
സോമനോടുള്ള ആ പിണക്കം ഏഴ് വര്ഷമാണ് നീണ്ടുനിന്നത് ! സോമന്റെ നായക വേഷങ്ങൾ നഷ്ടമായത് അവരുടെ വരവോടെയാണ് ! സോമന്റെ അറിയകഥകൾ കലൂർ ഡെന്നീസ് പറയുന്നു !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ പ്രതിഭയാണ് നടൻ സോമൻ. ഒരുപാട് കഥാപാത്രങ്ങൾ മികച്ചതാക്കിയ അദ്ദേഹം ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. ഇപ്പോഴിതാ സോമനെ കുറിച്ച് കലൂർ ഡെന്നീസ് മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ. സുഹൃത്തുക്കൾ സോമന് എന്നും ബലഹീനത ആയിരുന്നു. അതിന് വേണ്ടി ഷൂട്ട് മാറ്റി വെച്ച സംഭവങ്ങളും ഉണ്ടായതായി പലരും പറഞ്ഞു. അനുഭവങ്ങളെ നന്ദി എന്ന സിനിമയുടെ പാക്കപ്പ് ദിവസം. മധു, സോമൻ, ജയഭാരതി, സീമ, പപ്പു, ബാലൻ കെ നായർ, തുടങ്ങി എല്ലാ ആർട്ടിസ്റ്റുകളുമുള്ള ഒരു വലിയ സീൻ എടുക്കാനായി എല്ലാവരും ലൊക്കേഷനിൽ എത്തിയിരിക്കുകയാണ്.
വൈകിട്ട് ആറുമണിയോടെ ഷൂട്ടിങ് തുടങ്ങി, അപ്പോഴാണ് സോമനെ കാണാൻ അയാളുടെ ഒരു പോലീസ് സുഹൃത്ത് വന്നത്. അങ്ങനെ അവർ മാറിനിന്ന് കുറേനേരം സംസാരിച്ചു, ശേഷം ഒരു ഏഴര മണി ആയപ്പോൾ സോമന് പെട്ടന്നൊരു തലവേദനയും പനിയും വന്നു. അത് പൊലീസ് ഓഫീസറുടെ കൂടെ പോവാനുള്ള സൂത്രമായിരുന്നു. ഇത് എനിക്കും ശശിക്കും മനസ്സിലായിരുന്നു. നിൽക്കാൻ പറ്റുന്നില്ല, എനിക്ക് തീരെ വയ്യ. ബാക്കി സീൻ നാളെ എടുക്കാം സോമൻ ശശിയോട് പറഞ്ഞു.

എല്ലാ ആർട്ടിസ്റ്റും ലൊക്കേഷനിൽ ഉണ്ട്, നീ എന്താണീ പറയുന്നത്. തൽക്കാലം തലവേദനയുടെ മരുന്ന് കഴിച്ചിട്ട് നീ വന്ന് അഭിനയിക്കാൻ നോക്ക് എന്ന് ശശി പറഞ്ഞു. പക്ഷെ സോമൻ പറ്റുന്നില്ലെന്ന് പറഞ്ഞു. ആ പൊലീസ് ഓഫീസറോടൊപ്പം പോവാനുള്ള സോമന്റെ അടവാണ് അതെന്ന് ശശിക്ക് മനസ്സിലായി. ഞാനും ശശിയും ഒരുപാട് നിർബന്ധിച്ചിട്ടും സോമൻ അത് കേൾക്കാതെ ആ സുഹൃത്തിനൊപ്പം പോയി. അവിടെ വെച്ച് പാക്ക് അപ്പ് ആയ സിനിമ പിന്നീട് ഒന്നര മാസം കഴിഞ്ഞാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ആ കാരണം കൊണ്ട് ശശിയും സോമനും തമ്മിൽ പിണങ്ങിയത് ഏഴ് വർഷമായിരുന്നു. വർഷങ്ങൾ കടന്ന് പോയപ്പോൾ സോമന്റെ സ്വഭാവത്തിലും മാറ്റം വരാൻ തുടങ്ങി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വരവോടെ സോമൻ നായക വേഷത്തിൽ നിന്നും ക്യാരക്ടർ റോളുകളിലേക്ക് മാറി. ദൈവം സോമന് ആയുസ് നീട്ടിക്കൊടുത്തില്ല. അദ്ദേഹം ആരോഗ്യ കാര്യങ്ങളിൽ ഒന്നും മറ്റു നടന്മാരെപോലെ വലിയ പ്രാധാന്യം നൽകിയിരുന്നില്ല. ചെയ്യുന്ന ജോലിയുടെ ശമ്പളം പോലും അയാൾ കൃത്യമായി വാങ്ങിച്ചിരുന്നില്ല. അവസാന നിനിമിഷവും ഞാൻ ആശുപത്രിയിൽ പോയി അദ്ദേഹത്തെ കണ്ടിരുന്നു, ശാബത്തിന് ഒരു ചെറിയ പതർച്ച ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം ഇത്ര പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്നും ഡെന്നീസ് പറയുന്നു.
Leave a Reply