
അദ്ദേഹത്തിന്റെ ജീവിതത്തിലെ സ്ഥിരം നായികയായ ഞാൻ എത്രയധികം സന്തോഷവതിയാണ് എന്ന് ചിന്തിച്ചു നോക്കൂ ! ദാമ്പത്യ വിജയരഹസ്യം സുഹാസിനി പറയുന്നു !
ഇന്ന് ഇന്ത്യൻ സിനിമയുടെ പ്രഗത്ഭ സംവിധായകരുടെ പേരുകൾ എടുക്കുകയാണ് എങ്കിൽ അതിൽ മുൻ നിരയിൽ ഉണ്ടാകുന്ന ഒരു പേരാണ് മണിരത്നം. അദ്ദേഹത്തിന്റെ കരവിരുതിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം പൊന്നിയൻ സെൽവൻ സൂപ്പർ ഹിറ്റായിരുന്നു. പ്രണയം പറയാൻ മണിരത്നത്തെപ്പോലെ മറ്റൊരു സംവിധായകൻ വേറെ ഇല്ല എന്നാണ് സിനിമ പ്രേമികളുടെ അഭിപ്രായം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സ്നേഹത്തെ കുറിച്ച് പറയുകയാണ് അദ്ദേഹത്തിന്റെ പ്രണയിനി സുഹാസിനി.
പ്രണയം എന്നൊന്ന് ഇല്ലങ്കിൽ ജീവിതം വേസ്റ്റ് ആണ്. ആദ്യം പ്രണയം പറഞ്ഞത് അദ്ദേഹമാണ്. തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ, ആദ്യമായി സുഹാസിനിയെ കാണുന്ന സമയത്ത് അദ്ദേഹം ഇൻഡസ്ട്രിയിൽ ചുവടു വെച്ച് തുടങ്ങിയൊരു സംവിധായകനും, സുഹാസിനി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന, ഇന്ഡസ്ട്രിയിലെ മുൻ നിര നടിമാരിൽ ഒരാളുമായിരുന്നു. മണിരത്നം ആദ്യമായി തന്നോട് ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അതിനെ സുഹാസിനി എതിർക്കുകയും, ദേഷ്യപ്പെടുകയും നിരുത്സാഹപ്പെടുത്തുകയുമായിരുന്നു.
കുടുംബ പാരമ്പര്യത്തിൽ ജീവിക്കുന്ന ഒരാളാണ് ഞാൻ, പ്രണയത്തിലല്ല വിവാഹജീവിതത്തിലാണ് തനിക്ക് വിശ്വാസമെന്നും സുഹാസിനി മറുപടി നൽകി. ഏതൊരു കാമുകനും പ്രതിസന്ധിയിലാകുന്ന അത്തരമൊരു സാഹചര്യത്തിൽ പക്ഷേ മണിരത്നത്തിന് രണ്ടാമതൊരു ആലോചനയുടെ ആവശ്യം പോലുമുണ്ടായിരുന്നില്ല. അദ്ദേഹം സുഹാസിനിയോട് പറഞ്ഞു “എങ്കിൽ വാ നമുക്ക് വിവാഹം കഴിക്കാം എന്ന്..ആദ്യമൊന്നും ഒരു ഇഷ്ടവും മണിയോട് തോന്നിയിരുന്നില്ല എന്നും പക്ഷെ വീട്ടുകാർക്ക് വലിയ താല്പര്യമായിരുന്നു, ശേഷം ഞങ്ങൾ പ്രണയത്തിലായി. പരസ്പരം ഭ്രാന്തമായി പ്രണയിച്ചിരുന്ന ഇരുവരും 1988 ലാണ് വിവാഹിതരായത്. നാല് വർഷങ്ങൾക്ക് ശേഷം ഇരുവർക്കുമൊരു ആൺകുഞ്ഞ് പിറന്നു, നന്ദൻ മണിരത്നം.

ഇപ്പോഴിതാ ഈ മനകേ കുറിച്ച് സുഹാസിനി പറഞ്ഞ ചില കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അമ്മയായതും മകനെ നന്നായി വളര്‍ത്തിയതുമെല്ലാം ഒരു നേട്ടമായി ഞാന്‍ കാണുന്നു. പക്ഷെ മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട് ഞാന്‍ പറയും. കാരണം അവര്‍ക്കും അവരുടേതായ ജീവിതം ഉണ്ട്. ആണായാലും പെണ്ണായാലും അവർക്ക് അവരുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള അവസരം നൽകണം. പൊക്കിള്‍ക്കൊടി മുറിച്ചതാണ്. മനസ്സില്‍ നിന്നും അത് മുറിക്കണം. എന്റെ മകന് 14 വര്‍ഷമായി ലണ്ടനിലാണ്. ഇപ്പോള്‍ തിരിച്ച് വരാന്‍ പോകുന്നു. മകന്റെ ജീവിതത്തില്‍ അധികം ഇടപെടാറില്ലെന്നും സുഹാസിനി വ്യക്തമാക്കി.
അതുപോലെ ഭർത്താവിനെ കുറിച്ച് അടുത്തിടെ സുഹാസിനി പറഞ്ഞത് ഇങ്ങനെ, മണി വളരെ റൊമാന്റിക് ആണ്. വെറുതെ റൊമാന്റിക് എന്ന് പറഞ്ഞാൽ പോരാ അദ്ദേഹം എക്സ്ട്രീമിലി റൊമാന്റിക് ആണ്. അദ്ദേഹത്തിന്റെ സിനിമയിലെ നായികമാർ എല്ലാം ഇത്രയും സൗന്ദര്യവും, സന്തോഷവും ഉണ്ടെങ്കിൽ, ജീവിതത്തിലെ സ്ഥിരം നായികയായ ഞാൻ എത്രയധികം സന്തോഷവതിയാണ് എന്ന് ചിന്തിച്ചു നോക്കൂ. അദ്ദേഹത്തിന്റെ സിനിമയിൽ കാണിക്കുന്ന സാഹചര്യങ്ങൾ എല്ലാം ജീവിതത്തിലുമുണ്ട് എന്നും സുഹാസിനി പറയുന്നു.
Leave a Reply