
ശ്രീദേവിക്ക് ശേഷം ആ സൗന്ദര്യവും അഭിനയ മികവും ഞാൻ കണ്ടത് ആ ഒരേ ഒരു നടിയിൽ ! ബോണി കപൂറിന്റെ വാക്കുകൾക്ക് കമന്റുകളുമായി മലയാളികൾ !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകം അടക്കിവാണ താര റാണി ആയിരുന്നു ശ്രീദേവി. ശേഷം ബോളിവുഡിന്റെ സ്വപ്ന സുന്ദരിയായി മാറി. അവരുടെ സൗന്ദര്യത്തെ കുറിച്ച് വർണ്ണിക്കാത്ത സിനിമ പ്രവർത്തകൻ തന്നെ വളരെ വിരളമായിരുന്നു. അവരുടെ ഡേറ്റിനായി ബോളിവുഡ് സിനിമ ലോകം കാത്തുനിന്ന ഒരു സമയം ഉണ്ടായിരുന്നു. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയില്‍ വളര്‍ന്ന് പന്തലിച്ചത്. മലയാളികൾക്കും അവർ പ്രിയങ്കരി ആയിരുന്നു. ദേവരാഗം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. പക്ഷെ വളരെ അപ്രതീക്ഷിതമായി ശ്രീദേവി ഈ ലോകത്തുനിന്നും വിടപറയുകയായിരുന്നു. ശ്രീദേവിയുടെ സിനിമാ ജീവിതംപോലെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് അവരുടെ വ്യക്തി ജീവിതവും.
അവരുടെ മ,ര,ണ കാരണത്തിന് പോലും ഇന്നും വ്യക്തമായ ഒരു ഉത്തരമില്ല. നിർമ്മതാവ് ബോണി കപൂർ ആയിരുന്നു അവരുടെ ഭർത്താവ്. മക്കളായ ജാൻവിയും ഖുഷിയും സിനിമയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോഴിതാ ബോണി കപൂർ പറഞ്ഞ ഒരു കമന്റാണ് ഇപ്പോൾ ദേശിയ മാധ്യമങ്ങളിൽ വരെ ചർച്ചയായി മാറിയിരിക്കുന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ശ്രീദേവിക്ക് ശേഷം ശ്രീദേവിയുടെ സൗന്ദര്യവും അഭിനയ മികവും ഉള്ളത് പോലെ തോന്നിയത് നടി കീർത്തി സുരേഷിലാണ് എന്നാണ്. ശ്രീദേവിയെ പോലെ തന്നെ സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണ് കീര്‍ത്തി സുരേഷ് എന്നാണ് ബോണി കപൂര്‍ പറഞ്ഞത്. ‘മാമന്നന്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ബോണി കപൂര്‍ ഈ കാര്യം സംസാരിച്ചത്.

ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ രസകരമായ പല കമന്റുകളും ശ്രദ്ധ നേടുകയാണ്. എന്നാൽ മലയാളികൾ അദ്ദേഹത്തിന്റെ ഈ പ്രസ്താവന തെറ്റാണ് എന്ന് വാധിക്കുകയാണ്. നിങ്ങൾക്ക് കണ്ണിന് എന്തോ കുഴപ്പമുണ്ട്, ശ്രീദേവിയുമായി ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയാത്ത ആളാണ് കീർത്തി എന്നും കമന്റുകൾ എത്തുമ്പോൾ ബോണിയുടെ വാക്കുകളെ ഷെരിവെച്ചും മറ്റു ചിലർ എത്തുന്നുണ്ട്.
ദസറ എന്ന ഹിറ്റ് സിനിമക്ക് ശേഷം കീത്തി നായികയായി എത്തുന്ന ചിത്രമാണ് മാമന്നൻ. ഉദയനിധി സ്റ്റാലില്‍ നായകനായി എത്തുന്ന ചിത്രമാണ് മാമന്നന്. ഫഹദ് ഫാസിലും വടിവേലുവും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തും. ‘മാമന്നന്’ ജൂണ്‍ 29ന് പ്രദര്‍ശനത്തിന് എത്തിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിന് വ്യക്തമാക്കിയിരിക്കുന്നത്. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. എ.ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉദയനിധി സ്റ്റാലിന് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
Leave a Reply