
വിവാഹം കഴിക്കേണ്ടിയിരുന്നില്ല ! ഒത്തപോകാൻ കഴിയില്ല ! ആ കോംപ്ലെക്സാണ് എന്നെകൊണ്ട് ആ തീരുമാനം ഈ തീരുമാനത്തിൽ എത്തിച്ചത് ! തെറ്റ് തിരുത്താനാണ് തീരുമാനം ! ശാലു മേനോൻ പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് നടി ശാലു മേനോൻ. ഒരു അഭിനേത്രി എന്നതിലുപരി അവർ വളരെ കഴിവുള്ള ഒരു നർത്തകിയാണ്. പ്രതിഭാശാലിയായ തന്റെ മുത്തച്ഛനിൽ നിന്നും പകർന്ന് കിട്ടിയ അറിവും ശീലങ്ങളും ഇന്നും പിന്തുടരുന്ന ആളാണ് ശാലു, അരവിന്ദാക്ഷ മേനോൻ എന്ന പ്രശസ്ത നർത്തകന്റെ കൊച്ചുമകളാണ് ശാലു മേനോൻ. വ്യക്തി ജീവിതത്തിൽ വളരെവലിയ പ്രതിസങ്ങികള തരണം ചെയ്ത ആളുകൂടിയാണ്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തിലെ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് ശാലു മേനോൻ.
നടിയുടെ വാക്കുകൾ ഇങ്ങനെ സിരിയൽ നടൻ സജി ജി നായരാണ് ഭര്‍ത്താവ്. അദ്ദേഹത്തെ മുന്‍പേ അറിയാം. പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് മുതല്‍ പരിചയമുണ്ടായിരുന്നു. എന്നിരുന്നാലും ഞങ്ങളുടേത് ലവ് മ്യാരേജ് ഒന്നുമായിരുന്നില്ല. എല്ലാവരെയും പോലെ കുടുംബജീവിതം എനിക്കിഷ്ടമായിരുന്നു. ഇതൊക്കെ അതിനൊപ്പം കൊണ്ടു പോവുകയും ചെയ്യണം. ഇതെല്ലാം അറിയുന്നയാള്‍ തന്നെയായിരുന്നു. കലാകാരനാണ്. യാദൃശ്ചികമായി സംഭവിച്ചതാണ്. അല്ലാതെ പ്രണയമൊന്നുമുണ്ടായിരുന്നില്ല.പത്ത് പതിനാല് വർഷങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്റെ പ്രൊപോസൽ വന്നിരുന്നു.

പക്ഷെ അന്ന് വിവാഹ പ്രായമായിട്ടില്ല എന്ന് പറഞ്ഞ് ഒഴിവാക്കുക ആയിരുന്നു. ജയിലിലൊക്കെ കിടന്നതല്ലേ ആര് കല്യാണം കഴിക്കാനാണ്, ആര് വരാനാണ് എന്നൊക്കെ കരുതിയിരുന്നു. അങ്ങനെ അതിനുശേഷമാണ് ഇത് വീണ്ടും കറങ്ങിത്തിരിഞ്ഞ് വരുന്നത്. ഒരു കൂട്ട് വേണം. എല്ലാം അറിയുന്നയാളുമാണ്. അങ്ങനെയാണ് കല്യാണം കഴിച്ചത്. പക്ഷെ കല്യാണം കഴിക്കണ്ടായിരുന്നുവെന്ന് പിന്നെ മനസിലായി. കാരണം ഒരു കാരണവശാലും ഒത്ത് പോകാൻ കഴിയുന്നില്ല. അപ്പോള്‍ പിരിയുന്നതാണല്ലോ നല്ലത്.
എനിക്ക് ഇപ്പോൾ എന്റെ ജീവൻ തന്നെ നൃത്തമാണ്, ഞാന്‍ ഡാന്‍സ് പരിപാടികള്‍ക്ക് പോകും, വെളുപ്പിനായിരിക്കും വരിക. അപ്പോള്‍ അദ്ദേഹം വീട്ടിൽ തനിച്ചാണ് ഉണ്ടാകുക. അങ്ങനെ പോകുന്നതിന്റെയൊക്കെ പ്രശ്നങ്ങള്‍. അതൊന്നും അംഗീകരിക്കാന്‍ പറ്റുന്നില്ല. എനിക്ക് ഈ പ്രൊഫഷന് നിര്‍ത്താന്‍ പറ്റില്ല. ഡാന്‍സ് ഞാന്‍ ജീവിതം പോലെ കൊണ്ടു പോകുന്നതാണ്. അത് ഇട്ടെറിഞ്ഞ് പോകാനാകില്ല. ഡാന്‍സ് സ്കൂള്‍ ഇട്ട് അവിടെ പോയി നില്‍ക്കാനാകില്ലെന്നാണ് ശാലു പറയുന്നത്..
ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നതാണ്, അന്ന് അതെല്ലാം അഡ്ജസ്റ്റ് ചെയ്യാവുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഒത്ത് മുന്നോട്ട് പോകാൻ കഴിയുന്നില്ല. വെറുതെ അതൊരു ഇഷ്യു ആകുന്നതിലും നല്ലത് പിരിയുന്നതാണല്ലോ. അതിന്റെ കാര്യങ്ങള്‍ കോടതിയില്‍ നടക്കുകയാണ്. കോടതി കയറി കയറി എനിക്ക് ശീലമായി. ഡിവോഴ്സ് തന്നെയാണ് ലക്ഷ്യമിടുന്നത്. ഇടയ്ക്ക് മീഡേയറ്റര്മാരൊക്കെ വരുന്നുണ്ട്. പക്ഷെ ചേര്‍ന്നു പോകില്ലെന്ന് ശാലു ഉറപ്പിച്ച് പറയുന്നു.
Leave a Reply