എന്റെ കൈപിടിച്ചതിന്, എന്റെ മകനെ കാത്തതിന് ഒരുപാട് നന്ദി !! മേഘ്‌ന !
മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂയെങ്കിലും മലയാളികൾ വളരെയധികം ഇഷ്ടപെടുന്ന നായികമാരിൽ ഒരാളാണ് നടി മേഘ്ന രാജ്, വിനയൻ ഹൊറർ ചിത്രം യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയത്തിൽ എത്തിയത്, അതിനു ശേഷം പൃഥ്വിരാജ് ഹിറ്റ് ചിത്രാമായ മെമ്മറീസിൽ വരെ മേഘ്‌ന അഭിനയിച്ചിരുന്നു.. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി സർജയുമായുള്ള വിവാഹ ശേഷം സിനിമകളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു മേഘ്‌ന ഇവരുടെ പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയിൽ വലിയ വാർത്തയായിരുന്നു..
പക്ഷെ നിനച്ചിരിക്കാതെ താരത്തിന്റെ ജീവിതത്തിൽ വളരെ വലിയൊരു ദുരന്തം സംഭവിച്ചിരുന്നു, തന്റെ ഭർത്താവിന്റെ അകാലമരണം, അതും നിനച്ചിരിക്കാതെ വളരെപ്പെട്ടന്ന്, അദ്ദേഹത്തിന്റെ മരണ സമയത്ത് മേഘ്‌ന നാലുമാസം ഗർഭിണിയായിരുന്നു, ആ വാർത്ത മേഘ്‌നേപോലെതന്നെ അവരെ സ്നേഹിക്കുന്നയെല്ലാവർക്കും വലിയൊരു ദുഖമായിരുന്നു.. അടുത്തിടെയാണ് മേഘ്ന ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്, ആരധകർ അത് തങ്ങളുടെ കുഞ്ഞ് സർജ തന്നെയാണെന്നാണ് പറയുന്നത്…. ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്.
മേഘ്‌ന ഇതുവരെ തന്റെ കുഞ്ഞിന് പേര് തീരുമാനിച്ചിട്ടില്ല ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്. ഇപ്പോൾ താരം തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെ ആരാധകർക്ക് പരിചയെപ്പെടുത്തിയിരിക്കയാണ്, തന്റെ മകന്‍ ജൂനിയര്‍ ചിരുവിന് അഞ്ച് മാസം പ്രായമായ ദിവസത്തില്‍ തന്നെയാണ് ഗര്‍ഭകാലത്ത് തനിക്കൊപ്പം നിന്ന ഒരു വ്യക്തിയെ മേഘ്ന പരിചയപ്പെടുത്തുന്നത്. തന്റെ ഗൈനക്കോളജിസ്റ്റായിരുന്നു ഡോക്ടര്‍ മാധുരി സുമന്ദിനെയാണ് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മേഘ്ന ആരാധകര്‍ക്ക് പരിചയെപ്പെടുത്തിത്തരുന്നത്…
അവർ തന്റെ ഗൈനക്കോളജിസ്റ്റ് മാത്രമല്ല മറിച്ച് തനിക്ക് തന്റെ സ്വന്തം സഹോദരിയും അസ്തമസുഹൃത്തുമാന്നെന്നാണ് മേഘ്‌ന പറയുന്നത്, അതുമാത്രവുമല്ല അവർ ഞങളുടെ കുടുംബത്തിലെ ഒരംഗംതന്നെയാന്നെന്നും, അവരോടു തനിക്ക് പറഞ്ഞാൽ തീരാത്ത നന്ദി ഉണ്ടെന്നും താരം എടുത്തുപറയുന്നു, തന്റെ പ്രയാസമേറിയ സമയത്ത് ഒപ്പം നിന്ന വ്യക്തിയാണ് അവരെന്നും ജീവിത്തിൽ ഞാനും എന്റെ കുഞ്ഞും എന്നും മധുരിയോട് കടപ്പെട്ടിരിക്കും എന്നും മേഘ്‌ന പറയുന്നു..
മേഘ്നയെയും കുഞ്ഞിനേയും കാണുമ്പോൾ ഇന്നും ഏവർക്കും ഇപ്പോഴും ഉള്ളിൽ ഒരു നൊമ്പരമാണ് മലയാളത്തിൽ നസ്രിയയും അനന്യയും മേഘ്‌നയുടെ അടുത്ത സുഹൃത്തുക്കളാണ്, മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും സങ്കടങ്ങളിലും അവരും ഒപ്പമുണ്ടയിരുന്നു. ഞങ്ങളുടെ രാജകുമാരന്‍; മേഘ്നയുടെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നസ്രിയയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു… ഒക്ടോബര്‍ 22 നാണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയില്‍ എന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ഞിന്റെ പോളിയോ വാക്സിനേഷന്‍ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടില്‍ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോൾ പഴയത്പോലെ തന്റെ കുഞ്ഞിനുവേണ്ടി പഴയജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് താരം…
Leave a Reply