
എന്റെ മകൾ വലിയ കുട്ടിയായി ! എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം ! ആർഭാട ജീവിതത്തിലല്ല കാര്യം മനസിന്റെ സന്തോഷത്തിലാണ് ! ദേവയാനിയുടെ പുതിയ വിശേഷം !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് ദേവയാനി. സൂപ്പർസ്റ്റാറുകളുടെ എല്ലാം നായികയായി അഭിനയിച്ച ദേവയാനി മലയാളികൾക്കും വളരെ പ്രിയങ്കരിയാണ്. ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിരുന്നു. ഇന്ന് അവർ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഏറെ കോലാഹലങ്ങൾ സൃഷ്ട്ടിച്ച ഒരു വിവാഹമായിരുന്നു ഇവരുടേത്.സംവിധായകൻ രാജകുമാരനുമായി ദേവയാനി സിനിമകൾ ചെയ്തിരുന്നു ആ സമയത്ത് ഇവർ പരിചയപ്പെടുകയും, ആ പരിചയം പ്രണയമായി മാറുകയും, ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. പക്ഷെ ഈ ബന്ധത്തെ ദേവയാനിയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു.
എതിർക്കാൻ പ്രധാന കാരണം അദ്യേഹത്തിന്റെ സൗന്ദര്യ കുറവും അതുപോലെ പൊക്കക്കുറവ് ഇതൊക്കെയാണ് കുടുബം ഒരു കുറ്റമായി കണ്ടെത്തിയത്. പക്ഷെ എതിർപ്പുകൾ അവഗണിച്ച് ദേവയാനി രാജകുമാരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. വിവാഹ ശേഷം അവർ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് സന്തുഷ്ഠ് കുടുംബ ജീവിതം നയിക്കുകയും വീണ്ടും അഭിനയത്തിൽ സജീവമാകുകയും ചെയ്തു. പണ്ടുമുതൽ തന്നെ വ്യക്തി ജീവിതത്തിൽ സിംപിൾ ആയ വ്യക്തി ആയിരുന്നു ദേവയാനി. സിനിമക്ക് അല്ലാതെ റിയൽ ലൈഫിൽ അവർ മേക്കപ്പ് ഇടാറില്ല. വളരെ ലളിതമായ ജീവിതമാണ് ദേവയാനി നയിക്കുന്നത്.

ഭാര്യക്ക് എല്ലാ പിന്തുണയും കൊടുത്ത് സംവിധായകൻ രാജകുമാരനും മക്കളും ഒപ്പമുണ്ട്. ഇവർക്ക് രണ്ടു പെൺ മക്കളാണ്. ഇനിയ, പ്രിയങ്ക. ഇപ്പോഴിതാ മകൾ ഇനിയ സാരി ഉടുത്തുനിൽക്കുന്ന ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. പതിനേഴുകാരിയായ ഇനിയ സോഷ്യല്‍ മീഡിയയില്‍ ഒന്നും അധികം സജീവമല്ല. തന്റെ കുടുംബ വിശേഷങ്ങൾ ഒന്നും സമൂഹ മാധ്യമങ്ങളിൽ ദേവയാനിയും പങ്കുവെക്കാറില്ല.
എന്നാൽ ആദ്യമായി മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, അവൾ വലിയ കുട്ടിയായി. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും താരം കുറിച്ചു. നിരവധിപേരാണ് ഇനിയുടെ ചിത്രത്തിന് ആശംസകൾ അറിയിക്കുന്നത്. മകള്‍ക്ക് അച്ഛന് രാജ്കുമരന്റെ അതേ ഛായയാണെന്നാണ്, എപ്പോഴാണ് ഇനിയ അഭിനയ രംഗത്തേക്ക് വരുന്നത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. തമിഴ് സിനിമയ്ക്ക് ഒരു നായിക കൂടെ വരാന്‍ പോകുന്നു എന്നാണ് ചിലരുടെ കമന്റുകള്‍.
അമ്മയെപ്പോലെ തന്നെ മകളും മേക്കപ്പ് ഒന്നും ചെയ്യാതെയുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഞാൻ എന്താണോ അങ്ങനെ തന്നെ എന്നെ എല്ലാവരും കണ്ടാൽ മതിയെന്നാണ് ദേവയാനി പറയാറുള്ളത്. വിവാഹ ശേഷം തന്റെ ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് വിമർശകരുടെ വാ അടപ്പിച്ചു ആളുകൂടിയാണ് ദേവയാനി. ആർഭാട ജീവിതത്തിലല്ല കാര്യം മനസിന്റെ സന്തോഷത്തിലാണ്. അദ്ദേഹത്തെ പരിചയപെട്ടതുമുതൽ ഇപ്പോൾ ഈ നിമിഷം വരെ എന്നെ ഒരു കൊച്ച് കുട്ടിയെ പോലെ എന്നെ സ്നേഹിക്കുകയും കെയർ ചെയ്യുകയും ചെയ്യുന്ന മനുഷ്യനാണ് അദ്ദേഹം. ഈ ലോകത്തെ ഏറ്റവും സന്തോഷവതിയായ കുടുംബിനി ഞാനാണ്. ഒരാളുടെ സൗന്ദര്യം അത് അയാളുടെ മനസിലാണ് വേണ്ടത്, അങ്ങനെ നോക്കുമ്പോൾ ഞാൻ കണ്ടതിൽ ഏറ്റവും സൗന്ദര്യമുള്ള ആൾ തന്റെ ഭർത്താവ് ആണെന്നും ദേവയാനി പറഞ്ഞിരുന്നു.
Leave a Reply