
എന്താണ് കാരണമെന്ന് പോലും പറയാതെ പെട്ടെന്ന് ഒരു ദിവസം മുതൽ അവൾ എന്നിൽ നിന്നും അകലാൻ തുടങ്ങി ! ഇന്നും എനിക്ക് അറിയില്ല ആ കാരണം ! റഹ്മാൻ പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയിൽ ഏറെ തിളങ്ങിയ ആളാണ് നടൻ റഹ്മാൻ. അദ്ദേഹം പക്ഷെ മറ്റു ഭാഷകളിലേക്ക് പോയതോടെ മലയാളത്തിൽ അവസരങ്ങൾ കുറയുകയായിരുന്നു. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന റഹ്മാൻ ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടനാണ്. ശോഭന, രോഹിണി തുടങ്ങിയ നായികമാരോടൊപ്പമാണ് കൂടുതൽ ചിത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നത്. ആ കാലത്തെ യുവതികളുടെ ഹരമായിരുന്നു റഹ്മാൻ. അഭിനയം പോലെത്തന്നെ നൃത്തത്തിലും അദ്ദേഹം മുന്നിലായിരുന്നു, തൊണ്ണൂറുകളിൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു.
അതുപോലെ ഇന്നും മലയാളികൾ ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുന്ന അഭിനേത്രിയാണ് സിത്താര. നായികയായും സഹ നടിയായും ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന സിത്താര ഇപ്പോഴും അഭിനയ രംഗത്ത് ഏറെ സജീവമാണ്. ഈ 49 മത് വയസിലും അവിവാഹിതയായി ജീവിക്കുകയാണ്, അതിന്റെ കാരണമായി അവർ പറഞ്ഞത്. തനിക്കു നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു. ഇനിയും വിവാഹം കഴിക്കാത്തത് അതുകൊണ്ടല്ല, ഒറ്റക്ക് ജീവിക്കുന്നതാണ് തനിക്ക് ഇഷ്ടം എന്നും താരം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ അതാരാണെന്ന് വ്യക്തമാക്കാൻ തയ്യാറായിരുന്നില്ല. പക്ഷെ ആ കാരണത്താൽ അല്ല ഞാൻ വിവാഹം കഴിക്കാതിരുന്നത് എന്നും താരം വ്യക്തമാക്കുന്നു.

അതുപോലെ റഹ്മാൻ നടി അമലയുമായി പ്രണയത്തിൽ ആയിരുന്നു എന്നും, പക്ഷെ അവൾ മനപ്പൂർവം എന്നിൽ നിന്നും അകന്ന് പോകുകയായിരുന്നു എന്നും റഹ്മാൻ പറഞ്ഞിരുന്നു, അതുപോലെ സിത്താരക്ക് തന്നോട് ഉണ്ടായ പിണക്കത്തെ കുറിച്ചും അദ്ദേഹം പറയുന്നു.എടീ പോടീ എന്നൊക്കെ താൻ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമായിരുന്നു. വളരെ അടുത്ത സൗഹൃദമായിരുന്നു. പക്ഷെ എന്താണെന്ന് അറിയില്ല പെട്ടെന്ന് ഒരു ദിവസം മുതൽ അവര്‍ വല്ലാതെ മാറി പോയി. എന്നെ മനപ്പൂർവം ഒഴിവാക്കുന്നത് പോലെ തോന്നി. അതിന്റെ കാരണം എന്താണെന്ന് ഇതുവരെയും എനിക്ക് അറിയില്ല.
ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് എന്നെ മോശക്കാരനാക്കാനും അവർ ശ്രമിച്ചു. നായകനായ ഞാന്‍ അവരെ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് അവൾ വാശി പിടിച്ചു. അന്ന് അവിടെവെച്ച് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ പെട്ടന്ന് ദേഷ്യം വരുന്ന ഞാന്‍ അന്ന് നിയത്രണം വിട്ട് ആ സെറ്റില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.. എന്താണ് അവർക്ക് സംഭവിച്ചത്, പെട്ടന്ന് ഇങ്ങനെ മാറാൻ കാരണമെന്താണ്, എന്ന് പിന്നീട് എത്ര ആലോചിട്ടും തനിക്ക് മനസ്സിലായിരുന്നില്ല എന്നും റഹ്മാൻ ഓർക്കുന്നു..
Leave a Reply