
ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്ന ബാബു രാജ് ആ അഞ്ചു ദിവസം കൊണ്ട് വാണിയുമായി പ്രണയത്തിലായി ! നാല് മക്കളുടെ അച്ഛനായ ബാബുരാജിന്റെ ജീവിതം !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു വാണി വിശ്വനാഥ്. നടൻ ബാബുരാജുമായുള്ള വിവാഹ ശേഷം വാണി സിനിമയിൽ നിന്നും ചെറിയ ഇടവേള എടുക്കുകയായിരുന്നു.ശേഷം കുടുംബമായി ചെന്നൈയിലാണ് താമസം. ബാബുരാജിന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ ബാബുരാജിന് രണ്ടു ആൺമക്കൾ ഉണ്ടായിരുന്നു. ശേഷം വാണിയുമായുള്ള വിവാഹ ശേഷം ഇവർക്ക് രണ്ടു മക്കളാണ് മൂത്ത മകൾ ആർച്ച, ഇളയ മകൻ അദ്രി.
എനിക്കും വാണിക്കും മക്കൾ നാലുപേരും ഒരുപോലെയാണ് യാതൊരു വേർതിരിവുമില്ല. മൂത്ത മകൻ അഭയ് മൂന്നാറിലെ തങ്ങളുടെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. എന്നും ബാബു രാജ് പറഞ്ഞിരുന്നു. അതുപോലെ മകൻ അഭയ് യുടെ വിവാഹം അടുത്തിടെ നടന്നിരുന്നു. അതോടെയാണ് കൂടുതൽ പേരും വാണി ബാബുരാജിന്റെ രണ്ടാം ഭാര്യയാണ് എന്ന് അറിയുന്നത്. ഇപ്പോഴിതാ നടി ഉഷ ഇവരെ കുറിച്ച് പറയുന്ന ഒരു വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നുണ്ട്.

ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയായിരുന്നു ഉഷ, അവരുടെ വാക്കുകൾ ഇങ്ങനെ.. ഗ്യാങ്ങ് എന്ന സിനിമയുടെ ഷൂട്ടിന്റെ ഇടയിലാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നതും പ്രേമത്തിൽ ആവുന്നതും.വാണിയുടെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ഒരാൾ ഞാൻ ആയിരുന്നു. അതിനിടയിലാണ് എനിക്ക് മലപ്പുറത്തു ഒരു സീരിയലിന്റെ ഷൂട്ടിങ് കൂടി ഉണ്ടായിരുന്നത്. ഞാൻ ആ ഷൂട്ടിന് പോയ സമയത്ത് എപ്പോഴോ ലൈറ്റ് എന്തോ വീണു വാണിയുടെ കാൽ മുറിഞ്ഞു. ആ സമയത്ത് ഒരു ഹീറോയെ പോലെ ബാബു വാണിയെ പൊക്കിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി അഡ്മിറ്റ് ചെയ്തു. അവരെ പരിചരിച്ചു, ഒരു അഞ്ചു ദിവസം വാണിയെ എനിക്ക് ഫോണിൽ ഒന്നും വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ആ അഞ്ചു ദിവസത്തിലാണ് ഇവർ തമ്മിൽ പ്രേമത്തിൽ ആവുന്നത് എന്നും ഉഷ പറയുന്നു.
എന്നാൽ ഈ വീഡിയോക്ക് നിരവധി കമന്റുകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഒരു പെണ്ണിന്റെ പാര മറ്റൊരു പെണ്ണുതന്നെ എന്നും ആ അഞ്ച് ദിവസം കൊണ്ട് മറ്റൊരു കുടുംബത്തെ വഴിയാധാരമാക്കി ഭാര്യയും രണ്ടു മക്കളും ഔട്ട് ആയി, അതൊരു പാവം സ്ത്രീ ആയിരുന്നു, മാർജിൻ ഫ്രീ ഇട്ടാണ് അവർ മക്കളെ വളർത്തിയത് എന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നുണ്ട്. മകന്റെ വിവാഹം അച്ഛന്റെ സ്ഥാനത്ത് നിന്ന് ബാബുരാജ് തന്നെയാണ് നോക്കി കണ്ടു ചെയ്തത്. രണ്ടു മക്കളെയും ഒരു സ്ഥാനത്ത് എത്തിക്കുകയും ചെയ്തു. എന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു.
Leave a Reply