വിവാഹ ശേഷം സിനിമയിൽ അവസരങ്ങൾ ഇല്ലാതായി ! എന്നെ വീണ്ടും കൈപിടിച്ച് ഉയർത്തിയത് ആ മലയാള ചിത്രം ! വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം ! ദേവയാനി പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടിയായിരുന്നു ദേവയാനി. മലയാളികൾക്കും ഒരുപാട് പ്രിയങ്കരിയായ അഭിനേത്രി, മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ നായികയായി തിളങ്ങിയിരുന്നു. ദേവയാനി എന്ന നടിയുടെ വലിയൊരു പ്രത്യേകത അവർ നാടന്‍ കഥാപാത്രങ്ങളായിരുന്നു കൂടുതലും ചെയ്തിരുന്നത്. ദേവയാനി അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയൽ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല, ആദ്യ തമിഴ് ചിത്രം തൊട്ടാചിണുങ്ങി ആയിരുന്നു. ശേഷം അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമ ലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് ഒരുപാട് ചിത്രങ്ങൾ നടി ചെയ്തിരുന്നു. ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിരുന്നു.
അന്ന് സിനിമയുടെ തുടക്ക കാലത്ത് നടൻ ദിലീപിന്റെ ഭാഗ്യ നായികയായിരുന്നു ദേവയാനി എന്നൊരു സംസാരം ഉണ്ടായിരുന്നു. ത്രീമെന്‍ ആര്‍മി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, എന്നിങ്ങനെ കുറച്ച് സിനിമകള്‍ ദിലീപിനൊപ്പം ചെയ്യാന്‍ പറ്റി. ആ സമയത്ത് യൂത്ത് ടീം ആയിരുന്നു ഞങ്ങള്‍. ത്രീമന്‍ ആര്‍മി ഒക്കെ വളരെ കുറഞ്ഞ ദിവസം കൊണ്ട് ഫാസ്റ്റ് ആയി ചെയ്ത ചിത്രമാണ്. ആ സിനിമയുടെ നായകനായി പ്രേംകുമാറും ചിത്രത്തിലുണ്ടായിരുന്നു. ഭയങ്കര കോമഡിയായിരുന്നു പുള്ളിയും. അടുത്ത വീട്ടിലെ ആളെ പോലെയാണ് ദിലീപ് പെരുമാറുക എന്നും നടനോപ്പമുള്ള അഭിനയം വളരെ കംഫര്‍ട്ടാണെന്ന്, ഒരു നടൻ എന്നതിലുപരി വളരെ നല്ലൊരു വ്യക്തിയാണ് അദ്ദേഹം, അതുകൊണ്ടു തന്നെയാണ് കാതില്‍ ഒരു കിന്നാരം, കിണ്ണം കട്ട കള്ളന്‍, മിസ്റ്റര്‍ ക്ലീന്‍ എന്നീ സിനിമകൾ ഹിറ്റായത് എന്നും ദേവയാനി പറയുന്നു.
ശേഷം തമിഴ് സിനിമകളിൽ കൂടുതൽ തിരക്കിലായതുകൊണ്ട് മലയാള സിനിമകൾ കൂടുതൽ ചെയ്യാൻ സാധിച്ചില്ല, തമിഴില്‍ നീ വരുവായ് എന്ന സിനിമയുടെ സംവിധായകനെ ഞാന്‍ വിവാഹം കഴിച്ചു. നീ വരുവായ ചെയ്യുമ്പോഴാണ് വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. അതൊരു രഹസ്യ വിവാഹം ആയിരുന്നു. ആദ്യം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഒടുവില്‍ വീട്ടുകാര്‍ ഞങ്ങളുടെ വഴിക്ക് വന്നതായി ദേവയാനി പറയുന്നു. പക്ഷേ എന്തു കൊണ്ടോ വിവാഹ ശേഷം സിനിമയില്‍ തീരെ അവസരങ്ങള്‍ ഇല്ലാതെയായി. അന്നൊക്കെ കല്യാണം കഴിഞ്ഞാല്‍ നടിയുടെ മാര്‍ക്കറ്റ് പോകുമായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് സുന്ദരപുരുഷനിലേക്ക് വിളി വന്നത്. ജ്യോതിക എന്ന പെണ്‍കുട്ടിയുടെ വേഷം അത്ര നന്നാവാൻ കാരണം സംവിധായകന്‍ അത്രത്തോളം കഥാപാത്രം വിവരിച്ച് തന്നത് കൊണ്ടാണ്. സുന്ദരപുരുഷന്‍ ഹിറ്റായതോടെയാണ് എന്റെ പ്രതിസന്ധികളെല്ലാം മാറി, പിന്നീട് തമിഴില്‍ നിന്നും വിളി വന്നു, നല്ല അവസരങ്ങൾ വന്നു തുടങ്ങി..
മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ബാലേട്ടനും നരനും ചെയ്യാന്‍ പറ്റി. ഇപ്പോഴും നാട്ടിലെത്തുമ്പോൾ നരനിലെ ജാനകിയുടെ കാര്യം ചിലരൊക്കെ പറയാറുണ്ട്. ഇപ്പോൾ കുടുംബിനി എന്ന റോളും അഭിനേത്രി എന്ന റോളും വളരെ ഭംഗിയായി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നു.
Leave a Reply