ആദ്യ വിവാഹത്തിലെ മകന്റെ വിവാഹ നിശ്ചയം ആഘോഷമാക്കി ബാബു രാജ് ! വാണിയുടെ നല്ല മനസിനെ പുകഴ്ത്തി ആരാധകർ !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായ ആളാണ് നടൻ ബാബുരാജ്. വില്ലനായും കൊമേഡിയനായും സഹനടനായും നായകനായും അതിലെല്ലാം ഉപരി ഒരു സംവിധായകനായും അദ്ദേഹം ഇതിനോടകം പ്രശസ്തനായി കഴിഞ്ഞു. ഒരു സമയത്ത് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയിരുന്ന വാണി വിശ്വനാഥാണ് ബാബുരാജിന്റെ ഭാര്യ. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്. മൂത്ത മകൾ ആർച്ചയും, രണ്ടാമത്തെ മകൻ അദ്രിയും. എന്നാൽ വാണി വിശ്വനാഥ് ബാബുരാജിന്റെ രണ്ടാം ഭാര്യയാണ്. ആദ്യ ബന്ധത്തിൽ ബാബുരാജിന് രണ്ടു ആൺമക്കൾ ഉണ്ടായിരുന്നു.
മകൻ അഭയ്. രണ്ടാമത്തെ മകൻ അക്ഷയ്. ഇപ്പോഴിതാ അഭയ് യുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ബാബുരാജിന്റെ മകന്റെ എന്‍ഗേജ്‌മെന്റ് എന്ന ക്യാപ്ഷനോടെയായാണ് വീഡിയോയും ചിത്രങ്ങളും ശ്രദ്ധ നേടുന്നത്. ബാബുരാജിന്റെ ഭാവി മരുമകളുടെ പേര് ഗ്ലാഡിസ് എന്നാണ്. വേദിയിൽ പയ്യന്റെ അച്ഛനായി ബാബുരാജ് അരികിൽ തന്നെ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും വേദിയിൽ സജീവമാണ്. ആദ്യഭാര്യയ്ക്കും ഇളയ മകനും അരികിലായി നില്‍ക്കുന്ന ബാബുരാജിനേയും വീഡിയോയില്‍ കാണാം. മകനായ അക്ഷയിനൊപ്പം സംസാരിക്കുന്നുണ്ടായിരുന്നു അദ്ദേഹം.
എന്നാൽ ഈ വിവാഹ നിശ്ചയത്തിന്റെ വീഡിയോ വൈറലായി മാറുമ്പോൾ ചർച്ചകളിൽ നിറയുന്നത് വാണി വിഷ്വനാഥ് ആണ്. വാണിയെ ചടങ്ങിന് ക്ഷണിച്ചില്ലേ എന്ന ചോദ്യങ്ങളുമുണ്ടായിരുന്നു. വാണിയെ രണ്ടാമതായി വിവാഹം ചെയ്തതാണെന്ന് ഇപ്പോഴാണ് അറിയുന്നത്. മോന്‍ ഇത്രയും വലുതായോ, വാണി വിശ്വനാഥ് എവിടെ, വാണിയുടെ നല്ല മനസുകൊണ്ടാണ് ഈ ചടങ്ങിൽ ബാബുരാജ് ഇങ്ങനെ നിൽക്കുന്നത് എന്നുമായിരുന്നു വീഡിയോക്ക് വരുന്ന കമന്റുകൾ. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ശേഷമാണ് ബാബുരാജ് വാണിയെ വിവാഹം കഴിക്കുന്നത്.
ആദ്യ വിവാഹത്തിലെ മക്കളും വാണിയും തമ്മിൽ വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതുപോലെ തന്റെ നാല് മക്കളും വളരെ ഒത്തൊരുമയോടെ സ്‌നേഹേതോടെയാണ് മുന്നോട്ട് പോകുന്നതെന്നും ബാബുരാജ് പലപ്പോഴും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, തങ്ങൾക്ക് നാല് മക്കളാണ്. മൂത്ത മകൻ അഭയ് മൂന്നാറിലെ തങ്ങളുടെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച ഡിഗ്രി പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഒൻപതാം ക്ലാസിൽ ആണെന്നും ബാബുരാജ് പറയുന്നു..
അതുപോലെ തന്നെ വാണിയും മക്കളുമാണ് എന്റെ ലോകം.. ‘അവൾക്ക് എന്നെ നന്നായി അറിയാം’ കുടുംബത്തിന് ഒപ്പം എത്തിയാൽ ഒരു സാദാരണ അച്ഛനും ഭർത്താവും ആണ് താൻ. ഫോൺ മാറ്റി വച്ച് പിള്ളേരുടെ സ്കൂളിൽ പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭർത്താവും ആണ് താൻ.. അതിനു ശേഷം ആലുവയ്‌ക്കോ മൂന്നാറിലെ വീട്ടിലേക്കോ മാറും എന്നും നിശബ്ദമായ ഇടം ആണ് ഇഷ്ടമെന്നും ബാബുരാജ് പറയുന്നു..
Leave a Reply