
ഇന്നേവരെ മകൾ വഴി അഭിനയിക്കാൻ ചാൻസ് ചോദിച്ചിട്ടില്ല! അധ്യാപകനും വിദ്യാർത്ഥിയുമായിരിക്കെ പ്രണയിച്ചു ! അനു സിതാരയുടെ മാതാപിതാക്കൾ പറയുന്നു !
മലയാള സിനിമ രംഗത്ത് യുവ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് അനു സിത്താര. ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വിയുടെ ചെറുപ്പകാലം അഭിനയിച്ചാണ് അനു സിത്താര മലയാള സിനിമ മേഖലയിലേക്ക് എത്തിയത്, പാട്ടാസ് ബോംബ് എന്ന തമിഴ് ചിത്രമാണ് ആദ്യമായി താരം അഭിനയിച്ചിരുന്നത് അതും ബാലതാരമായി.. ബാല താരമായി എത്തിയ നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ്സിൽ ശ്രദ്ധേയമായ തേപ്പുകാരിയുടെ വേഷത്തിലൂടെയാണ്. ചിത്രത്തിൽ നായകൻ സിജു വിത്സനെ വളരെ വിദഗ്ദമായി തേക്കുന്ന ഷാഹിന എന്ന കഥാപാത്രം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്… ഫോട്ടോ ഗ്രാഫറായ വിഷ്ണു പ്രസാദാണ് താരത്തിന്റെ ഭർത്താവ്.
ഇപ്പോഴിതാ അനു സിതാരയുടെ മാതാപിതാക്കൾ ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ മകളുടെ സിനിമാ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളും പ്രയണിച്ച് വിവാഹം കഴിച്ചവരാണ്. തുടക്കത്തിൽ ഞങ്ങൾ അധ്യാപകനും വിദ്യാർത്ഥിയുമായിരുന്നു. പിന്നീട് പതിയെ പ്രണയത്തിലേക്ക് വഴിമാറി. നോട്ട്ബുക്കിൽ പ്രണയ ഗാനങ്ങളുടെ വരികളെഴുതി പരസ്പരം കൈമാറുമായിരുന്നു. ഒരിക്കൽ നോട്ട്ബുക്ക് വീട്ടിൽ പിടികൂടി പ്രശ്നമായി. ഞങ്ങൾ രണ്ട് മതസ്ഥരാണ്. വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നതിനാൽ ഒളിച്ചോടി വിവാഹം കഴിച്ചു.

അനുവും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. വിഷ്ണുവിനെ ചെറുപ്പം മുതൽ പരിചയമുള്ളതുകൊണ്ടാണ് അവരുടെ വിവാഹത്തെ എതിർക്കാതിരുന്നതെന്നും മാതാപിതാക്കൾ പറയുന്നു. വിഷ്ണു ഫോട്ടോഗ്രാഫറാണ്. അനു സിത്താരയാണ് മിക്കപ്പോഴും മോഡലാകാറുള്ളത്. ഒന്നും അല്ലാതിരുന്ന സമയത്താണ് അനു സിനിമയിലേക്ക് വരുന്നത്. അവളുടെ അധ്യാപകർ വരെ പിന്തുണ നൽകിയിരുന്നു. നല്ലൊരു അവസരം നഷ്ടപ്പെടുത്തി കളയരുതെന്നാണ് അവരെല്ലാം ഒന്നടങ്കം പറഞ്ഞത്.
എന്നാൽ മകളെ സിനിമയിലേക്ക് വിടാൻ തനിക്ക് ആദ്യം ഭയമായിരുന്നു എന്നാണ് അനുവിന്റെ അമ്മ പറയുന്നത്. പക്ഷെ അനുവിന്റെ അച്ഛൻ സിനിമയും അഭിനയവും താൽപര്യമാണ്. അഭിനയിക്കാനുള്ള മോഹം ഇപ്പോഴും ഉള്ളിലുണ്ട്. അനുവിനൊപ്പവും അല്ലാതെയും കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷെ ഇന്നേവരെ മകൾ വഴി അഭിനയിക്കാൻ ചാൻസ് ചോദിച്ചിട്ടില്ല. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയശേഷം ഒരുതരത്തിലുള്ള മോശം അനുഭവവും അവൾക്കും ഞങ്ങൾക്കും ഉണ്ടായിട്ടില്ലെന്നും, മാതാപിതാക്കൾ പറയുന്നു.
സിനിമയിൽ എത്തി ഇത്രയും വർഷമായിട്ടും ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തയ്യാറാകാത്ത ഒരു നടികൂടിയാണ് അനു സിത്താര, ഈ കാരണം കൊണ്ട് തന്നെ അവർ അന്യ ഭാഷാ ചിത്രങ്ങൾ പോലും വേണ്ടെന്ന് വെക്കുകയായിരുന്നു.
Leave a Reply