
മക്കളെ നിലത്തിരുന്നോ…! അസ്വസ്ഥനായ ദിലീപ് ഉടൻ ചാടി എഴുനേൽക്കുക ആയിരുന്നു ! ദിലീപിനും കാവ്യക്കും അഭിനന്ദനം അറിയിച്ച് ആരാധകർ ! വീഡിയോ വൈറൽ !
ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏവർക്കും ഇഷ്ടമുള്ള താര ജോഡികൾ ആയിരുന്നു ദിലീപ് കാവ്യാ. എന്നാൽ ഇവർ ജീവിതത്തിലും ഒന്നാകുമെന്ന് ഒരിക്കലും ആരും അന്ന് ചിന്തച്ചിരുന്നില്ല. പക്ഷെ ഏവരെയും ഞെട്ടിച്ചുകൊണ്ട് അവർ ഒന്നായി. വിവാഹ ശേഷം പൂർണ്ണമായും സിനിമ ഉപേക്ഷിച്ച് കുടുംബം മക്കൾ എന്ന നിലയിൽ ഒരുങ്ങിയിരിക്കുകയാണ് കാവ്യാ. സമൂഹ മാധ്യമങ്ങളിൽ ഒന്നും കാവ്യാ സജീവമല്ല. അതുകൊണ്ട് തന്നെ നടിയുടെ ഓരോ പുതിയ ചിത്രങ്ങളും വിശേഷങ്ങളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.
അതികം പൊതുപരിപാടികളിൽ ഒന്നും സജീവമല്ലാത്ത കാവ്യാ പക്ഷെ വളരെ അടുപ്പമുള്ളവരുടെ സന്തോഷങ്ങളിൽ പങ്കെടുക്കാൻ എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തുടക്കം മുതൽ ദിലീപിനെ പിന്തുണക്കുന്ന നിർമാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിലാണ് ദിലീപും കാവ്യയും ഒന്നിച്ച് എത്തിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരേയും പൊതുചടങ്ങില്‍ ഒന്നിച്ചുകാണുന്നത്. സജി നന്ത്യാട്ടിന്റെ മകന് ജിമ്മിയുടെ വിവാഹത്തിനാണ് താരദമ്പതികൾ ഒന്നിച്ചെത്തിയത്. സാറയാണ് ജിമ്മിയുടെ വധു. ഉണ്ണി മുകുന്ദൻ, വിജയ് ബാബു, തുടങ്ങി നിരവധി താരങ്ങളും ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

ക്യാമറക്കണ്ണുകൾ എല്ലാം കാവ്യയുടെ മേൽ ആയിരുന്നു, വളരെ സുന്ദരിയായിട്ടാണ് കാവ്യാ ചടങ്ങിൽ എത്തിയത്. എന്നത്തേയും പോലെ ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് കാവ്യയും ദിലീപും എത്തിയത്. ഇപ്പോഴിതാ ഇവരുടെ ഒരു വീഡിയോ ആണ് ആരാധകർക്ക് ഇടയിൽ വലിയ ഹിറ്റായി മാറുന്നത്. വേദിയുടെ മുന്നിലിരുന്ന ദിലീപിന്റെയും കാവ്യയുടെയും അടുത്ത് വന്ന് പലരും ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കുറച്ച് കുട്ടികള്‍ ഫോട്ടോസിനായി എത്തുന്നത്. ഫ്ളവര്‍ ഗേള്‍സായി നിന്ന കുട്ടികളെ ദിലീപും കാവ്യയും ഇരിക്കുന്ന കസേരയുടെ താഴെ നിലത്ത് ഇരുത്തുകയാണ് ചെയ്തത്. ഫോട്ടോ എടുക്കാനാണെങ്കിലും കുട്ടികളെ നിലത്ത് ഇരുത്തിയതില്‍ ദിലീപ് അസ്വസ്ഥനായിരുന്നു.
അദ്ദേഹം അത് ശ്രദ്ധിച്ചതും നിലത്താണോ കുഞ്ഞുങ്ങളെ ഇരുത്തുന്നതെന്ന് ചോദിച്ചുകൊണ്ട് കസേരയില്‍ നിന്നും ചാടി എഴുന്നേൽക്കുകയും ദിലീപ് അവരെ ചേര്‍ത്ത് പിടിക്കുന്നതും ശേഷം ഫോട്ടോസ് എടുക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. കാവ്യയും സന്തോഷത്തോട് കൂടിയാണ് കുട്ടികളുടെ കൂടെ ഫോട്ടോ എടുക്കുന്നതും അവരെ ചേര്‍ത്ത് പിടിച്ചതും. നിലത്ത് ഇരുത്തുന്നതില്‍ അടക്കം കുട്ടികളോട് ദിലീപ് കാണിച്ച സ്നേഹത്തിന് ആരാധകര്‍ക്കിടയില്‍ നിന്നും നിരവധി പ്രശംസയാണ് ഇപ്പോൾ ലഭിക്കുന്നത്. കുറ്റക്കാരനാണെന്ന് കോടതി പറയാത്ത കാലത്തോളം അദ്ദേഹം ഞങളുടെ ആ പഴയ ജനപ്രിയൻ തന്നെ ആയിരിക്കുമെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്. കാവ്യാ ദിലീപ് ഫാൻസ് പേജുകളിൽ ഇപ്പോൾ ഈ വീഡിയോ വൈറലായി മാറിക്കഴിഞ്ഞു.

Leave a Reply