
രജനീകാന്തിന് വേണ്ടിയാണ് കീർത്തി അത് വേണ്ടെന്ന് വെച്ചത് ! അവൾക്കത് വിധിച്ചിട്ടില്ല എന്ന് കരുതുക ! പക്ഷെ വലിയ വിഷമം ഉണ്ട് ! മേനക പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയിലാണ് മുൻ നിര നായികയായിരുന്നു മേനക. സൂപ്പർ സ്റ്റാറുകളുടെ നായികയായി മറ്റു ഭാഷകളിലും മേനക നേടിയിരുന്നു. മേനക ശങ്കർ കോംബോ ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ്. ഇന്ന് മകൾ കീർത്തി സുരേഷ് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടിയായി മാറിക്കഴിഞ്ഞു. മികച്ച നടിക്കുള്ള ദേശിയ പുരസ്കരം വരെ നേടിയ കീർത്തി മലയാള സിനിമയുടെ അഭിമാനമാണ്.
മാഹനടിക്ക് ശേഷം കീർത്തിയുടേ കരിയറിലെ വലിയ വിജയമായിരുന്നു ‘ദസറ’ എന്ന സിനിമ. അതുപോലെ തമിഴകം ഇന്ന് ആഘോഷിക്കുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയാണ് കീർത്തി വേണ്ടെന്ന് വെച്ചിരുന്നു. പകരം നടി ചെയ്ത സിനിമ രജിനികാന്ത് നായകനായ അണ്ണാത്തെയാണ്. എന്നാൽ അണ്ണാത്തെ പരാജയപ്പെടുകയും, അതിൽ കീർത്തിയുടെ അഭിനയം ഏറെ ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പൊന്നിയിൻ സെൽവൻ വൻ ഹിറ്റാവുകയും ചെയ്തു. ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല എന്നിവരാണ് പൊന്നിയിൻ സെൽവനിൽ അഭിനയിച്ചത്. സിനിമയിൽ കീർത്തി അഭിനയിക്കാതിരുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മേനക. ബിഹൈന്റ്വുഡ്സിനോട് സംസാരിക്കുകയായിരുന്നു മേനക.

കീർത്തി ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു നടനാണ് രജനികാന്ത്. വളരെ ചെറുപ്പം മുതൽ അവൾ അദ്ദേഹത്തിന്റെ ഒരു വലിയ ഫാനാണ്. അങ്ങനെ ഉള്ള അവൾക്ക് അന്ന് അണ്ണാത്തെ സിനിമയിലേക്ക് അതും അദ്ദേഹത്തിന്റെ സഹോദരി വേഷത്തിലേക്ക് ഓഫർ വന്നപ്പോൾ അത് സ്വീകരിച്ചു. എന്നാൽ ഇതേ സമയത്താണ് കുന്ദവിക്കോ പൂങ്കുഴലിക്കോ കീർത്തിയെ ഫിക്സ് ചെയ്തിരുന്നു. എന്നാൽ അണ്ണാത്തെയും പൊന്നിയിൻ സെൽവന്റെ ഡേറ്റും ക്ലാഷായി. തായ്ലന്റ് വരെയും പോവാൻ കഴിയില്ലായിരുന്നു. അതിനാൽ ഏറെ വിഷമത്തോടെ ആ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നെന്നും മേനക പറയുന്നു.
സിനിമ മേഖല ആകുമ്പോൾ ചിലപ്പോൾ ഇങ്ങനെ ഒക്കെയാണ്, എന്നാൽ കീർത്തി പൊന്നിയിൻ സെൽവനിൽ കീർത്തി അഭിനയിക്കാത്തതിൽ നടിയുടെ മുത്തശ്ശിക്ക് ഏറെ വിഷമം ഉണ്ടായിരുന്നു. പക്ഷെ അവസരം ലഭിച്ചില്ലെങ്കിൽ അത് നമുക്ക് വിധിച്ചതല്ല എന്ന് കരുതാൻ കീർത്തിക്ക് കഴിയുമെന്നും മേനക വ്യക്തമാക്കി.ദസറ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് കീർത്തി സ്വർണ്ണ നാണയം നൽകിയതിനെ കുറിച്ചും മേനക സംസാരിച്ചു. അത് അവൾ ഇതിന് മുമ്പും ചെയ്തിട്ടുണ്ട്. മഹാനടി എന്ന സിനിമയുടെ സെറ്റിലും അവൾ ഇതുപോലെ കൊടുത്തിരുന്നു. അതുപോലെ മലയാള സിനിമ വാശിയുടെ സെറ്റിലും കീർത്തി എല്ലാവർക്കും സ്വർണ്ണ നാണയം നൽകിയിരുന്നു എന്നും മേനക പറയുന്നു.
Leave a Reply