എന്നെയും കുഞ്ഞിനേയും തനിച്ചാക്കി അദ്ദേഹം യാത്രയായിട്ട് ഇന്നേക്ക് 2 വർഷം ! നിന്നെ പോലെ ഒരാൾ ഇനി ഉണ്ടാകില്ല ! മേഘ്‌നയുടെ കുറിപ്പ് ശ്രദ്ധനേടുന്നു !

അന്യ ഭാഷാ നടി ആയിരുന്നിട്ട് കൂടിയും ഒരൊറ്റ ചിത്രം കൊണ്ട് മലയാളി മനസ് കീഴടക്കിയ ആളാണ് മേഘ്‌ന രാജ്. ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമ രംഗത്ത് എത്തിയത്. ശേഷം അവർ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു.  അതിൽ മെമ്മറീസ് എന്ന ചിത്രത്തിൽ പൃഥ്വിയുടെ നായികയായി എത്തിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപെടുകയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മേഘ്‌ന തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി സർജയുമായുള്ള വിവാഹം നടന്നത്.

എന്നാൽ ഏവരെയും സങ്കടത്തിൽ ആഴ്ത്തികൊണ്ട് വളരെ അപ്രതീക്ഷിതമായി  മേഘ്‌നയുടെ ജീവിതത്തിലേക്ക് വളരെ വലിയൊരു ദുരന്തം കടന്നു വരികയായിരുന്നു, തന്റെ ഭർത്താവിന്റെ അകാലമരണം, അതും നിനച്ചിരിക്കാതെ വളരെപ്പെട്ടന്ന്, അദ്ദേഹത്തിന്റെ മരണ സമയത്ത് മേഘ്‌ന എട്ടുമാസം ഗർഭിണിയായിരുന്നു, ആ വാർത്ത മേഘ്‌നേപോലെതന്നെ അവരെ സ്നേഹിക്കുന്ന എല്ലാവർക്കും വലിയൊരു വേദനയായിരുന്നു.. അടുത്തിടെയാണ് മേഘ്ന ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്, ആരധകർ അത് തങ്ങളുടെ കുഞ്ഞ് സർജ തന്നെയാണെന്നാണ് പറയുന്നത്, ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്.

ഇന്ന് അദ്ദേഹം വിടപറഞ്ഞിട് രണ്ടു വർഷം തികയുകയാണ്, ഈ ദിവസത്തിൽ മേഘ്‌ന പങ്കുവെച്ച ഹൃദയം നുറുങ്ങുന്ന കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ചിരുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മേഘ്ന സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ എല്ലാവരിലും സങ്കടം നിറയ്ക്കുന്നത്. ‘നീയും ഞാനും എന്നേക്കും… നിന്നെപ്പോലെ ഒരാൾ ഉണ്ടായിട്ടില്ല. നിന്നെപ്പോലെ ഒരാൾ ഉണ്ടാവുകയുമില്ല… നീ ചിരു… വൺ ആന്റ് ഓൺലി… ലവ് യൂ’ എന്നാണ് മേഘ്ന സോഷ്യൽമീഡിയയിൽ കുറിച്ചത്.

നിരവധി പേരാണ് മേഘ്‌നയെ ആശ്വസിപ്പിച്ച് രംഗത്ത് എത്തുന്നത്.. സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ എന്റെ ജീവിതത്തിലേക്ക് വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്, ചീരു പോകുമ്പോൾ ഞാൻ എട്ട് മാസം ഗർഭിണി ആയിരുന്നു.

നിങ്ങൾ ഓരോരുത്തരും എന്റെ വിഷമ ഘട്ടത്തിൽ എനിക്ക് തന്ന സപ്പോർട്ടും പിന്തുണയും എന്നെ അതിശയിപ്പിച്ചു. ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടിൽ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത്, ഒരേ ഒരു കാര്യമാണ് ‘ആൺകുട്ടിയല്ല എന്നു പറയല്ലേ’ എന്ന് മാത്രമാണ്. എന്നെ പറ്റിക്കാനായി ഡോക്ടർ കുറച്ച് സസ്പെൻസ് ഇട്ടു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ‍ഞാൻ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയർ ചിരു’ എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു. ശബ്ധം ഇടറിക്കൊണ്ട് നിറകണ്ണുകളോടെ മേഘ്ന തുറന്ന് പറഞ്ഞിരുന്നു….

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *