
മോഹൻലാലും മമ്മൂട്ടിയുംപോലെ സൂപ്പർ താരമായി മാറേണ്ട ആളായിരുന്നു ഞാൻ ! പക്ഷെ എന്റെ കൈയ്യിലിരിപ്പ് കൊണ്ടാകും ഞാൻ അവിടെ എത്താതെ പോയത് ! റഹ്മാന്റെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !
ഒരു സമയത്ത് മലയാള സിനിമയുടെ സൂപ്പർ താരമായിരുന്നു റഹ്മാൻ, റൊമാന്റിക് ചോക്ലേറ്റ് ഹീറോ. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടനാണ്. ശോഭന, രോഹിണി തുടങ്ങിയ നായികമാരോടൊപ്പമാണ് കൂടുതൽ ചിത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നത്. ആ കാലത്തെ യുവതികളുടെ ഹരമായിരുന്നു റഹ്മാൻ. അഭിനയം പോലെത്തന്നെ നൃത്തത്തിലും അദ്ദേഹം മുന്നിലായിരുന്നു, തൊണ്ണൂറുകളിൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു.
പക്ഷെ അദ്ദേഹം മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാതെ അന്യഭാഷാ ചിത്രങ്ങളിലേക്ക് തിരിയുക ആയിരുന്നു. അതോടെ അദ്ദേഹത്തിന്റെ ആ ആ താരപദവിക്ക് മങ്ങൽ ഏൽക്കുക ആയിരുന്നു. അതുപോലെ അദ്ദേഹം മാലയാളത്തിലെ സൂപ്പർ താരമായി മാറാതെ പോയതിലുള്ള സങ്കടം പങ്കുവെക്കുകയാണ്, കാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഈ കാര്യം പറഞ്ഞത്. ആ വാക്കുകൾ ഇങ്ങനെ,
ഞാനും ഒരു സൂപ്പർ സ്റ്റാർ ആയേനെ. പക്ഷെ എന്റെ പിആർ വർക്ക് നന്നായിരുന്നില്ല, ഞാൻ ഫോക്കസ്ഡ് ആയിരുന്നില്ല പിന്നെ എന്റെ കൈയ്യിലിരുപ്പ് കൊണ്ട് കൂടിയാവാം ഒരുപക്ഷെ മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടിയ സ്റ്റാർഡം എനിക്കും കിട്ടാതെ പോയത്. മലയാളത്തിൽ സജീവമായിരുന്നപ്പോൾ തന്നെ തമിഴും തെലുങ്കും സിനിമകൾ ചെയ്തിരുന്നു. നല്ല സബജക്ട് കിട്ടിയാൽ ചെയ്യുമെന്നല്ലാതെ എനിക്ക് കരിയർ പ്ലാനിങ്ങൊന്നും ഉണ്ടായിരുന്നില്ല. സിനിമയിൽ നിന്ന് പൈസയുണ്ടാക്കണമെന്ന് കരുതി വന്നതല്ല.

വിവാഹത്തിന് ശേഷമാണ് എന്റെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഞാൻ അനുഭവിച്ച് തുടങ്ങിയത്. മലയാളത്തിൽ വിളിക്കുമ്പോൾ ഡേറ്റ് കൊടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പിന്നെ എന്നെ കുറിച്ച് മറ്റുചിലർ മനപ്പൂർവം നെഗറ്റീവ് കമന്റുകൾ സിനിമ രംഗത്ത് പറഞ്ഞ് ഉണ്ടായിരുന്നു, അത് ഞാൻ അറിഞ്ഞതുമില്ല, അതുകൊണ്ട് തന്നെ പലരും എന്റെ ഡേറ്റ് ചോദിക്കാൻ മടിച്ചു. അങ്ങനെ ഒക്കെ ഒരുപാട് പരാജയങ്ങൾ തനിക്ക് മലയാള സിനിമയിൽ സംഭവിച്ചു എന്നും റഹ്മാൻ പറയുന്നു.
അതുപോലെ തന്നെ തന്റെ പ്രണയത്തെ കുഅദ്ദേഹം പറഞ്ഞിരുന്നു. സിനിമയലുണ്ടായിരുന്ന ഒരാളെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. അതെ എനിക്ക് അങ്ങെയൊരു പ്രണയവുമുണ്ടായിരുന്നു. അവൾക്കും അത് അറിയാമായിരുന്നു. പക്ഷെ പിന്നീട് പസിനിമയിൽ ശ്രദ്ധിക്കണം കരിയർ നോക്കണം എന്നൊക്കെ പറഞ്ഞ് എന്നിൽ നിന്നും വേർപിരിഞ്ഞു. ഒരുപക്ഷെ അവൾ എന്റെ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കിൽ മെഹറുന്നീസയെ എനിക്ക് കിട്ടില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു. അതുപോലെ അദ്ദേഹം സ്നേഹിച്ചിരുന്ന ആ നടി അത് നദി അമല ആയിരുന്നു എന്നാണ് ഇപ്പോൾ ആരാധകർ കൂടുതൽ പേരും കമന്റ് ചെയ്യുന്നത്.
Leave a Reply