ഞാൻ അന്ന് ഒരു നൈറ്റ് ഡ്രസ്സ് തയിച്ചു കൊടുത്തതോടെ അവൾ വീണു ! പ്രണയം, ഇപ്പോഴത്തെ ജീവിതം ! നടൻ ബാബുരാജ് പറയുന്നു !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് ബാബു രാജ്. അതുപോലെ തന്നെ ഏവർക്കും വളരെ പ്രിയപ്പെട്ട താര ജോഡികളാണ് ബാബുരാജൂം വാണി വിശ്വനാഥും, വില്ലൻ നായികയെ സ്വന്തമാക്കി എന്നായിരുന്നു അന്ന് ഇവരുടെ വിവാഹ വർത്തയയോടെ ആരാധകർ പ്രതികരിച്ചിരുന്നത്. വളരെ സന്തോഷകരമ്യാ ദാമ്പത്യ ജീവിതമാണ് ഇവരുടേത്. ഒരു സമയത്ത് തെന്നിന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളായിരുന്നു വാണി വിശ്വനാഥ്. തമിഴ്,കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നടി ഇപ്പോഴും പ്രശസ്തയാണ്. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ നായിക ആയിരുന്നു വാണി..
ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വാണിയെ കുറിച്ചും പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. ഞാൻ അത്യാവശ്യം തയ്ക്കും, പാചകം ചെയ്യും, ഇലക്ട്രിക്കൽ വർക്ക് ചെയ്യും. വാണിയുമായി ഇത്ര അടുക്കാൻ കാരണം തയ്യൽ ആണ്. പണ്ട് ഞാനവൾക്ക് ഒരു നൈറ്റ് ഡ്രസ്സ് തയ്ച്ച് കൊടുത്തിട്ടുണ്ട്. ഞാൻ തയ്ക്കുമെന്ന് പറഞ്ഞിട്ട് അവൾ വിശ്വസിച്ചില്ല. അവളുടെ വീട്ടിൽ ഒരു തയ്യൽ മെഷീൻ ഉണ്ട്. അവിടെയുള്ള ഒരു ബെഡ് ഷീറ്റ് കൊണ്ട് നൈറ്റ് ഡ്രസ് തയ്ച്ചു. അതിൽ അവൾ വീണെന്നും ബാബുരാജ് തമാശയോടെ പറഞ്ഞു.
അവൾ എപ്പോഴും കുടുംബം മക്കൾ അതിനൊക്കെ വലിയ പ്രാധാന്യം നൽകുന്ന ആളാണ്, അവൾക്ക് ഇഷ്ടപെട്ട കഥ വന്നാൽ അവൾ സിനിമ ചെയ്യും. വാണി ഇപ്പോൾ ഒരു തെലുങ്ക് പടം ചെയ്തു. അവൾക്ക് ഇപ്പോഴും അടി, ഇടി സിനിമകളാണ് ഇഷ്ടം. എത്രയോ പേർ വന്ന് കഥ പറയും. പക്ഷെ അവൾ ശരിയാവില്ലെന്ന് പറയും. തെലുങ്കിൽ അടിയും ഇടിയും ബഹളവുമുള്ള സിനിമയാണ് ചെയ്തതെന്നും ബാബുരാജ് പറയുന്നു. വാണിയും മക്കളുമാണ് എന്റെ ലോകം എന്നാണ് ബാബുരാജ് പറയാറുള്ളത്, അവൾക്ക് എന്നെ നന്നായി അറിയാം’ കുടുംബത്തിന് ഒപ്പം എത്തിയാൽ ഒരു സാദാരണ അച്ഛനും ഭർത്താവും ആണ് താൻ. ഫോൺ മാറ്റി വച്ച് പിള്ളേരുടെ സ്കൂളിൽ പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭർത്താവും ആണ് താൻ എന്നും നടൻ പറയുന്നു.
വാണിയുമായി നടന്നത് എന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ രണ്ടു ആണ്മക്കളുണ്ട്. മൂത്ത മകൻ അഭയ് മൂന്നാറിലെ തങ്ങളുടെ റിസോർട്ട് നോക്കുകയാണ്. അവൻ ഇപ്പോൾ വിവാഹിതനാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു കഴിഞ്ഞു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ ആണെന്നും ബാബുരാജ് പറയുന്നു.. പഠിക്കുന്ന സമയത്ത് അല്ലറ ചില്ലറ പ്രശ്നങ്ങളൊക്കെ താൻ ഉണ്ടാക്കിയിരുന്നു എന്നും അതിന്റെ മറവിൽ താൻ അറിയാത്ത ഒരുപാട് കഥകൾ നാട്ടുകാരും കൂട്ടുകാരും പറഞ്ഞു നടക്കുന്നുണ്ടെന്നും ബാബുരാജ് പറയുന്നു..
Leave a Reply