ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക് ! രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നത് ! തുറന്ന് പറഞ്ഞ് നിർമ്മാതാക്കൾ !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീനാഥ്‌ ഭാസിയും, ഷെയിൻ നിഗത്തിനും ഏതിരെ സിനിമ പ്രവർത്തകരിൽ നിന്നും നിരവധി പരാതികൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയതായി പുറത്ത് വരുന്ന വാർത്ത ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് എന്നതാണ്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. മ,യ,ക്കു,മ,രു,ന്നി,നടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ  നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

സിനിമ മേഖലയിൽ ല,ഹ,രി മരുന്നിന് അടിമയായ നിരവധി പേരുണ്ട്, അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല.  ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് എടുത്ത് പറയുന്നു. സ്ഥിരമായി മ,യ,ക്കു,മ,രു,ന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും അഭിപ്രായപ്പെട്ടു.

ശ്രീനാഥ്‌ ഭാസിക്ക് എതിരെ ഇതിനോടകം നിരവധി പരാതികൾ വന്നു കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനമായത്  ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിൻ നിഗവും പിന്തുടരുന്നത്. ഇത് നിർമാതാക്കളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ ഇത്തരത്തിലുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫെഫ്ക യെ പ്രതിനിധികരിച്ച് ബി ഉണ്ണികൃഷ്ണനും ഇതേ ആരോപണങ്ങൾ നടന്മാർക്ക് എതിരെ ആരോപിച്ചിരുന്നു. ഇതിന് മുമ്പും ഈ താരങ്ങൾക്കെതിരെ നേരത്തേയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഷെയിൻ നിഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നത് പിന്നീട് പിൻവലിക്കുകയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *