പഴയത് പോലെ അല്ല, എനിക്കിപ്പോൾ എല്ലാം പേടിയാണ് ! എന്റെ ഭർത്താവ് തന്നെ എന്നെ ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല ! പൊതുവേദിയിൽ കാവ്യാ സംസാരിക്കുന്നു !

മലയാളികളുടെ ഇഷ്ട താരമാണ്, ദിലീപും കാവ്യാ മാധവനും. ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിരുന്നു. വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച ആളുകൾ കൂടിയാണ് ഇവർ. ഇപ്പോഴും ഏറെ വിമർശനം നേരിടുന്ന ദിലീപും കാവ്യയും പൊതു പരിപാടികൾ അത്ര സജീവമല്ല. എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ച് നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു. അത്തരത്തിൽ ഒരു സ്‌കൂൾ പരിപാടിയിൽ പങ്കെടുത്ത വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

ഒരു സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കയായിരുന്നു ഇരുവരും, വളരെ വലിയ സ്വീകരണമാണ് ഇരുവർക്കും കുട്ടികളും അധ്യാപകരും ചേർന്ന് നൽകിയത്. വേദിയിൽ  ആദ്യം സംസാരിക്കാനെത്തിയത് ദിലീപായിരുന്നു. കുറേക്കാലത്തിന് ശേഷമായാണ് ഞാന്‍ ഇങ്ങനെയൊരു വേദിയില്‍ സംസാരിക്കുന്നത്. ഞാന്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചുമെല്ലാം നിങ്ങള്‍ക്ക് തന്നെ അറിയാവുന്നതാണ്. അതേക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവകാശമില്ല. ഒരിക്കലും തിരിച്ച് കിട്ടാത്ത കാലമാണ് ബാല്യകാലം. കൊവിഡ് കാരണം രണ്ട് വര്‍ഷത്തിന് ശേഷമായാണ് ഇവിടെ വാര്‍ഷികാഘോഷം നടത്തുന്നതെന്ന് അധ്യാപകര്‍ പറയുന്നത് കേട്ടിരുന്നു. അതില്‍ ഞങ്ങള്‍ക്കും പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ദിലീപ് പെട്ടെന്ന് കാവ്യയെ കുറിച്ചും സംസാരിച്ചു. ഒരുപാട് സംസാരിച്ച് ഞാന്‍ ബോറടിപ്പിക്കുന്നില്ല. കുറേ കലാകാരന്‍മാരുടെ പരിപാടികള്‍ നടക്കാനുണ്ട്. അത് മാത്രമല്ല ഞാന്‍ സംസാരിച്ച് കഴിഞ്ഞിട്ട് വേണം കാവ്യയ്ക്ക് സംസാരിക്കാന്‍. പാട്ട് പാടണം, കുറേ സംസാരിക്കാനുണ്ടെന്നൊക്കെ പറഞ്ഞാണ് കാവ്യ ഇങ്ങോട്ടേക്ക് വന്നത്. ഇവിടെ ഒരു സാര്‍ കുചേലവൃത്തത്തിലെ രണ്ട് വരികള്‍ പാടിയപ്പോള്‍ അയ്യോ, ഞാനത് പാടാനായി വെച്ചിരിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞതാണ്.

നിങ്ങളോട് സംസാരിക്കാൻ വീർപ്പുമുട്ടി ഇരിക്കുന്ന കാവ്യയെ ഞാൻ സ്നേഹപൂർവം വേദിയിലേക്ക് വിളിക്കുന്നു എന്നാണ് ദിലീപ് പറഞ്ഞത്, ഇതേ സമയം, ഞാൻ പെട്ടു എന്ന ഭാവത്തോടെയാണ് കാവ്യാ നിൽക്കുന്നത്.  സംസാരിക്കേണ്ട ആവശ്യമൊന്നും വരില്ല, കലാപരിപാടികളൊക്കെ കാണാമെന്നാണ് എന്നോട് പറഞ്ഞത്. പണ്ടൊക്കെയാണെങ്കില്‍ ഒരു ഓളത്തിലങ്ങ് പോവുമായിരുന്നു. പക്ഷെ  ഇപ്പോള്‍ ഞാൻ  പറയുന്ന കാര്യം തെറ്റിപ്പോയാല്‍ പേടിയാണ്,, എനിക്ക് ഇപ്പോൾ…

കാരണം ഞാൻ പറയുന്നതൊക്കെ നാളെ യൂട്യൂബില്‍ വരാന്‍ പോവുന്നതെന്നത് എങ്ങനെ ആണെന്ന് അറിയില്ല. എന്ത് പറഞ്ഞാലും ട്രോള്‍ വരുന്ന കാലമാണ്. അതിനാല്‍ മിണ്ടാതിരിക്കുക എന്നതാണ് നല്ലത്. ദിലീപേട്ടനോട് എന്നെ വിളിക്കരുതെന്ന് പ്രത്യേകം പറഞ്ഞതാണ്. എന്നിട്ടിപ്പോള്‍ പാരയായത് ഭര്‍ത്താവ് തന്നെ. അവിടെ ഇരിക്കുമ്പോള്‍ പോലും എന്നോട് സംസാരിക്കണമെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം സംസാരം അവസാനിപ്പിക്കുമ്പോള്‍ ഇങ്ങനെ പറയുമെന്ന് ഞാനൊരിക്കലും കരുതിയില്ല എന്നും ചിരിയോടെ കാവ്യാ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *