ഇഷ്ടപെട്ട ആളെ സ്വന്തമാക്കിയതിന് പരിഹാസങ്ങളും കളിയാക്കലുകളും ഒരുപാട് അനുഭവിച്ചിരുന്നു ! ഇന്ന് ഈ ലോകത്തെ ഏറ്റവും സന്തോഷമുള്ള ആൾ ഞാനാണ് ! ദേവയാനി !

അന്വഭാഷാ നായിക ആയിരുന്നിട്ട് കൂടി നമ്മൾ മായാളികൾ ഹൃദയത്തിലേറ്റിയ അഭിനേത്രിയാണ് ദേവയാനി. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന ദേവയാനി ഇന്ന് ഒരു കുടുംബിനിയും അതുപോലെ അഭിനയ രംഗത്തും സജീവമാണ്. അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമ ലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് ഒരുപാട് ചിത്രങ്ങൾ നടി ചെയ്തിരുന്നു.ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിരുന്നു.

ഒരു പ്രണയ വിവാഹമായിരുന്നു ദേവയാനിയുടേത്. ഏറെ കോലാഹലം ശ്രിട്ടിച്ച വിവാഹങ്ങളിൽ ഒന്നായിരുന്നു ഇവരുടെ വിവാഹം. സംവിധായകൻ രാജകുമാരനുമായി ദേവയാനി സിനിമകൾ ചെയ്തിരുന്നു ആ സമയത്ത് ഇവർ പരിചയപ്പെടുകയും, ആ പരിചയം പ്രണയമായി മാറുകയും, ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. പക്ഷെ ഈ ബന്ധത്തെ ദേവയാനിയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു.

വീട്ടുകാരുടെ എതിർപ്പിന് പ്രധാന കാരണമായി അവർ പറഞ്ഞിരുന്നത്, അദ്ദേഹത്തിന്റെ സൗന്ദര്യ കുറവും പൊക്കമില്ലായിമയും ആയിരുന്നു. പക്ഷെ എതിർപ്പുകൾ അവഗണിച്ചുകൊണ്ട് പക്ഷെ അപ്പോഴും ദേവയാനി ഈ ബന്ധത്തിൽ അതന്നെ ഉറച്ചു നിന്നും, താൻ വിവാഹം കഴിക്കുകയാണെകിൽ അറ്റ് അദ്ദേഹത്തെ മാത്രമായിരിക്കുമെന്ന് ഉറപ്പിച്ചു. ദേവയാനിയുടെ വീട്ടുകാർ മാത്രമല്ല നടിയെ അറിയുന്നവർ എല്ലാവരും ഒരുപോലെ ഈ ബന്ധത്തെ എതിർത്തു.

ഒടുവിൽ എല്ലാ എതിർപ്പുകളെയും അഗണിച്ചുകൊണ്ട്  ദേവയാനി രാജകുമാരനുമായി  ഒളിച്ചോടി വിവാഹം കഴിച്ചു. 2001 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷവും പലരും നടിയെ ഒരുപാട് വിമർശിച്ചിരുന്നു. സാധാരണ നടിമാരെ അപേക്ഷിച്ച് ദേവയാനി വളരെ സിംപിളാണ്, ലളിതമായ ജീവിവിതമാണ് അവർ നയിക്കുന്നത്. എന്നാൽ അതും വിമർശനത്തിന് കാരണമായിരുന്നു.

എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട്  എല്ലവർക്കുമുള്ള മറുപടി എന്നാ പോലേ അവർ  തനറെ വിവാഹ ജീവിതത്തെ കുറിച്ചും താൻ എന്തുകൊണ്ട്  ഇങ്ങനെയൊരു തീരുമാനം എടുത്തതിനെ കുറിച്ചും തുറന്ന് പറഞ്ഞു, നടിയുടെ വാക്കുകൾ ഇങ്ങനെ.. ആർഭാട ജീവിതത്തിലല്ല കാര്യം മനസിന്റെ സന്തോഷത്തിലാണ്.  അദ്ദേഹത്തെ പരിചയപെട്ടതുമുതൽ ഇപ്പോൾ ഈ നിമിഷം വരെ എന്നെ ഒരു കൊച്ച് കുട്ടിയെ പോലെ എന്നെ സ്നേഹിക്കുകയും കെയർ ചെയ്യുകയും ചെയ്യുന്ന മനുഷ്യനാണ് അദ്ദേഹം.

അതുകൊണ്ട് തന്നെ ഈ ലോകത്തെ ഏറ്റവും സന്തോഷവതിയായ സ്ത്രീ ഞാനാണ്. അദ്ദേഹത്തെ പോലെ എന്നെ മനസ്സിലാക്കിയിട്ടുള്ള മറ്റൊരാളെയും ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല, പിന്നെ അദ്ദേഹത്തിന്റെ സൗന്ദര്യമില്ലായിമയാണ് ഏവരുടെയും പ്രശ്നമെങ്കിൽ അത് എനിക്കൊരിക്കലൂം ഒരു പ്രശ്നമായി തോന്നിയിരുന്നില്ല, ഒരാളുടെ സൗന്ദര്യം അത് അയാളുടെ മനസിലാണ് വേണ്ടത്, അങ്ങനെ നോക്കുമ്പോൾ ഞാൻ കണ്ടതിൽ ഏറ്റവും സൗന്ദര്യമുള്ള ആൾ തന്റെ ഭർത്താവ് ആണെന്നും ദേവയാനി ഉറക്കെ വിളിച്ചുപറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *