അച്ഛനും അമ്മയും വേർപിരിയുമ്പോൾ സങ്കടം അല്ലായിരുന്നു ഒരുപാട് സന്തോഷവും ആവേശവുമായിരുന്നു ! ശ്രുതി ഹാസൻ
അഭിനയ കുലപതി നടൻ കമലഹാസന്റെ മകളാണ് ശ്രുതി ഹാസൻ.. ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്തയായ അഭിനേത്രിയാണ്. തമിഴിന് പുറമെ ഹിന്ദിയിലും, തെലുങ്കിലും, കന്നടയിലും ശ്രുതി സിനിമകൾ ചെയ്തിരുന്നു. കമല ഹാസൻ അഭിനേതാവ് ഇന്ത്യൻ സിനിമയുടെ അഭിമാനമാണ്. നദിയ്പ്പിന് നായകൻ എന്നാണ് കമലിനെ അറിയെപ്പെടുന്നത്, ഒരു അയ്യൻങ്കാർ കുടുംബത്തിലാണ് കമലഹാസൻ ജനിച്ചത്, അച്ഛൻ ഒരു അഭിഭാഷകൻ ആയിരുന്നു, തമിഴ് നാട്ടിലെ രാമാനദഹപുരം ജില്ലയിലാണ് അദ്ദേഹം ജനിച്ചത്…
അദ്ദേഹത്തിന്റെ ആദ്യ വിവാഹം 1978 ൽ ആയിരുന്നു, വാണി ഗണപതി എന്ന ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസർ ആയിരുന്നു, പക്ഷെ 1988 ൽ ആ ബന്ധം അവസാനിച്ചു. ശേഷം അതെ വര്ഷം തന്നെ സരിക എന്ന യുവതിയെ വിവാഹം കഴിച്ചു. ഈ ബദ്ധത്തിൽ ഇവർക്ക് രണ്ടു മക്കളുണ്ട് ശ്രുതി ഹാസനും, അക്ഷര ഹാസനും. പക്ഷെ 2004 ൽ ഇവർ വേർപിരിഞ്ഞിരുന്നു.. വീണ്ടും അതെ വർഷം തന്നെ പ്രശസ്ത നടി ഗൗതമിയെ വിവാഹം കഴിച്ചിരുന്നു…
പക്ഷെ ആ ബദ്ധവും 2016 ൽ അവസാനിച്ചു. ഇപ്പോൾ രാഷ്ട്രീയ ജീവിതത്തിൽ തിരക്കിലാണ് അദ്ദേഹം, അതിനോടൊപ്പം സിനിമയിലും സജീവമാണ്. എന്നാൽ മകളും നടിയുമായ ശ്രുതി അച്ഛന്റെയും അമ്മയുടെയും വേര്പിരിയലിലെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്.. തന്റെ മാതാപിതാക്കളുടെ വിവാഹ മോചനത്തിൽ തനിക്ക് യാതൊരു സങ്കടവും നിരാശയും ഇല്ലായിരുന്നു എന്നും അതിലുപരി സന്തോഷമായിരുന്നു എന്നുമാണ് താര പുത്രി ഇപ്പോൾ പറയുന്നത്…
അവർ വേര്പിരിഞ്ഞപ്പോൾ ഒരു മകൾ എന്ന നിലയിൽ തന്നെ അത് നിർശയിലേക്ക് തള്ളിവിട്ടിരുന്നില്ല, അതുമാത്രവുമല്ല അവർ വ്യത്യസ്തമായ ജീവിതം നയിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷവും ഒരുപാട് ആവേശവുമാണെന്നാണ് ശ്രുതി സൂം ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു..രണ്ടുവ്യക്തികൾ ഒരുമിച്ച് ജീവിക്കാൻ കഴിയുന്നില്ല എങ്കിൽ പരസ്പരം സംസാരിച്ച് അവർ വേര്പിരിയുന്നത് തന്നെയാണ് ശരിയായ കാര്യമെന്നും, അവർ രണ്ടുപേരും സ്വതന്ത്ര വ്യക്തികളായി കഴിയുന്നതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും. താൻ തന്റെ അച്ഛനോട് വളരെ യദികം ആത്മബദ്ധം കാത്തു സൂക്ഷിക്കുന്ന ആളാണെന്നും.
മാതാപിതാക്കൾ എന്ന നിലയിൽ അവർ രണ്ടുപേരും അവരുടെ കടമകൾ വളരെ ഭംഗിയായി ചെയ്യുന്നുണ്ടെന്നും ഒരുപക്ഷെ അവർ ഒരുമിച്ച് ഉണ്ടായിരുന്ന സമയത്തേക്കാൾ വളരെ നല്ല ജീവിതമാണ് ഇപ്പോൾ നയിക്കുന്നതെന്നും അതിൽ തനിക്ക് അഭിമാനം ഉണ്ടെന്നും ശ്രുതി പറയുന്നു.. എന്റെ ജീവിതത്തിലും അങ്ങനെ ഒരു സാഹചര്യം വരികയാണെകിൽ ഞാനും ആ തീരുമാനം തന്നെയെടുക്കുന്നെന്നും നടി പറയുന്നു…
താരപുത്രിയുടെ വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ശ്രുതിയും തന്റെ കാമുകൻ മൈക്കൽ കോർസലെയുമായുള്ള ബന്ധം വളരെ പരസ്യമായിരുന്നു ലണ്ടനിൽ ഉള്ള അദ്ദേഹം ഒരു ഡ്രാമ ആർട്ടിസ്റ് ആയിരുന്നു. ഇവർ വളരെ കാലമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ആ ബദ്ധം വിവാഹത്തിലെത്താതെ അവസാനിക്കുകയിരുന്നു.. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു….
Leave a Reply