
18 വയസ് ആകാൻ കാത്ത് നിൽക്കുകയാണ് എന്റെ മകൾ ! അവളുടെ എന്ത് ആഗ്രഹത്തിനും ഞാൻ എസ് ആണ് പറയാറുള്ളത് ! സന്തോഷ നിമിഷത്തെ കുറിച്ച് ഗിന്നസ് പക്രു !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടനും വ്യക്തിയുമാണ് ഗിന്നസ് പക്രു എന്ന അജയ കുമാർ. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രം യഥാർഥത്തിൽ പക്രുവിന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സൃഷ്ട്ടിച്ചത്. ആ ഒരു ചിത്രത്തോടെ അദ്ദേഹത്തെ ലോക സിനിമ അറിഞ്ഞു തുടങ്ങി. കൂടാതെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു.
ഇന്ന് അദ്ദേഹം വളരെ സന്തുഷ്ടനായ ഒരു കുടുംബ നാഥൻ കൂടിയാണ്. ഭാര്യയും മക്കളും അടങ്ങുന്ന അദ്ദേഹത്തിന്റെ ആ സ്വർഗ്ഗ ജീവിതത്തെ കുറിച്ചുള്ള സന്തോഷ നിമിഷങ്ങളെ കുറിച്ച് ഇപ്പോൾ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒന്‍പതാം ക്ലാസിൽ മൂത്ത മോളിപ്പോള്‍ ഒന്‍പതാം ക്ലാസിലായി. ദീപ്ത കീര്‍ത്തി എന്നാണ് മൂത്ത മോളുടെ പേര്. ദ്വിജ കീര്‍ത്തിയാണ് രണ്ടാമത്തെയാള്‍. കീര്‍ത്തി അങ്ങ് വന്ന് ചേര്‍ന്നതാണ്. ഡിയില്‍ തുടങ്ങുന്ന പേര് വേണമെന്നുണ്ടായിരുന്നു. മാര്‍ക്ക് കുറവാണെങ്കില്‍ ഭാര്യ മോളോട് ദേഷ്യപ്പെടും. എന്റെ അടുത്താണ് കൊണ്ടുവരുന്നതെങ്കില്‍ ഞാന്‍ കൂളാണ്. ഇത് കൂടുതലാണ്, ഇതിലും കുറച്ച് കൂടുതല്‍ വാങ്ങിക്കാന്‍ ശ്രമിക്കണം എന്നേ പറയാറുള്ളൂ.

കുട്ടികൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി പഠിക്കണം, കളിയും ചിരിയും എല്ലാം അതിനോടപ്പം തന്നെ കൊടുപോകുകയും വേണം. കുട്ടിക്കാലത്ത് പ്രോഗ്രസ് കാര്‍ഡും കൊണ്ട് ചെല്ലുമ്പോള്‍ അമ്മയൊക്കെ സെന്റിമെന്റല്‍ അപ്രോച്ചാണ്. ഞാന്‍ എത്ര കഷ്ടപ്പെട്ടതാ എന്നൊക്കെ പറയും. മോളുടെ കാര്യത്തില്‍ ഞാന്‍ അങ്ങനെയൊരു അപ്രോച്ചല്ല എടുക്കുന്നത്. സമൂഹ മാധ്യമങ്ങൾ എല്ലാം ഞാൻ തന്നെയാണ് നോക്കുന്നത്. യുട്യൂബ് ചാനൽ തുടങ്ങാൻ പറഞ്ഞത് മകളാണ്. അവൾ തന്നെയാണ് എല്ലാം നോക്കുന്നത്. എന്നെപ്പോലെ മോള്‍ക്കും വണ്ടികളോട് ക്രേസുണ്ട്. സാധാരണ പെണ്കുട്ടികളൊക്കെ പാവ എടുത്ത് നടക്കുമ്പോള്‍ ഇവളുടെ താല്പര്യം വണ്ടികളോടായിരുന്നു.
അവൾ ഇപ്പോൾ 18 വയസായാല്‍ കാത്തിരിക്കുകയാണ് എന്നിട്ട് വേണം അവൾക്ക് ലൈസന്‍സ് എടുക്കാന്‍. എനിക്ക് പോലും അറിയാത്ത വണ്ടികളുടെ പേരുകളൊക്കെയാണ് അവൾ പറയുന്നത്. വണ്ടികൾ എന്നാൽ അവൾക്ക് വലിയ ക്രേസാണ്. ഒരിക്കൽ മകളുടെ ആഗ്രഹപ്രകാരം പ്രിത്വിരാജിന്റെ ലംബോർഗിനിയിൽ കയറിയ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ സന്തോഷ ജീവിതം എന്നും നിലനിൽക്കട്ടെ എന്നാണ് ആരാധകരുടെ കമന്റുകൾ..
Leave a Reply