
ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം സിനിമയിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല ! നമ്മൾ നോ എന്ന് പറഞ്ഞാൽ അവിടെ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു ! സ്വാസിക പറയുന്നു !
സിനിമ സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് സ്വാസിക. ഇപ്പോൾ അടുത്തിടെ ഇറങ്ങിയ നടിയുടെ ഏറ്റവും പുതിയ ചിത്രം ചതുരം മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിൽ ഗ്ലാമർ രംഗങ്ങളിൽ തിളങ്ങിയ സ്വാസിക ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു നടി എന്നതിനപ്പുറം സ്വാസിക പല ശ്കതമായ അഭിപ്രായങ്ങളും തുറന്ന് പറഞ്ഞിരുന്നു. അത്തരത്തിൽ ഇപ്പോഴിതാ സ്വാസിക ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടിയത്.
സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് WCC. സംഘടനയെ അനുകൂലിച്ചും വിമര്ശിച്ചും പല താരങ്ങളും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സ്വാസികയുടെ വാക്കുകൾ ഇങ്ങനെ, ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം സിനിമയിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.’ ‘ധൈര്യം നമ്മുടെ ഉള്ളിൽ നിന്ന് വരേണ്ടതാണ്. ഡബ്ല്യുസിസിയിൽ ആണെങ്കിലും മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മൾ ഒരു പരാധിയുമായി ചെന്നാൽ ഉടനെ തന്നെ നീതി കിട്ടുന്നോണ്ടോ?.’ ‘ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്.

പരാതി പറയാൻ നമുക്ക് വേറെ എത്രയോ സ്ഥലങ്ങളുണ്ട്, പോ,ലീ,സ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതി പറഞ്ഞൂടേ, ഞാൻ ഇപ്പോൾ എന്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ, സിനിമയിൽ എന്നല്ല മറ്റേത് സഘടനകളിൽ ആണെങ്കിലും ‘നോ’ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് നിർബന്ധിച്ച് ഒന്നും ചെയ്യില്ല. നമ്മൾ ലോക്ക് ചെയ്ത മുറി നമ്മൾ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്നുവരില്ല. നമ്മളെ ആരും ബലം പിടിച്ച് റൂമിലേക്ക് വലിച്ച് കയറ്റി റേ,പ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളോട് അവർ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിർക്കാനുള്ള കഴിവ് എല്ലാ പെണ്ണുങ്ങൾക്കുമുണ്ട്.
മറ്റേത് ജോലി സ്ഥലത്തേക്കാളും സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്നത് സിനിമ മേഖലയിലാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഭർത്താവിന്റെ കാല് തൊട്ട് തൊഴുന്നവരാണ് ഉത്തമ സ്ത്രീയെന്ന് ഞാൻ പറയുന്നില്ല.’ ‘അതൊരു മോശം ആചാരമാണെന്നും എനിക്ക് അറിയാം. പക്ഷെ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് അത് ഫോളോ ചെയ്യാൻ ഞാൻ മാക്സിമം ട്രൈ ചെയ്യും എന്നും സ്വാസിക പറയുന്നു. എന്നത്തേയും പോലെ നടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് എത്തുന്നത്.
Leave a Reply