
ഞങ്ങൾ തമ്മിൽ പിരിഞ്ഞിട്ട് 20 വർഷമായി എങ്കിലും ഇപ്പോഴും അദ്ദേഹം എന്റെ ജീവിതത്തിന്റെ ഭാഗമാണ് !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്തും അതുപോലെ ബോളിവുഡിലും തിളങ്ങി നിന്ന അഭിനേത്രിയാണ് രേവതി. മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ രേവതി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. ഒരു സിനിമയെ വെല്ലുന്ന കഥയാണ് നടിയുടെ വ്യക്തി ജീവിതവും. സിനിമ നടനും, ഛായാഗ്രാഹകനും സംവിധായകനുമായ സുരേഷ് മേനോനെയായിരുന്നു രേവതിയുടെ ഭർത്താവ്. പ്രണയ വിവാഹിതരായ ഇവർ പക്ഷെ 27 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുക ആയിരുന്നു. ശേഷം ഒറ്റക്ക് ജീവിതം നയിക്കുക ആയിരുന്ന രേവതി വർഷങ്ങൾക്ക് ശേഷമാണ് തനിക്ക് അഞ്ച് വയസുള്ള ഒരു മകൾ ഉണ്ടെന്ന് ലോകത്തോട് വിളിച്ചുപറയുന്നത്.
ആ കാരണത്താൽ തന്നെ പല തരത്തിലുള്ള വാർത്തകൾക്കും അത് കാരണമായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ ജനനത്തെ കുറിച്ച് രേവതി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അവൾ എന്റെ കുഞ്ഞാണ്, എന്റെ ചോര തന്നെയാണ്.. അവൾ അനാഥകുട്ടിയാണ് ഞാൻ ദത്ത് എടുത്തതാണ് എന്നൊക്കെ പല വാർത്തകളും കണ്ടിരുന്നു. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികിത്സയിലൂടെ ജനിച്ചതാണ് ഈ മകളെന്നും അവളുടെ പേര് മാഹി എന്നാണ്. ആദ്യം ഞാൻ ഒരു കുഞ്ഞിനെ ദത്ത് എടുക്കാൻ ശ്രമിച്ചിരുന്നു, പക്ഷെ നവജാത ശിശുക്കളെ ദത്തെടുക്കാന്‍ കഴിയില്ലെന്ന കാരണം കൊണ്ടാണ് ഐവിഎഫ് എന്നൊരു തീരുമാനത്തിലേക്ക് താനെത്തിയതെന്നാണ് അന്ന് രേവതി വ്യക്തമാക്കുന്നു.

ഒരു ബീജ ദാതാവിൽ നിന്നും ബീജം സ്വീകരിച്ച് ഞാൻ ഗർഭം ധരിച്ച് ഞാൻ തന്നെ പ്രസവിച്ചതാണ് എന്റെ മകളെ, പ്രസവിച്ചതോടെ അത് സ്വര്‍ഗത്തില്‍ നിന്നുള്ള സമ്മാനമായി തനിക്ക് തോന്നി, എന്റെ കുഞ്ഞിന്റെ മുഖം കണ്ട നിമിഷമാണ് ലോകത്ത് ഏറ്റവും വലിയ സന്തോഷമുള്ള നിമിഷമായി എനിക്ക് തോന്നിയത്. മകള്‍ക്ക് ഇക്കാര്യങ്ങളൊക്കെ തിരിച്ചറിയാനും മനസിലാക്കാനുമുള്ള പ്രായമായി കഴിഞ്ഞാല്‍ സത്യങ്ങളെല്ലാം അവളോട് പറയാനാണ് ഇരിക്കുന്നതെന്നും രേവതി സൂചിപ്പിച്ചു.
വളരെ വ്യത്യസ്തമായ ഒരു വേർപിരിയലായിരുന്നു ഞങ്ങളുടേത്. പരസ്പരമുള്ള സംസാരം കുറഞ്ഞ് ബന്ധം വഷളാകുന്നു എന്ന അവസ്ഥ എത്തിയപ്പോൾ ഞാനാണ് ഇങ്ങനെ ഒരു തീരുമാനം പറഞ്ഞത്. ഞാൻ ചെയ്യുന്നത് ശെരിയാണോ എന്നറിയാത്ത ആറു സിറ്റുവേഷനിൽ ആയിരുന്നു ഞാൻ. വിവാഹമോചനത്തിന് ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞാൻ സുരേഷിനെ കണ്ടെത്തിയത് എന്റെ പത്തൊമ്പതാം വയസിലാണ്.
എനിക്ക് അറിയാം ഇപ്പോഴും അദ്ദേഹം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്റെ ജീവിതാവസാനം വരെ അദ്ദേഹം ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. ഞങ്ങൾ തിരിച്ചു ഒരുമിച്ച് വരുമോ എന്ന് എനിക്കറിയില്ല. അത് സംഭാവിക്കാം സംഭവിക്കാതിരിക്കാം. പക്ഷെ ഞങ്ങളുടെ അവസാനം വരെ ഞങ്ങൾ ഒരുമിച്ചായിരിക്കും. അത് സുഹൃത്തുക്കൾ എന്ന നിലയിലും ആവാം പങ്കാളികൾ എന്ന നിലയിലും ആവാം എന്നും രേവതി പറയുന്നു..
Leave a Reply