കമൽ ഹാസൻ എന്റെ സ്വന്തം കൊച്ചച്ചൻ ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല ! ഇന്ന് അദ്ദേഹത്തെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു ! നടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !!
ഒരു കാലഘട്ടത്തിന്റെ മിന്നും താരമായിരുന്നു സുഹാസിനി. ഒരുപാട് ഹിറ്റ് സിനിമകൾ നമുക്ക് സമ്മാനിച്ച സുഹാസിനി ഇന്നും സിനിമ രംഗത്ത് വളരെ സജീവമാണ്. സുഹാസിനി മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ ജോഡിയായി ചെയ്തിട്ടുള്ളത് മമ്മൂട്ടിക്ക് ഒപ്പമാണ്. അതുകൊണ്ട് തന്നെ ഇരുവരും പ്രണയത്തിൽ ആണെന്ന തരത്തിൽ അന്ന് സിനിമ രംഗത്ത് ഒരു ഗോസിപ്പ് നിലനിന്നിരുന്നു, എന്നാൽ ഇങ്ങനെ ഒരു വാർത്ത ഉണ്ടെന്ന് അറിഞ്ഞ മമ്മൂട്ടി അതിനു ശേഷം ഷൂട്ടിംഗ് സെറ്റിൽ വന്നത് തന്റെ ഭാര്യ സുൽഫത്തുമായിട്ടാണ്. അങ്ങനെ അതവിടെ അവസാനിച്ചു.
സുഹാസിനി വെറുമൊരു അഭിനേത്രി മാത്രമല്ല, ഒരു സകലകലാ വല്ലഭയാണ് കൂടിയാണ്. കാരണം സിനിമ മേഖലയിൽ സുഹാസി കൈ വെക്കാത്ത മേഖലകൾ വളരെ കുറവാണ്. ക്യാമറാ അസിസ്റ്റന്റ്റ് ആയിരുന്നു, മഹേന്ദ്രൻ സംവിധാനം ചെയ്ത ഉതിരിപ്പൂക്കൾ, ജോണി എന്നീ ചിത്രങ്ങളുടെ ക്യാമറ അസിസ്റ്റന്റ് ആയി വരെ സുഹാസിനി പ്രവർത്തിച്ചിട്ടുണ്ട്. സിനിമയോട് തനിക്ക് പ്രണയം ആണെന്നും അതിന്റെ എല്ലാ മേഖലയെ കുറിച്ചും പഠിക്കണം എന്ന വാശിയാരുന്നു എന്നൊക്ക സുഹാസിനി പറഞ്ഞിരുന്നു. സംവിധാനം ചെയ്ത ഇന്ദിര ആണെങ്കിലും തന്റേതായ ഒരു കയ്യൊപ്പ് ഉണ്ടാക്കാൻ കഴിഞ്ഞ വ്യക്തിത്വം തന്നെയാണ് സുഹാസിനി. ഇരുവർ എന്ന സിനിമയ്ക്ക് വേണ്ടി ഡയലോഗ് എഴുതിയത് സുഹാസിനിയായിരുന്നു.
അതുപോലെ തന്നെ ഇന്നും പലർക്കും അറിയാത്ത ഒരു കാര്യം എന്നത് നമ്മുടെ നടൻ കമൽ ഹാ,സൻ സു,ഹാ,സിനിയുടെ അച്ഛന്റെ സഹോദരനാണ്. സുഹാസിനിയുടെ അച്ഛനും പ്രശസ്ത സിനിമ നടനുമായ ചാരുഹാസന്റെ സഹോദരനാണ് കമൽ ഹാസൻ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാത്ത ഒരു സമയം ഉണ്ടായിരുന്നു എന്നും സുഹാസിനി പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും വലിയ പിന്തുണ നൽകുന്ന ആളാണ് സുഹാസിനി,
കമൽ ഹാസന്റെ ഏറ്റവും അവസാനമായി റിലീസ് ചെയ്ത വിക്രം എന്ന സിനിമയുടെ വിജയത്തെ തുടർന്ന് അദ്ദേഹത്തെ കെട്ടിപിടിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് സുഹാസിനി കുറിച്ചത് ഇങ്ങനെ ആയിരുന്നു, ‘സന്തോഷത്തിന് വാക്കുകളോ ഭാഷയോ ആവശ്യമില്ല. ഞാൻ ഹലോ പറയുന്നില്ല….. ഞാൻ നിങ്ങളോട് എന്റെ സ്നേഹം കാണിക്കുന്നു. എന്റെ ചിത്തപ്പയ്ക്ക്…. വളരെ സന്തോഷം. എന്നും സുഹാസിനി ഹാസൻ കുറിച്ചിരുന്നു.
Leave a Reply