
14 വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഒരു കുഞ്ഞ് കൂടി പിറന്നു ! സന്തോഷം പറഞ്ഞ് അറിയിക്കാൻ കഴിയുന്നില്ല ! പക്രുവിന് ആശംസകൾ അറിയിച്ച് ആരാധകർ !
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന അതുല്യ പ്രതിഭയാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രം യഥാർഥത്തിൽ പക്രുവിന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സൃഷ്ട്ടിച്ചത്. ആ ഒരു ചിത്രത്തോടെ അദ്ദേഹത്തെ ലോക സിനിമ അറിഞ്ഞു തുടങ്ങി. കൂടാതെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു.
തന്റെ വിവാഹത്തെ കുറിച്ചും തുടർന്ന് താനും കുടുംബവും നേരിട്ട പരിഹാസങ്ങളെ കുറിച്ചും എല്ലാം അദ്ദേഹം പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗിന്നസ് പക്രു കുടുംബത്തിലെ ഒരു സന്തോഷം പങ്കുവച്ചിരിക്കുന്നു. ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷമാണ് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മകള്‍ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകള്‍ ദീപ്ത അടക്കം ബന്ധുക്കള്‍ ഉണ്ടായിരുന്നു. ചേച്ചിയമ്മ എന്ന ക്യാപ്ഷനോടെയാണ് ഈ സന്തോഷം ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു പോസ്റ്റില്‍ പറയുന്നു.

ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായെങ്കിലും അതിലും കൂടുതൽ പരിഹാസങ്ങൾ താൻ നേരിട്ടിട്ടുണ്ട് എന്നാണ് പക്രു പലപ്പോഴും പറഞ്ഞിരുന്നു. . വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ഒരുപാട് പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടിരുന്നു, ഈ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്നും പലരും പറഞ്ഞിരുന്നു, അവരുടെ എല്ലാം മുന്നിൽ സന്തോഷത്തോടെ അവർ ജീവിച്ചു കാണിച്ചു കൊടുത്തത്, 14 വർഷങ്ങളാണ്. അദ്ദേഹത്തിന്റെ മകൾ ദീപ്ത കീർത്തി അച്ഛനെ പോലെ മിടുക്കിയാണ് മകളും. ഇപ്പോൾ ഒരു മകളുകൂടി എത്തിച്ചേർന്നിരിക്കുകയാണ്.
വിവാഹ ശേഷം ആദ്യം ഉണ്ടായ കുഞ്ഞ് ജനിച്ച ശേഷം മറിച്ച് പോകുകയും, പക്ഷെ ഞങ്ങൾ ആ കാലഘട്ടത്തെയും അതിജീവിച്ചു. ഞങ്ങളുടെ ആ സങ്കടം കണ്ടിട്ടായിരിക്കണം ഈശ്വരൻ വീണ്ടും പൊന്നു മകളെ തന്ന് ഞങ്ങളെ അനുഗ്രഹിച്ചത് എന്നും അദ്ദേഹം പറയുന്നു. ഒരച്ഛൻ എന്ന നിലയിൽ ഇന്ന് ഞാൻ വളരെ സന്തോഷവും അഭിമാനവും ഉള്ള ആളാണ് എന്നും അദ്ദേഹം പറയുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് എത്തുന്നത്.
Leave a Reply