
ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് എന്റെ ചേട്ടനോടാണ് ! 9000 രൂപ ശമ്പളം കിട്ടുമ്പോളും പകുതി തരുന്ന ചേട്ടൻ ! വാക്കുകൾ ഇടറി ടോവിനോ !
ഇന്ന് മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ വരെ എത്തിക്കാൻ കഴിഞ്ഞ നടനാണ് ടോവിനോ തോമസ്. മിന്നൽ മുരളി എന്ന ചിത്രം ടോവിനോ തോമസ് എന്ന നടന്റെ കരിയർ തന്നെ മാറ്റി മറിച്ചു. ഇപ്പോഴിതാ ചരിത്രം വീണ്ടും 2018 എന്ന സിനിമയിൽ കൂടി ആവർത്തിക്കുകയാണ്. മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായി 2018 മാറുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. ഒരു നടൻ എന്നതിലുപരി ടോവിനോ എന്ന വ്യക്തിയിലുള്ള നന്മകൾ നമ്മൾ പലപ്പോഴായി തിരിച്ചറിഞ്ഞിട്ടുള്ളതാണ്.
സിനിമയെ പോലെ തന്നെ കുടുംബം ബന്ധങ്ങൾക്കും വലിയ വില കൊടുക്കുന്ന ആളാണ് ടോവിനോ. ചെറുപ്പം മുതലേ ഒരുപാട് സിനിമകൾ കണ്ടുവളർന്ന ആളാണ് താനെന്നും ടോവിനോ പറയുന്നു. പൊതുവെ മലയാളികൾ എല്ലാ ഭാഷയിൽ ഉള്ള സിനിമകളും കാണുന്നവർ ആണ്. എന്റെ അപ്പനും ഒരുപാട് സിനിമകൾ കാണുന്ന ആളായിരുന്നു, അത് തന്നെ ആകും എനിക്ക് സിനിമയോട് ഉള്ള ഇഷ്ടത്തിന്റെ തീവ്രത കൂടാൻ കാരണവും. ഞങ്ങളൊക്കെ ജനിക്കും മുൻപേ അപ്പനും അമ്മയും തീയേറ്ററിലൊക്കെ പോയി സിനിമ കണ്ടിരുന്ന ആളുകൾ ആണ്. ഞങ്ങൾ ജനിച്ച ശേഷവും പോകുമായിരുന്നു.
എന്റെ ഈ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് എന്റെ ചേട്ടനോടാണ്. ഞാൻ ജോലിയൊക്കെ രാജിവച്ചിട്ട് വരുമ്പോൾ…. (വാക്കുകൾ ഇടറുന്നു) ചേട്ടനെ കുറിച്ച് ഞാൻ പറഞ്ഞാൽ അപ്പോൾ ഇമോഷണൽ ആയിപ്പോകും. സന്തോഷം കൊണ്ട് കണ്ണ് നിറയുന്നതാണ്. നമുക്ക് മൂന്ന് പ്രീമിയം കാറുകൾ ഉണ്ട്. പുള്ളി അത് എടുക്കില്ല. എടുക്കാൻ പറഞ്ഞാൽ സ്ക്രാച് വീഴും എന്നാണ് പറയുന്നത്. സ്ക്രാച്ച് വീണാൽ എന്താണ് ഞാൻ ശരിയാക്കും എന്ന് പറഞ്ഞാൽ അപ്പോൾ പറയും അതൊന്നും വേണ്ടന്ന്. ഞാൻ എന്റെ വണ്ടി ഉപയോഗിക്കാം എന്ന്, അങ്ങനെ ആണ് പുള്ളി.

ഞാൻ ഞങളുടെ വീട്ടിലെ പിള്ളേരുടെ പേരിൽ പിറന്നാളിനൊക്കെ ഡിപ്പോസിറ്റ് ഇടും. അങ്ങനെ ഒരിക്കൽ ചേട്ടന്റെ കൊച്ചിന് ഞാൻ ഡിപ്പോസിറ്റ് ഇട്ടപ്പോൾ തിരിച്ചെടുക്കാൻ പറഞ്ഞു കാരണം, മറ്റൊന്നുമല്ല ചേട്ടൻ പറയുന്നത് എനിക്ക് നിന്റെ കൊച്ചിന് അത്രയും തരാൻ ആകുള്ളൂ എന്നാണ്. ഞങ്ങൾ ഇപ്പോഴും പരസ്പരം ഡ്രെസൊക്കെ മാറ്റി ഇടുന്ന ആളുകൾ ആണ്. ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. എന്റെ സ്ഥാനത്ത് ചേട്ടനും, ചേട്ടന്റെ സ്ഥാനത്തു ഞാനും ആയിരുന്നു എങ്കിൽ ഒരിക്കലും ചേട്ടൻ എനിക്ക് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ തിരികെ ഞാൻ ചെയ്യുമോ എന്ന കാര്യം സംശയം ആണ്. എന്നാൽ ഇങ്ങനെ ഒരു കാര്യവും ഞങ്ങൾ സംസാരിച്ചിട്ടുമില്ല.
ഒരു സന്തുഷ്ടമായ കൂട്ട് കുടുംബമാണ് ഞങ്ങളുടേത്. ഞാൻ ജോലി രാജി വച്ച് വരുമ്പോൾ ചേട്ടന് ആകെ ഒമ്പതിനായിരം രൂപ ആയിരുന്നു സാലറി. അതിന്റെ പകുതി പുള്ളി എനിക്ക് തരും. എന്റെ ചെലവുകൾക്ക് വേണ്ടി തരുന്നതാണ്. ഇപ്പോഴും ഫാമിലി നോക്കുന്നത് ചേട്ടൻ ആണ്. എന്റെ എല്ലാ കാര്യങ്ങളും സംസാരിച്ചിട്ടുള്ളത് ചേട്ടൻ ആണ്. എന്റെ പ്രണയവും, വിവാഹവും എല്ലാം സംസാരിച്ചതും എല്ലാം ചേട്ടൻ ആണ്. ചേട്ടൻ ആണ് എന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെ നിന്നത് എന്ന് പറഞ്ഞുകൊണ്ട് ടോവിനോയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇത് നിങ്ങളുടെ ഭാഗ്യമാണ്, ഈ ബന്ധം എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്.
Leave a Reply