വാണി വീട്ടിൽ കോമഡിയാണ് ! മക്കൾ കളിയാക്കുമ്പോൾ ഞാൻ പറയാറുണ്ട് മക്കളേ ഇതൊന്നും നോക്കണ്ട അമ്മ ഒരുകാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്നു ! കുടുംബത്തെ കുറിച്ച് ബാബുരാജ് !
വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ആളാണ് നടൻ ബാബുരാജ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിരുന്ന ബാബുരാജ് ഇപ്പോഴും തെന്നിന്ത്യൻ സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന നാടാണ്. വില്ലൻ വേഷങ്ങളിൽ തുടങ്ങി പിന്നീട് കോമഡി വേഷങ്ങളിലും ക്യാരക്ടർ റോളിലും തിളങ്ങിയ ബാബുരാജ് വിവാഹം ചെയ്തിരിക്കുന്നത് മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികയായ വാണി വിശ്വനാഥിനെയാണ്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്ക് സുപരിചിതമാണ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് വാണി. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ചും വാണിയുടെ തിരിച്ചുവരവിനെക്കുറിച്ചും മനസ് തുറക്കുകയാണ് ബാബുരാജ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് സംസാരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ എനിക്ക് നാല് മക്കളാണ്,മൂത്ത മകൻ അഭയ് അവന്‍ ഇന്‍ഡിഗോയില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന്‍ അക്ഷയ് യുകെയില്‍ ജോലി ചെയ്യുന്നു. അഭയ് എന്റെ ചാച്ചനെപ്പോലെയാണെങ്കില്‍ അക്ഷയ് എന്നെപ്പോലെയാണെന്നും ബാബുരാജ് പറയുന്നു. ഇവർ രണ്ടും എന്റെ ആദ്യ വിവാഹത്തിന്റെ മക്കളാണ്. പിന്നെ എന്റെയും വാണിയുടെയും രണ്ടുമക്കളിൽ മൂത്ത മകൾ ആര്‍ച്ച എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ആദ്രി പത്താം ക്ലാസിലും.
വാണിയും മക്കളും ചെന്നൈയിലാണ് താമസം. അവർക്ക് അവിടെയാണ് ഇഷ്ടം. മക്കൾ നാലുപേരും നല്ല കമ്പനിയാണ്. ആര്‍ച്ച കുറച്ചു പിശുക്കിയാണെന്നാണ് വാണി പറയുന്നതെന്നും ബാബുരാജ് പറയുന്നു. അതേസമയം മകള്‍ നന്നായി പഠിക്കുമെന്നും താരം പറയുന്നു. ഇളയവന്‍ വലിയ വിജയ് ഫാന്‍ ആണ്. അവനെ സിനിമയിലേക്ക് കൊണ്ടു വരണം എന്നതാണ് വാണിയുടെ ആഗ്രഹം. ആര്‍ച്ചിയും അദ്രിയും വാണിയുടെ തെലുങ്ക് സിനിമകളൊക്കെ കാണുമ്പോൾ എന്നെ പോന്നു നോക്കും.
അതുപോലെ വാണി ചിരഞ്ജീവിക്കൊപ്പമുള്ള ഡാന്‍സൊക്കെ കാണുമ്പോൾ മക്കൾ ഇരുന്നു ചിരിക്കും. വാണി വീട്ടിൽ ശെരിക്കും ഒരു കോമഡി കഥാപാത്രമാണ്. എന്‍ടിആറിന്റെ കൂടെയുള്ള സിനിമകളിലെ ഡയലോഗ് ഒക്കെ കേൾക്കുമ്പോൾ അവര്‍ വാണിയെ കളിയാക്കും. അപ്പോള്‍ ഞാന്‍ പറയും, മക്കളേ ഇതൊന്നും നോക്കണ്ട നിങ്ങടെ അമ്മ ഒരുകാലത്തെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. വാണിക്ക് ഇപ്പോഴും ഇഷ്ടം അടിപ്പടങ്ങളാണ്. കുറേ അവസരങ്ങള്‍ വരാറുണ്ട്, മലയാളത്തിൽ അടുത്തിടെ ഒരു സിനിമയുടെ ഷൂട്ടിങ് തുടങ്ങും. പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് വാണി എത്തുന്നത്. എന്റെ ഭാര്യ എനിക്ക് എപ്പോഴും അഭിമാനമാണ് എന്നും അദ്ദേഹം പറയുന്നു.
അതുപോലെ ഞാൻ കോമഡി ചെയ്യുന്നത് മകൾക്ക് ഇഷ്ടമല്ല, അവൾക്ക് ഞാൻ ഐഡി കൊല്ലുന്നതും കൊടുക്കുന്നതുമാണ് ഇഷ്ടം. അവൾ കുഞ്ഞറിയിറക്കുമ്പോൾ ഞാൻ ഐഡി കൊള്ളുന്നത് കണ്ടു കരയുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply