
സരിതക്ക് നാല് ഭർത്താക്കന്മാർ ഉണ്ടായിരുന്നു ! ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചത് സിനിമയിൽ അഭിനയിക്കാൻ വേണ്ടി !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു സരിത. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന സരിത മമ്മൂട്ടിയുടെ വിജയ നായികകൂടിയായിരുന്നു. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളുടെ മുൻ നിര നായികയായിരുന്ന സരിത ഒരു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടെ ആയിരുന്നു. ഗ്മ, വിജയശാന്തി തുടങ്ങിയ നടിമാർക്ക് പല സിനിമകളിലും ശബ്ദം നൽകിയത് സരിതയാണ്. സരിത അഭിനയിച്ച കഥാപാത്രങ്ങളിൽ മിക്കതും പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ചു. തമിഴ്നാട് സർക്കാരിന്റെ സ്റ്റേറ്റ് അവാർഡ് നാല് തവണയാണ് സരിതയ്ക്ക് ലഭിച്ചത്.
ഇപ്പോഴിതാ സരിതയെ കുറിച്ച് തമിഴിലെ പ്രമുഖ നടനായ ബയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മാവീരൻ സിനിമയുടെ ലോഞ്ചിനിടെ സരിത ശിവകാർത്തികേയനെ കുറിച്ച് പറഞ്ഞ വാക്കുകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബയിൽവാൻ രംഗനാഥൻ സരിതയെ കുറിച്ച് പറഞ്ഞത്. ശിവകാർത്തികേയന്റെ മാനറിസങ്ങൾ കാണുമ്പോൾ രജനീകാന്തിനെ ഓർമ്മവരും എന്നായിരുന്നു സരിതയുടെ വാക്കുകൾ.
സരിതയുടെ ഈ വാക്കുകളോട് തനിക്ക് ഒരിക്കലും യോജിക്കാൻ കഴിയുകയില്ല എന്നാണ് അദ്ദേഹം പറയുന്നത്. അവർ ഒരു മികച്ച നടിയാണ്, അതിൽ സംശയമില്ല. എന്നാൽ ശിവകാർത്തികേയൻ രജനിയെ പോലെയാണെന്ന് പറഞ്ഞത് തീർത്തും അപലപനീയമാണ്. അതുമാത്രമല്ല ഈ സരിതയ്ക്ക് നാല് ഭർത്താക്കന്മാരുണ്ടോ, ആർക്കെങ്കിലും അറിയാമോ? സരിത സിനിമയിൽ എത്തുന്നതിന് മുമ്പ് ആന്ധ്രയിലെ ഒരാളെ വിവാഹം കഴിച്ചിരുന്നു. പിന്നീട് അയാളെ ഉപേക്ഷിച്ച് സിനിമയിലേക്ക് വരുകയായിരുന്നു. പിന്നീട് ത്യാഗരാജനുമായി പ്രണയത്തിലായി. അതിന് ശേഷം മലയാള നടൻ മുകേഷുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്തു എന്നും അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറയുന്നു.

വ്യക്തി ജീവിതത്തിൽ ഏറെ വിഷമതകൾ അനുഭവിച്ച ആളാണ് താനെന്ന് സരിത പലപ്പോഴും പറഞ്ഞിരുന്നു, അതിൽ മുകേഷിന്റെ ഒപ്പം ജീവിച്ച സമയത്താണ് താൻ ജീവിതത്തിലെ ഏറ്റവും കൂടുതൽ വേദനിച്ചത് എന്നും അവർ പറഞ്ഞിരുന്നു. രണ്ട് ആൺമക്കളാണ് സരിത മുകേഷ് ബന്ധത്തിൽ ഉള്ളത്. ശ്രാവൺ മുകേഷും സിനിമയിൽ സജീവമാണ്. നടൻ മുകേഷും നടി സരിതയും 1988 ലായിരുന്നു വിവാഹിതരായത്. ശേഷം 2011 ൽ ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. എന്നാൽ മകന്റെ കാര്യത്തിന് ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
ഇപ്പോൾ മക്കൾക്ക് ഒപ്പം വിദേശത്ത് വളരെ സന്തോഷമായി ജീവിക്കുമാകയാണ് സരിത, അതുപോലെ സിനിമ രംഗത്തും സജീവമാകാൻ തയ്യാറെടുക്കുകയാണ്, ഒരു വലിയ ഇടവേളയ്ക്ക് ശേഷം ശിവകാർത്തികേയൻ നായകനായ മവീരനിലൂടെയാണ് സരിതയുടെ തിരിച്ചുവരവ്. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിലെ സരിതയുടെ പ്രകടനം കയ്യടി നേടിയിരുന്നു.
Leave a Reply