എന്റെ ഇഷ്ടങ്ങള്‍ ഒന്നും ശാശ്വതമല്ല, എല്ലാം മാറി മറിയും ! ഇപ്പോൾ എനിക്ക് ഒറ്റക്കിരിക്കാനാണ് ഇഷ്ടം ! വീണ്ടും സജീവമാകാൻ ഒരുങ്ങുന്നകാവ്യയുടെ ആ പഴയ വാക്കുകൾ !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു മികച്ച അഭിനേത്രിയാണ് കാവ്യാ മാധവൻ. ബാല താരമായി സിനിമയിൽ എത്തുകയും ശേഷം നായികയായി വർഷങ്ങൾ മലയാള സിനിമയുടെ തന്നെ മുഖമായി മാറിയ ആളാണ് കാവ്യാ. ഇന്ന് കുടുംബ ജീവിതം ആസ്വദിക്കുന്ന കാവ്യാ സിനിമ രംഗത്ത് നിന്ന് പൂർണ്ണമായും അകന്ന് നിൽക്കുകയാണ്. എങ്കിലും ഇപ്പോൾ പൊതുവേദികളിൽ എല്ലാം കാവ്യാ സജീവമായി തുടങ്ങുകയാണ്. എംഎ യൂസഫ് അലിയുടെ സഹോദരന്റെ മകന്റെ വിവാഹത്തിന് താരങ്ങള്‍ എല്ലാം എത്തിയ കൂട്ടത്തില്‍ കാവ്യയും മകള്‍ മഹാലക്ഷ്മിയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

അതിനിടയിൽ ഇപ്പോഴിതാ കാവ്യയുടെ ഒരു പഴയ അഭിമുഖമാണ് ഏറെ ശ്രദ്ധ നേടുന്നത്. മിഴിരണ്ടിലും, സദാനന്തന്റെ സമയം, ഗൗരി ശങ്കരം എന്നീ സിനിമകളൊക്കെ കഴിഞ്ഞ ഉടനെ കൊടുത്ത അഭിമുഖത്തില്‍ കാവ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കോളേജിലൊന്നും ഞാന്‍ പോയിട്ടില്ല. ഇപ്പോള്‍ ഡിഗ്രിയ്ക്ക് ജോയിന്‍ ചെയ്തിട്ടുണ്ട്. കോളേജിലൊന്നും പോകുന്നില്ല. വീട്ടിലിരുന്ന് തന്നെ പഠിച്ച് പരീക്ഷ എഴുതുകയാണ്. വായന തോന്നുമ്പോള്‍ മാത്രമുള്ള കാര്യമാണ്. ബഷീറിന്റെ പുസ്തകങ്ങളാണ് ഇഷ്ടം. അതാവുമ്പോള്‍ മനസ്സിലാവും. പിന്നെ പുസ്തകം വായിച്ച് അതിനെ കുറിച്ച് പറയാനുള്ള വിവരം ഒന്നും എനിക്കില്ല.

സംഗീതം എനിക്ക് ഒരുപാട് ഇഷ്ടമാണ്, കുറേ വര്‍ഷം ഞാന്‍ പാട്ട് പഠിച്ചിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടത് കൂടുതലും വിരഹ ഗാനങ്ങളാണ്. ഒറ്റയ്ക്കിരുന്ന് കേള്‍ക്കുമ്പോള്‍ കരഞ്ഞ് പോകുന്ന പോലത്തെ പാട്ടുകളാണ് എനിക്കിഷ്ടം. വീട്ടിലിരിക്കുമ്പോള്‍ കൂടുതലും വെറുതേ ഇരിക്കാനാണ് ഇഷ്ടം. തോന്നുമ്പോള്‍ മാത്രം എന്തെങ്കിലും എടുത്ത് വായിക്കും. വെറുതേ ഇരിക്കാനാണ് എനിക്കേറ്റവും ഇഷ്ടം. ഒറ്റയ്ക്കിരിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

അതുപോലെ ഞാൻ അങ്ങനെ ഫയങ്കര ആഹാരപ്രിയ ഒന്നുമല്ല, പക്ഷെ കഴിക്കുന്ന ആഹാരം നല്ല രൂചിയോടെ കഴിക്കണം എന്ന് നിര്‍ബന്ധം ഉണ്ട്. ഒരുപാട് ഭക്ഷണം കഴിക്കാറില്ല. ചിക്കന്‍ ഭയങ്കര ഇഷ്ടമാണ്. അതുപോലെ പൊതുവെ  ഞാന്‍ ഭയങ്കര മടിച്ചിയാണ്.. എനിക്ക്  യോഗ അറിയാം, ഡാന്‍സ് അറിയാം. പക്ഷെ അറിഞ്ഞിട്ട് കാര്യമില്ലല്ലോ, ചെയ്യണ്ടേ. അക്കാര്യത്തില്‍ ഞാന്‍ മടിച്ചിയാണ്. തുടങ്ങി കഴിഞ്ഞാല്‍ കുഴപ്പമില്ല. പക്ഷെ തുടങ്ങാനാണ് പ്രശ്‌നം.

അതെ സമയം ഇഷ്ടങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് എനിക്കൊന്നും ശാശ്വതം അല്ല എന്ന് നടി പറഞ്ഞത്. ഓരോരിക്കലും ഓരോന്നായിരിയ്ക്കും ആഗ്രഹം. ഇടയ്ക്ക് വായനയോട് വല്ലാത്ത ഇഷ്ടം തോന്നി, കുറേ പുസ്തകങ്ങള്‍ വാങ്ങിച്ചു. പിന്നെ അതങ്ങ് പോയി. പിന്നെ സിനിമ കാണണം എന്ന് പറഞ്ഞ് കുറേ സിഡികള്‍ വാങ്ങിച്ച് കാണാന്‍ തുടങ്ങി. പക്ഷെ പിന്നീട്  ആ ഇഷ്ടവും കുറഞ്ഞു. അതുപോലെ ഒരിക്കലും  മറ്റ് നടിമാരുമായി ഞാന്‍ എന്നെ താരതമ്യം ചെയ്യാറില്ല. അവരത്രെ എനിക്ക് ചെയ്യാന്‍ പറ്റുമോ, അവരത്രെയും എനിക്ക് എത്താന്‍ പറ്റുമോ എന്നൊന്നും ഇല്ല. ഞാന്‍ ചെയ്യുമ്പോള്‍ എന്റേതായ രീതിയില്‍ ആയിരിയ്ക്കും ചെയ്യുന്നത് എന്നും കാവ്യാ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *