
നമ്മുടെ മോൻ ആദ്യമായി സ്കൂളിലേക്ക് പോകുകയാണ് ! എല്ലാ അനുഗ്രഹവും ഉണ്ടാകണം ! മകനുമായി ചീരുവിന്റെ ഫോട്ടോക്ക് മുമ്പിൽ മേഘ്നാ രാജ് ! ആശംസകൾ അറിയിച്ച് ആരാധകർ !
ഒരു സമയത്ത് തെന്നിന്ത്യ ഒട്ടാകെ വളരെ തിരക്കുള്ള അഭിനേത്രിയായിരുന്നു മേഘ്ന രാജ്. ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമ രംഗത്ത് എത്തിയത്. ശേഷം അവർ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു. അതിൽ മെമ്മറീസ് എന്ന ചിത്രത്തിൽ പൃഥ്വിയുടെ നായികയായി എത്തിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപെടുകയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മേഘ്ന തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി സർജയുമായുള്ള വിവാഹം നടന്നത്.
എന്നാൽ ഏവരെയും സങ്കടത്തിൽ ആഴ്ത്തികൊണ്ട് വളരെ അപ്രതീക്ഷിതമായി മേഘ്നയുടെ ജീവിതത്തിലേക്ക് വളരെ വലിയൊരു ദുരന്തം കടന്നു വരികയായിരുന്നു, തന്റെ ഭർത്താവിന്റെ അകാലമരണം, അതും നിനച്ചിരിക്കാതെ വളരെപ്പെട്ടന്ന്, അദ്ദേഹത്തിന്റെ മരണ സമയത്ത് മേഘ്ന എട്ടുമാസം ഗർഭിണിയായിരുന്നു, ആ വാർത്ത മേഘ്നേപോലെതന്നെ അവരെ സ്നേഹിക്കുന്ന എല്ലാവർക്കും വലിയൊരു വേദനയായിരുന്നു.. അടുത്തിടെയാണ് മേഘ്ന ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്, ആരധകർ അത് തങ്ങളുടെ കുഞ്ഞ് സർജ തന്നെയാണെന്നാണ് പറയുന്നത്, ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ മേഘ്ന തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ മേഘ്ന പങ്കുവെച്ച ഒരു വിശേഷമാണ് ഏറെ ശ്രദ്ധ നേടുന്നത്. മകൻ ആദ്യമായി സ്കൂളിലേക്ക് പോയതിനെക്കുറിച്ച് പറഞ്ഞുള്ള മേഘ്നയുടെ പോസ്റ്റ് ചെയ്തത്. ചീരുവിന്റെ ചിത്രത്തിന് മുമ്പിൽ നിന്നുകൊണ്ട്, നമ്മൾ പേരൻസായിക്കഴിഞ്ഞാൽ കുട്ടികൾക്ക് മാത്രമല്ല നമ്മളും ഓരോ നാഴികക്കല്ലുകൾ പിന്നിടുന്നുണ്ട്.

അങ്ങനെ ഒരു കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അത് ഞങ്ങൾക്ക് ഏറെ സ്പെഷലാണ്. റയാൻ ആദ്യമായി സ്കൂളിൽ പോവുകയാണ്. എന്റെ മനസിലെ ഫീലിംഗ്സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല. വിദ്യാഭ്യാസത്തിലേക്കുള്ള അവന്റെ ആദ്യ കാൽവെപ്പാണ്. നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഞങ്ങളുടെ മകന്റെ കൂടെയുണ്ടാവണം എന്നുമായിരുന്നു മേഘ്ന കുറിച്ചത്. മേഘ്നക്കും മകനും ഹൃദയം നിറഞ്ഞ ആശംസയാണ് ഏവരും അറിയിക്കുന്നത്.
പലപ്പോഴും തന്റെ ഭർത്താവിന്റെ വേര്‍പാടിനെ കുറിച്ച് പറഞ്ഞുകൊണ്ട് മേഘ്ന എത്തിയിരുന്നു. സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ എന്റെ ജീവിതത്തിലേക്ക് വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്, ചീരു പോകുമ്പോൾ ഞാൻ എട്ട് മാസം ഗർഭിണി ആയിരുന്നു. നിങ്ങൾ ഓരോരുത്തരും എന്റെ വിഷമ ഘട്ടത്തിൽ എനിക്ക് തന്ന സപ്പോർട്ടും പിന്തുണയും എന്നെ അതിശയിപ്പിച്ചു.
മകനായി എന്റെ ചീരു തന്നെ വീണ്ടും ജനിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ഞാൻ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയർ ചിരു’ എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു എന്നും മേഘ്ന പറഞ്ഞിരുന്നു.
Leave a Reply