വിവാഹ ശേഷം ഞാനും ദേവയാനിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിയിരുന്നു ! മാഡം എന്നാണ് അപ്പോഴും വിളിച്ചിരുന്നത് ! ജീവിതത്തെ കുറിച്ച് ദേവയാനിയും രാജകുമാരനും !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് ദേവയാനി. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് അവർ വിവാഹിതയാകുന്നത്, അതും ഏറെ വാർത്തയായ ഒരു വിവാഹമായിരുന്നു ദേവയാനിയുടേത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ആദ്യമായി കുടുംബ സമേതം ‘ഗലാട്ട തമിഴ്’ എന്ന യുട്യൂബ് ചാനലിൽ കൂടി തങ്ങളുടെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ്, ദേവയാനിയും ഭർത്താവ് രാജകുമാരനും മക്കളും.
രാജകുമാരന്റെ വാക്കുകൾ ഇങ്ങനെ, ദേവയാനി അന്ന് നാല് ഭാഷകളിൽ സൂപ്പർ നായികയായി നിൽക്കുന്ന സമയമാണ്, സൂപ്പർ സ്റ്റാറുകളുടെ നായികാ, അങ്ങനെയൊരാളെ വിവാഹം കഴിക്കുക എന്നത് തന്നെ എന്നെ സമബന്ധിച്ച് വളരെ ശ്രമകരമായ ഒന്നായിരുന്നു, വിവാഹശേഷവും പുറത്ത് ദേവയാനിയെ മാഡം എന്നാണ് താൻ വിളിച്ചതെന്നും രാജകുമാരൻ പറയുന്നു. വിവാഹത്തിന് മുമ്പ് മാഡം എന്നാണ് വിളിച്ചത്. വിവാഹം ചെയ്തെന്ന് കരുതി ആ ബഹുമാനം പോകേണ്ടതില്ല.
അതുപോലെ വിവാഹ ശേഷം വധു വരന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങണം, ദേവയാനി എന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങിയപ്പോൾ, ഞാനും അവളുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഭർത്താവ് കാൽ തൊട്ട് വണങ്ങിയപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്ന് ദേവയാനി പറഞ്ഞു. അതുപോലെ വിവാഹത്തെ കുറിച്ച് ദേവയാനിയും സംസാരിച്ചു, വിവാഹം നടന്നപ്പോൾ ഭയം ഉണ്ടായിരുന്നെന്ന് ദേവയാനി പറഞ്ഞു. ആരുടെ സപ്പോർട്ടും ഉണ്ടായിരുന്നില്ല. ജീവിതത്തിൽ എന്ത് ചെയ്യും, ഇനി സിനിമകൾ വരുമോ, അമ്മയും അച്ഛനും ഇനിയെന്നോട് സംസാരിക്കുമോ തുടങ്ങിയ ആശങ്കയുണ്ടായിരുന്നു. അതിനൊപ്പം വിവാഹം ചെയ്തതിന്റെ സന്തോഷവും. സെക്യൂരിറ്റിയും ഇൻസെക്യൂരിറ്റിയും ഒരുപോലെ ആയിരുന്നു.
അതുപോലെ ആ സമയത്തും ഭർത്താവിന് നേരെ വന്ന പരിഹാസങ്ങളെക്കുറിച്ചും ദേവയാനി സംസാരിച്ചു. ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്കതിൽ ആശങ്കയില്ല. വിവാഹം കഴിഞ്ഞ ഭാര്യയും ഭർത്താവുമായി കഴിയുന്നു. ഓരോരുത്തർക്കും ഓരോ അഭിപ്രായമുണ്ടാകും. അത് താണ്ടി നമ്മുടെ ജീവിതം പോസിറ്റീവായി മുന്നോട്ട് കൊണ്ട് പോകണം. നെഗറ്റീവായി ചിന്തിക്കുന്നവരെ നമ്മൾ ജീവിച്ച് കാണിക്കണം. ഒരാളുടെ സൗന്ദര്യത്തിലൊന്നും ഒരു കാര്യവുമില്ല, കുടുംബ ജീവിതത്തിൽ അതിന് വലിയ സ്ഥാനവുമില്ല, പരസ്പരം സ്നേഹിക്കുന്ന മനസിലാക്കുക, ബഹുമാനിക്കുക ഇത്രയേ വേണ്ടൂ.
ഞങ്ങളുടെ വിവാഹത്തിന് ആരുടേയും പിന്തുണ ഉണ്ടായിരുന്നില്ല, അമ്മയും അച്ഛനും പിണങ്ങി, അതുകൊണ്ട് തന്നെ നന്നായി ജീവിക്കണം എന്നുണ്ടായിരുന്നു, ഒരു ദിവസം അവർ വരുമെന്ന് വിശ്വാസത്തോടെയാണ് ജീവിതം തുടങ്ങിയത്. പിന്നീട് ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ അമ്മയ്ക്ക് അഭിമാനം തോന്നി. അച്ഛന് സന്തോഷമായെന്നും ദേവയാനി സന്തോഷത്തോടെ പറയുന്നു. രണ്ടു പെണ്മക്കളാണ് ദേവയാനിക്ക്. വളരെ ലളിതമായ ജീവിതമാണ് ഇവർ നയിക്കുന്നത്. .
Leave a Reply