹ മോചനത്തിൽ തനിക്ക് യാതൊരു സങ്കടവും നിരാശയും ഇല്ലായിരുന്നു, അതിലുപരി സന്തോഷമായിരുന്നു. അവർ വേര്പിരിഞ്ഞപ്പോൾ ഒരു മകൾ എന്ന നിലയിൽ തന്നെ അത് നിരാശയിലേക്ക് തള്ളിവിട്ടിരുന്നില്ല, അതുമാത്രവുമല്ല അവർ വ്യത്യസ്തമായ ജീവിതം നയിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷവും ഒരുപാട് ആവേശവുമാണെന്നാണ് തോന്നിയത് എന്നും ശ്രുതി പറയുന്നു.


താര പുത്രി ഒരു അഭിനേത്രി എന്നതിലുപരി ഒരു ഗായിക കൂടിയായിരുന്നു.വർഷങ്ങളായി താനൊരു മദ്യപാനി ആണെന്നും, അതുമാത്രമല്ല താനൊരു രോഗിയാണ്, കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി താൻ രോഗത്തോട് പോരടികൊണ്ടരിക്കുകയാണ്, ചിട്ടയില്ലാത്ത ജീവിതരീതി എന്റെ ശരീരത്തിന്റെ താളം തെറ്റിച്ചു. പിസിഒഎസ് എന്ന അസുഖമാണ്, കൂടാതെ തനിക്ക് ഹോർമോൺ പ്രശ്നങ്ങളുണ്ടെന്നുമാണ് ശ്രുതി പറയുന്നു. എന്റെ ശരീരം ഇപ്പോൾ പൂർണ്ണമായും  രോഗത്തിന് അടിമപ്പെട്ടു, പക്ഷെ മനസ് ഇപ്പോഴും തോറ്റു കൊടുത്തിട്ടില്ല, പോരാടുകയാണ് ഞാൻ  എന്നും ശ്രുതി പറയുന്നു.

പ്രണയ ബന്ധങ്ങളുടെ കാര്യത്തിലും ശ്രുതി അച്ഛന്റെ മകൻ ആണെന്നുള്ളത് തെളിയിച്ചിരുന്നു. നടിയുടെ ആദ്യ പ്രണയം മൈക്കൽ കോർസലെയുമായി ആയിരുന്നു. ലണ്ടനിൽ ഉള്ള അദ്ദേഹം ഒരു ഡ്രാമ ആർട്ടിസ്റ് ആയിരുന്നു. ഇവർ വളരെ കാലമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ആ ബദ്ധം വിവാഹത്തിലെത്താതെ അവസാനിക്കുകയിരുന്നു.. ശേഷം ഡൂഡിൽ ആർട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമായ ശന്തനു ഹസാരികയാണ് ശ്രുതിയുടെ പുതിയ കാമുകൻ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *